APRATHKKSHAMAAYA BEER KUPPI അപ്രത്യക്ഷമായ ബിയർ കുപ്പി, FB, N, A, AP, G

അപ്പോൾ ഈ കഥ നടക്കുന്നത് ഒത്തിരി വർഷങ്ങൾക്കു മുൻപേ ആണ്..

അന്ന് എൻ്റെ പൊന്നാങ്ങള ചെക്കൻ പത്താം തരത്തിൽ പഠിക്കുന്നൂ.. അവനും ഞാനും തമ്മിൽ ഒത്തിരി വയസ്സിൻ്റെ വ്യത്യാസം ഉണ്ട്.. ഈ കഥ അവനും ഭാര്യക്കും വേണ്ടി ഇരിക്കട്ടെ....

അപ്പോൾ പറഞ്ഞു വന്നതെന്താണെന്നു വച്ചാൽ ഒരു ദിവസം പെട്ടന്ന് ഒരു ബിയർ കുപ്പി ഫ്രിഡ്ജിൽ പ്രത്യക്ഷപ്പെടുന്നൂ..

ഫ്രിഡ്ജ്‌  തുറന്നു നോക്കിയ മൂത്താങ്ങളയാണ് അദ്യം ഇത് കാണുന്നത്.. അവൻ  വിചാരിച്ചു അപ്പൻ കൊണ്ട് വന്നു വച്ച കുപ്പി ആണെന്ന്..

അവനു ഇതൊന്നും ഇഷ്ടമല്ല .. കാരണം വേറൊന്നുമല്ല സ്വന്തം ശബ്ദം നന്നായി കൊണ്ട് നടക്കുന്ന ആളാണ്.. അത്യാവശ്യം നന്നായി തന്നെ പാട്ടു പാടും..

രണ്ടാമൻ വെള്ള0 എടുക്കുവാൻ വന്നപ്പോൾ ദേ ഇരിക്കുന്നൂ... ഒരു സുന്ദരൻ ബിയർ കുപ്പി.. അവനും വിചാരിച്ചു അപ്പൻ വെച്ചതാവും ശനിയാഴ്ച രാത്രി തരുമായിരിക്കും..

ഏതായാലും അടുത്ത ചാൻസ് അമ്മയുടെ ആയിരുന്നൂ..

അമ്മ വിചാരിച്ചൂ..

"ഇതിപ്പോൾ ആരാണ് ഈ വ്യാഴാഴ്ച  ബിയർ കുപ്പി വാങ്ങി ഫ്രിഡ്ജിൽ വച്ചിരിക്കുന്നത്.. ഏതായാലും അപ്പൻ അല്ല..  അപ്പൻ കുപ്പി കൊണ്ട് വന്നിട്ടുണ്ടേൽ അമ്മയോട് പറയും.."

അമ്മ പോയി മൂത്ത രണ്ടെണ്ണത്തിന്നൊടും വിവരം തിരക്കി.. അവൻമ്മാരല്ല എന്ന് ഉറപ്പിച്ചൂ..

പാവം പൊന്നനിയനെ വെറുതെ വിട്ടു അമ്മ..

"എട്ടും പൊട്ടും തിരിയാത്ത അവനോടു  ബിയർ കുപ്പി അവൻ വെച്ചോ എന്ന്  ചോദിക്കുകയോ.. പാപമല്ലേ അത്.."

അങ്ങനെ തൻ്റെ കുറ്റന്വേഷണ കഴിവ് വച്ച് അമ്മ സംഗതി കണ്ടു പിടിച്ചൂ ...

"ഇത് ലീലച്ചേച്ചിയുടെ കുപ്പി തന്നെ.. " പക്ഷെ തിരക്കിനിടയിൽ ലീലച്ചേച്ചിയോടു ഈ കാര്യം ചോദിക്കുവാൻ അമ്മ മറന്നൂ..

ഇടയ്ക്കൊക്കെ ചേച്ചി ഭർത്താവിന് കൊടുക്കുവാനുള്ള കുപ്പി വീട്ടിൽ കൊണ്ട് വന്നു ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കാറുണ്ട്..

എതായാലും പിറ്റേന്ന് ആ അത്യാഹിതം സംഭവിച്ചൂ ..

ശനിയാഴ്ച രാവിലെ ഫ്രിഡ്ജിൽ ഇരുന്ന കുപ്പി കാണാതെ പോയി..

എല്ലാവരെയും കുറ്റാന്വേഷണ വിദഗ്ദ്ധരാക്കിയ ആ കുപ്പി എവിടെ?..

വീട്ടിൽ വന്ന ലീലച്ചേച്ചിയോടു അമ്മ ചോദിച്ചൂ " കുപ്പി തിരിച്ചു എടുത്താരുന്നല്ലേ  എന്ന്"..

അപ്പോഴാണ് ഇങ്ങനെ ഒരു കുപ്പി ഇരിക്കുന്ന കാര്യം ചേച്ചി അറിയുന്നത് തന്നെ..

ഏതായാലും വൈകീട്ട് കുടുംബ സഭ കൂടി ഒരു തീരുമാനം ഉണ്ടാക്കാം എന്ന് തീരുമാനിച്ചൂ..

                              വിഷയം - "അപ്രത്യക്ഷമായ ബിയർ കുപ്പി"

അങ്ങനെ ഞങ്ങൾ എല്ലാവരും കൂടെ സഭ കൂടി..

മൊത്തത്തിൽ പറഞ്ഞാൽ കുപ്പി കണ്ടു എന്ന് പറയുന്നവരല്ലാതെ കുപ്പി എടുത്തവരും വെച്ചവരും ഇല്ല....

മൊത്തം ഒരു പ്രശനം..

ഇനി ഇപ്പോൾ ചാത്തൻ സേവ ആണോ..

ഏതായാലും കുപ്പി വെച്ച ചാത്തനെ രണ്ടാമത്തെ ദിവസ്സം അമ്മ പൊക്കി..

ഒരു കദന കഥയായിരുന്നൂ അത്..

കഥയുടെ പേര്....

                                       മുപ്പതു പേരും ഒരു ബിയർ കുപ്പിയും..

ശനിയാഴ്ച ഓണപ്പൂക്കള മത്സരം ഉണ്ടായിരുന്നൂ സ്കൂളിൽ.. പത്താം തരത്തിൽ പഠിക്കുന്ന അനിയനും കൂട്ടുകാരും കൂടെ പൂക്കള മത്സരം കഴിഞ്ഞു ആഘോഷിക്കുവാൻ വാങ്ങിയ കുപ്പി.. എല്ലാവർക്കും  അത് വീട്ടിൽ വെക്കുവാൻ പേടി..

കൂട്ടത്തിൽ കേമനായ ഇവൻ അത് കൊണ്ട് വന്നു വീട്ടിൽ വെച്ചു.. ശനിയാഴ്‌ച അവൻ അത് എടുത്തും കൊണ്ട് പോവുകയും ചെയ്തു..

കഥ കേട്ട ഞങ്ങളെല്ലാം ചിരിച്ചൂ....

ഈ ഒരു ബിയർ കുപ്പി മുപ്പതുപേർ  ചേർന്ന് എങ്ങനെ വീതിച്ചു കാണും.. ഒരു സ്‌പൂൺ എങ്കിലും എല്ലാവർക്കും കിട്ടി കാണുമായിരിക്കും... എന്ന് വിചാരിക്കുന്നൂ..

അമ്മ പറഞ്ഞു "അറിഞ്ഞിരുന്നേൽ ആ അളവ് സ്‌പൂൺ അമ്മ കൊടുത്തേനെ എന്ന്.."

ഇതിനെയാണോ "ഒരുമ ഉണ്ടേൽ ഒലക്കമേലും കിടക്കാം എന്ന് പറയുന്നത്"..

അവനോടു തന്നെ ചോദിക്കണം.....

.....................സുജ അനൂപ്




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ENNU SWANTHAM എന്ന് സ്വന്തം, A, E, FB, K

ENTE APPACHAN എൻ്റെ അപ്പച്ചൻ

എൻ്റെ പള്ളിക്കൂടം - ഓർമ്മയിലെ വസന്തകാലം ORMMAYILE VASANTHAKAALAM FB, N, G, LF, TMC