EE MARATHANALIL ETHIRI NERAM ഈ മരത്തണലിൽ ഇത്തിരി നേരം FB, N, G

ഈ മരത്തണലിൽ ഇത്തിരി നേരം ഞാൻ ഒന്നിരുന്നോട്ടെ

ഇവിടെ നിന്നും മടങ്ങും മുൻപേ എനിക്കായ് മാത്രം
ഈ നിമിഷങ്ങൾ ഞാൻ എടുത്തോട്ടെ

ഓടിത്തളർന്നു ഞാൻ വീഴുമ്പോൾ
കുതിച്ചു പൊങ്ങിയ ഈ ചിറകുകൾ തളരുമ്പോൾ
നേടിയതൊന്നും നേട്ടമല്ലെന്നു തിരിച്ചറിയുമ്പോൾ
എന്നിലെ എനിക്കായ് ഈ മരത്തണലിൽ
ഇത്തിരി നേരം ഞാൻ ഇരുന്നോട്ടെ..

ഇനിയെത്ര നാൾ എന്നറിയുമ്പോഴും
പോയ നാളുകൾ തിരിച്ചു വരില്ലെന്നറിയുമ്പോഴും
എനിക്ക് മാത്രമായ് ഈ നിമിഷങ്ങൾ ഞാൻ എടുത്തോട്ടെ..

എൻ്റെ ഓർമ്മകൾ ഇവിടെ എന്നെ പിൻതുടരാതിരിക്കട്ടെ
പൊയ്‌മുഖങ്ങളൊന്നും മനസ്സിൽ തെളിയാതിരിക്കട്ടെ
ഇനിയും നടക്കാത്ത സ്വപ്നങ്ങൾ ഇവിടെ അവസാനിക്കട്ടെ
എനിക്ക് മാത്രമായ് ഈ നിമിഷങ്ങൾ ഞാൻ എടുത്തോട്ടെ..

ഇനിയൊരു ജന്മം എനിക്കായ് കരുതിയിട്ടുണ്ടെങ്കിൽ
അതിലേക്കുള്ള പ്രയാണം തുടങ്ങും മുൻപേ
ഈ മരത്തണലിൽ ഇത്തിരി നേരം ഞാൻ ഇരുന്നോട്ടെ
എനിക്കായ് മാത്രം ചില നിമിഷങ്ങൾ ഞാൻ എടുത്തോട്ടെ...

.....................സുജ അനൂപ്



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ദൈവത്തിൻ്റെ നീതി DAIVATHINTE NEETHI, FB, N, A, E, NL, KZ, K, P, EK, NA

പദവി PADHAVI FB, N, G, K, E, P, A, AP, KZ, PT, SXC