CHUMBANATHINTE ADYAPADANGHAL ചുബനത്തിൻ്റെ ആദ്യപാഠങ്ങൾ FB, N, G, A

കലാലയ ജീവിതം ഇന്നും മനസ്സിൽ ഒത്തിരി ഓർമ്മകളോടെ പൂത്തുലഞ്ഞു നിൽപ്പുണ്ട്.. ജീവിതത്തിലെ നല്ലൊരു ഭാഗവും ചെലവിട്ടത് St. Xaviers എന്ന കലാലയത്തിലാണ്..

അപ്പോൾ ഈ സംഭവം നടക്കുന്നത് ഞാൻ ബിരുദത്തിനു പഠിക്കുമ്പോഴാണ്.. തിയറി ക്ലാസ്സുകളെക്കാൾ നമുക്കെല്ലാം അന്ന് ഇഷ്ടം പ്രാക്ടിക്കൽ ക്ലാസ്സുകളാണ്..

അന്നത്തെ ദിവസ്സം scientific drawing ആയിരുന്നു..

എന്ന് പറഞ്ഞാൽ എല്ലാവർക്കും കുപ്പികളിൽ ഇരിക്കുന്ന ഓരോ പ്രേതങ്ങളെ ട്രെയിൽ ഇട്ടു കൊടുക്കും.. നമ്മൾ അതിനെ അളവൊക്കെ എടുത്തു അതുപോലെ അങ്ങു വരയ്ക്കണം..

നിരന്നു നിരന്നു ഓരോ സ്പെസിമെൻ അങ്ങു ഇരുപ്പുണ്ട്.. കൂട്ടത്തിൽ ഉള്ള ചൊറിയൻ തവളയുടെ സ്പെസിമെൻ കിട്ടരുത് എന്ന് മാത്രമായിരുന്നൂ എൻ്റെ പ്രാർത്ഥന.. അതേതായാലും ദൈവം കേട്ടില്ല..

പണ്ടേ ചൊറിയാൻ തവളയെ (Toad) എനിക്ക് ഇഷ്ടമില്ല..

കാണാൻ കുട്ടപ്പൻമ്മാരായ എത്രയോ പ്രേതങ്ങൾ കുപ്പിയിൽ അങ്ങനെ ഞെളിഞ്ഞു ഇരിക്കുമ്പോൾ, കൂട്ടത്തിൽ ഗ്ലാമർ ഇല്ലാതെ ഒരുത്തൻ..

ഏതായാലും സ്പെസിമെൻസ് വിതരണം തുടങ്ങി..ആ കൂട്ടത്തിൽ എനിക്കും കിട്ടി ഒന്ന്..

അതുകണ്ടതോടെ എല്ലാവരും ചിരിക്കുവാനും തുടങ്ങി.. ആർക്കും വേണ്ടാത്ത ആ സുന്ദരൻ എൻ്റെ കൈയ്യിൽ... കണ്ടാൽ തന്നെ അറക്കും..

എല്ലാവരുടെ കൈകളിലും നല്ല സുന്ദരൻമ്മാരായ specimens make up ഇട്ടു ഇരിക്കുമ്പോൾ... ഇപ്പോൾ ബ്യൂട്ടിപാർലറിൽ നിന്നും ഇറങ്ങിയതാണെന്നേ പറയൂ...

ഏതായാലും കഷ്ട്ടപ്പെട്ടു അതിനെ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ ഞാൻ വര തുടങ്ങി..

വര തകൃതിയിൽ നടക്കുന്നതിനിടയിൽ എൻ്റെ പെൻസിൽ താഴെ പോയി..
ഞാൻ കഷ്ടപ്പെട്ട് അത് എടുക്കുവാനുള്ള ശ്രമത്തിനിടയിൽ.. മേശയിൽ ഇരുന്നിരുന്ന ചൊറിയൻ തവളയുടെ കാര്യം അങ്ങു വിട്ടു പോയി..

പെട്ടന്ന് കവിളിൽ തണുത്ത ഒരു സ്പർശം..

നോക്കുമ്പോൾ കൈ നീട്ടി പെൻസിൽ എടുക്കുന്നതിനിടയിൽ  എൻ്റെ കവിളിൽ ചൊറിയൻ തവള മുട്ടിയതാണ് ..

കൂട്ടുകാരുടെ ഭാഷയിൽ പറഞ്ഞാൽ ഞാൻ തവളെയെ ചുംബിച്ചതാണത്രേ...

പിന്നെ ഞാൻ ഒറ്റ ഓട്ടമായിരുന്നൂ..

ഏതായാലും അവിടെ നിന്നും ഓടിയ ഞാൻ എത്ര നേരം സോപ്പ് ഇട്ടു മുഖം  കഴുകി എന്നോർമ്മയില്ല..

പിന്നെ ലാബിൽ കയറുമ്പോഴെല്ലാം കൂട്ടുകാർ പറയും ചൊറിയൻ തവളയെ കാണുന്നില്ലേ എന്ന്..

 പാവം എന്നെ കാണാതെ വിഷമിക്കുന്നുണ്ടാവും പോലും..

എൻ്റെ ഓട്ടോഗ്രാഫിൽ വരെ അവർ അത് എഴുതി ചേർത്തു ...

.....................സുജ അനൂപ്




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ENNU SWANTHAM എന്ന് സ്വന്തം, A, E, FB, K

ENTE APPACHAN എൻ്റെ അപ്പച്ചൻ

എൻ്റെ പള്ളിക്കൂടം - ഓർമ്മയിലെ വസന്തകാലം ORMMAYILE VASANTHAKAALAM FB, N, G, LF, TMC