BHOOTHOCHADANAM ഭൂതോച്ചാടനം FB, G

കുട്ടിക്കാലത്തെല്ലാം ഭൂതോച്ചാടനം എന്ന വാക്ക് ഞാൻ ഒത്തിരി കേട്ടിട്ടുണ്ട്. അമ്മ പോട്ടാ ധ്യാനകേന്ദ്രത്തിലെ പ്രാർത്ഥനക്കാരിയാണ്. അതുകൊണ്ടു തന്നെ കുട്ടിക്കാലം മുതലേ ധ്യനങ്ങൾക്കെല്ലാം ഞാൻ മുടങ്ങാതെ പോവാറുണ്ട്.ഇന്നും അതിനൊന്നും ഒരു മാറ്റവുമില്ല.

ഭൂതോച്ചാടനത്തിൻ്റെ പലരീതികളും നേരിട്ട് കണ്ടിട്ടുമുണ്ട്. അപ്പോൾ അങ്ങനെ ഞാൻ നേരിട്ട് കണ്ട ഒരു ഭൂതോച്ചാടന കഥയാണ് ഇത്.

അന്നെനിക്ക്  ഒൻപതു വയസ്സു കാണും. അമ്മയുടെ കൂടെ  ഫോർട്ട് കൊച്ചിയിലുള്ള വിക്ടർ ബ്രദറിൻ്റെ ധ്യാനകേന്ദ്രത്തിൽ പ്രാർത്ഥിക്കുവാൻ പോയതായിരുന്നൂ ഞാൻ.

ഞാൻ അവിടെ ഇരുന്നു ബ്രദർ പറയുന്നതെല്ലാം കേട്ടുകൊണ്ടിരിക്കുകയായിരുന്നൂ. പെട്ടെന്ന് ആരോ വന്നു ബ്രദറിനെ പുറത്തേക്കു വിളിച്ചൂ.

അപ്പോഴാണ് ഞാൻ ആ പെൺകുട്ടിയെ ശ്രദ്ധിച്ചത്. ചെറുപ്പമാണ് (ഒരു ഇരുപതു വയസ്സ് കാണും) പക്ഷെ ആളുകളെ തുപ്പുന്നൂ. പ്രാർത്ഥനക്കാർ പറയുന്നത് കേൾക്കുന്നില്ല.

പെട്ടെന്ന് ബ്രദർ ചെന്നു അവരുടെ അടുത്തേക്ക് . ബ്രദറിനെ കണ്ടതോടെ അവൾ അട്ടഹസിക്കുവാൻ തുടങ്ങി. ബ്രദർ ടീമിലുള്ളവരോട് അവളുടെ ചുറ്റിനുമായി നിൽക്കുവാൻ പറഞ്ഞു.

പിന്നീട് ബ്രദർ തൻ്റെ കൊന്ത (കുരിശാണോ എന്ന് ഓർമ്മയില്ല) എടുത്തു അവളുടെ നെറ്റിയിലേക്ക് വച്ചു. കുറച്ചു നേരം പ്രാർത്ഥിച്ചൂ. ഏതായാലും അവൾ ഒന്ന് അടങ്ങി.

ബ്രദർ ആരോടോ അവളുടെ ശരീരം വിട്ടു പോകണമെന്ന് കൽപ്പിക്കുന്നത് ഞാൻ കേട്ടു. പക്ഷെ അവൾ ആദ്യമൊന്നുo ഒഴിയില്ല എന്ന് തന്നെ പറഞ്ഞു കൊണ്ടിരുന്നൂ.

പക്ഷെ അവസാനം ഒഴിയാമെന്നു സമ്മതിച്ചൂ.

ബ്രദർ പറഞ്ഞു "ഒഴിയുമ്പോൾ അടയാളം കാണിക്കണം"

അവൾ പറഞ്ഞു " മുറ്റത്തു നിൽക്കുന്ന മാവിൻ്റെ വലിയ കമ്പു ഒടിച്ചിടാമെന്ന്"

ഏതായാലും ഉടനെ തന്നെ അവൾ ബോധം കെട്ടു വീണു. എന്നെ അത്ഭുതപെടുത്തികൊണ്ടു എൻ്റെ മുന്നിൽ വലിയ ഒരു മാവിൻ കൊമ്പു ഒടിഞ്ഞു വീണു. ഒരാൾ കോടാലി കൊണ്ട് വെട്ടിയാൽ മാത്രം മുറിയുന്ന വലിയ കൊമ്പാണ് എൻ്റെ മുന്നിലേയ്ക്ക് വീണത്.

വീട്ടിൽ എത്തിയപ്പോൾ അമ്മയാണ് ആ പെൺകുട്ടിയെ പറ്റി കൂടുതലായി പറഞ്ഞു തന്നത്.

അവൾ കുറച്ചു നാളായി അവളുടെ വീട്ടിൽ പ്രശ്നം ഉണ്ടാക്കി തുടങ്ങിയിട്ട്. ഒഴിപ്പിക്കുവാൻ പലരും ശ്രമിച്ചു നോക്കി.

രണ്ടു ദിവസം മുൻപേ ഒരു പള്ളിയിലെ അച്ഛനും ശ്രമിച്ചു നോക്കി പോലും. എല്ലാവരെയും അവൾ ഓടിച്ചു വിട്ടത്രേ.

എനിക്ക് അന്നും ഇന്നും ആ ബ്രദറിനെ ഒത്തിരി വിശ്വാസമാണ്. ഇത്തരത്തിൽ ഒത്തിരി കഥകൾ ബ്രദറിനെ പറ്റി കേൾക്കാറുണ്ട്. ഇന്നിപ്പോൾ ആ ബ്രദർ ജീവിച്ചിരിപ്പില്ല...

ദൈവവിശ്വാസിയായി വളരുവാൻ എന്നെ പ്രേരിപ്പിച്ച ശക്തിയായിരുന്നൂ ബ്രദർ..

ബ്രദറിൻ്റെ ഓർമ്മകൾക്ക് മുന്നിൽ ഞാൻ ഇതു സമർപ്പിക്കുന്നൂ..

.....................സുജ അനൂപ്


  

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്വവർഗ്ഗാനുരാഗം SWAVARGANURAGAM FB, N, E, K, A, AP, P, G