AVAL- അവൾ FB, N, G

അവൾ...

എനിക്ക് ആരായിരുന്നൂ..

കൂടെ നിന്നപ്പോഴൊന്നും അവളെ  മനസ്സിലാക്കുവാൻ എനിക്കായില്ല.. ജീവിതം കെട്ടി പൊക്കുവാനുള്ള ഓട്ടപാച്ചിലിൽ ഞാൻ അവളെ  സ്നേഹിക്കുവാനും മനസ്സിലാക്കുവാനും മറന്നു പോയോ..

ഇന്ന് അവൾ  കൂടെ ഇല്ല.. തിരക്കുകളും ഇല്ല..

ഭക്ഷണം ഉണ്ടാക്കുവാനും വെച്ച് വിളമ്പുവാനും തിരക്കിട്ടു ഓടുവാനും ശ്രമിക്കുന്നതിനിടയിൽ തനിക്കു വേണ്ടി സമയം കണ്ടെത്തുവാൻ അവൾ മറന്നൂ.....

അത്രമേൽ അവളെന്നെ സ്നേഹിച്ചിരുന്നൂ..

 ഈ ശൂന്യതയിൽ ഞാൻ മനസ്സിലാക്കി അവൾ  എനിക്ക് എല്ലാമായിരുന്നൂ..

എത്രയോ പ്രാവശ്യം അവൾ എന്നോട് ചോദിച്ചിരിക്കുന്നൂ..

"ഇത്തിരി നേരത്തെ വരാമോ നമുക്ക് ഒന്ന് പുറത്തൊന്നും പോവാം.."

ഇല്ലാത്ത തിരക്ക് അഭിനയിച്ചു അപ്പോഴെല്ലാം ഞാൻ മാറി നിന്നൂ..

തെറ്റ് എന്റേതു മാത്രമാണ്..

വീട്ടുകാർ തീരുമാനിച്ച  പെൺകുട്ടി..

ഗ്രാമത്തിൻറെ നന്മ ഉണ്ടത്രേ.. ആദ്യ കാഴ്ചയിലെ എനിക്ക് ഇഷ്ടമായില്ല.. വിവാഹം കഴിക്കാതെ ഞാൻ മാറി നിൽക്കണമായിരുന്നൂ..

പാവം അവൾക്കും ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നിരിക്കും..

നഗരത്തിലെ സുന്ദരികളെ സ്വപ്നം കണ്ട എനിക്ക് ഒരിക്കലും അവളെ അംഗീകരിക്കാനായില്ല..

അവളെ എൻ്റെ കൂടെ അയക്കുമ്പോൾ 'അമ്മ പറഞ്ഞു

" ഒരിക്കൽ നിനക്ക് മനസ്സിലാവും, നിനക്ക് ഞാൻ കണ്ടെത്തി തന്ന ഈ പെൺകുട്ടിയുടെ നന്മ".

ഇപ്പോൾ ഞാൻ അത് തിരിച്ചറിയുന്നുണ്ട് ..

പക്ഷെ സമയം വൈകി പോയി..

അവളെ ഞാൻ സ്നേഹിച്ചു തുടങ്ങി എന്ന് പറയും മുൻപേ അവൾ പോയി..

അവൾ ചെയ്യുന്ന എന്തിലും കുറ്റം കണ്ടെത്തുവാനായിരുന്നൂ എനിക്ക് താല്പര്യം..

ജോലി കഴിഞ്ഞു വന്നു എനിക്കായി ഭക്ഷണം ഒരുക്കി കാത്തിരിക്കുന്ന അവളെ ആ ഭക്ഷണ0 കഴിക്കാതെ ഞാൻ എന്നും നിരാശപ്പെടുത്തിയിരുന്നൂ..

അന്നും രാവിലെ അവളെ കുറ്റം പറഞ്ഞിട്ടാണ് ഞാൻ ഇറങ്ങിയത്..

എന്തോ ഒന്നിനോടുള്ള ദേഷ്യം അവളെ ചീത്ത പറഞ്ഞു ഞാൻ തീർത്തു.. കരഞ്ഞു കൊണ്ട് അവൾ ഓഫീസിലേയ്ക്ക് പോവുന്നത് ഞാൻ നോക്കി നിന്ന് ആശ്വസിച്ചൂ..

വൈകുന്നേരം അവളുടെ ഫോണിൽ നിന്നും വന്ന കാൾ ഞാൻ അറ്റൻഡ് ചെയ്തില്ല..

മനഃപൂർവം ആണ്..

തുടരെ തുടരെ വന്ന വിളികൾ കണ്ടിട്ടു അല്പം ദേഷ്യത്തോടെ ആണ് ഞാൻ കാൾ എടുത്തത്..

മറുതലക്കൽ നിന്നും കേട്ട ശബ്ദം അവളുടെ ആയിരുന്നില്ല..

ഏതോ ആക്സിഡന്റ് പറ്റിയ കുട്ടിയുടെ ഫോൺ ആണത്രേ.. ഹസ്ബൻഡ് എന്ന് കണ്ടത് കൊണ്ട് വിളിച്ചതാണ് ... അത്യാവശ്യമായി സിറ്റി ഹോസ്പിറ്റലിൽ വരണം പോലും..

പെട്ടെന്ന് ദേഷ്യമാണ് വന്നത്..

 "ഇവൾക്ക് റോഡിലൂടെ സൂക്ഷിച്ചു നടന്നു കൂടെ .."

 അത്യാവശ്യമായി ചെയ്യേണ്ട  മീറ്റിങ് മുടങ്ങിയ ദേഷ്യം ആയിരുന്നൂ എനിക്ക്..

ഞാൻ എത്തുമ്പോഴേക്കും അവൾ പോയിരുന്നൂ...

റോഡ് മുറിച്ചു കടക്കുമ്പോൾ ബസ് ഇടിച്ചതായിരുന്നൂ എന്ന് ആരോ പറഞ്ഞു..

ഒരു  മരവിപ്പ് മാത്രമാണ് ആദ്യ൦ തോന്നിയത്...

എത്രയോ വട്ടം ആശിച്ചിരിക്കുന്നൂ ഈ ശല്യം ഒന്ന് ഒഴിഞ്ഞു പോയിരുന്നെന്ക്കിൽ എന്ന്..

അവളുടെ ചിതയ്ക്ക് തീ കൊളുത്തുമ്പോഴും ഒരു മരവിപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളു..

നാട്ടിൽ നിന്നും തിരിച്ചെത്തിയിട്ടു ഇപ്പോൾ ഒരു മാസം ആവുന്നൂ ...

 ഈ വീട്ടിലെ ഓരോ കോണിലും അവൾ ഉണ്ട്..

ഇപ്പോൾ എത്ര ശ്രമിച്ചിട്ടും എനിക്ക് ഇവിടെ നിൽക്കുവാനോ ജോലിക്കു പോകുവാനോ തോന്നുന്നില്ല..

 പണ്ടത്തെ തിരക്കുകൾ കാണിച്ചു നടന്നിരുന്ന ഞാൻ എന്നെ മരിച്ചു പോയിരിക്കുന്നൂ..

അന്ന് ഞാൻ വഴക്കു പറഞ്ഞത് കൊണ്ട് നന്നേ അവൾ വിഷമിച്ചിരുന്നൂ..

ഒരു പക്ഷെ അതുകൊണ്ടാവും സ്ഥലകാലബോധം ഇല്ലാതെ അവൾ നടന്നിട്ടുണ്ടാവുക..അങ്ങനെ ആണെങ്കിൽ ഞാൻ അല്ലെ അവളെ കൊന്നത്.. കുറ്റബോധം എന്നെ വേട്ടയാടുവാൻ തുടങ്ങിയിരിക്കുന്നൂ..

അവളെ ഞാൻ സ്നേഹിച്ചിരുന്നൂ എന്ന് ഇന്ന് തിരിച്ചറിയുന്നുണ്ട്....
ദേഷ്യവും ദുശ്ശാഠ്യവും നിറഞ്ഞ എൻ്റെ മനസ്സിൻ്റെ  ആഴങ്ങളിൽ ഒളിപ്പിച്ചു വച്ചിരുന്ന അവളോടുള്ള സ്നേഹം അവളോട് പറയുവാൻ ഞാൻ മറന്നൂ..

ഇനി ഈ തെറ്റ് എനിക്ക് തിരുത്തുവാൻ ആവുമോ... ...

കാലം ഒന്ന് പുറകോട്ടു നടന്നിരുന്നെങ്കിൽ എന്ന് ഞാൻ ആശിക്കുന്നൂ...


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ENNU SWANTHAM എന്ന് സ്വന്തം, A, E, FB, K

ദൈവത്തിൻ്റെ നീതി DAIVATHINTE NEETHI, FB, N, A, E, NL, KZ, K, P, EK, NA

ENTE APPACHAN എൻ്റെ അപ്പച്ചൻ