ENJUVADI - എഞ്ചുവടി FB
ഒരു കാലഘട്ടത്തിൽ ഞാൻ ഏറ്റവും കൂടുതൽ പറഞ്ഞിരുന്ന പുസ്‌തകത്തിൻ്റെ പേര് ചോദിച്ചാൽ എനിക്ക് എഞ്ചുവടി എന്ന് പറയേണ്ടി വരും.
ഞാൻ മാത്രമല്ല ... പാനായിക്കുളം ലിറ്റിൽ ഫ്ലവർ ലോവർ പ്രൈമറി സ്കൂളിൽ പഠിച്ചിട്ടുള്ള ആരും തന്നെ ഈ ചെറിയ പുസ്തകം കാണാതെ വന്നിട്ടുണ്ടാവില്ല. അന്നൊക്കെ എല്ലാവരുടെയും ബാഗിൽ നിർബന്ധമായും ഇത് ഉണ്ടാവും.
ഞാൻ പറഞ്ഞു വരുന്നത് എൺപതുകളിലെ എൻ്റെ വിദ്യാലയത്തെ പറ്റിയാണ്. അന്ന് സിസ്റ്റർ ഫിദെലിസ് ആണ് ഹെഡ്മിസ്ട്രസ്.
സിസ്റ്ററിനെ കണ്ടാൽ ഒരു മദാമ്മയെ പോലെ ഇരിക്കും. വെളുത്തു തുടുത്തു സുന്ദരിയായ സിസ്റ്റർ. പ്രായo ഒത്തിരിയായി എങ്കിലും ചുറുചുറുക്കോടെ കാര്യങ്ങൾ നടത്തുന്ന സിസ്റ്റർ.
അന്നൊക്കെ എൻ്റെ സ്കൂളിൽ ഒന്നാം ക്ലാസ് മുതൽ തന്നെ ഗുണന പട്ടിക കാണാതെ പഠിക്കണം. നാലാം ക്ലാസ് എത്തുമ്പോഴേക്കും 2 മുതൽ 12 വരെയുള്ള പട്ടിക കാണാപാഠം ആവും.
ഈ പട്ടിക മുഴുവൻ എഞ്ചുവടി എന്ന പുസ്തകത്തിൽ ഉണ്ട്. അതുകൊണ്ടു തന്നെ നമ്മുടെ ബൈബിൾ അന്ന് എഞ്ചുവടിയാണ്.
ഇടയ്ക്കിടയ്ക്ക് സിസ്റ്റർ ഇന്സ്പെക്ഷന് ഒരു വരവുണ്ട്. പെട്ടന്ന് ക്ലാസ്സിലേയ്ക്ക് കയറി വന്നു ഒരു കുട്ടിയോട് ഗുണന പട്ടിക ചോദിക്കും. പറഞ്ഞില്ലെങ്കിൽ നല്ല വഴക്കു കേൾക്കും.
സിസ്റ്റർ വരുമ്പോൾ മൊത്തം സ്കൂൾ നിശബ്ദമാവും.
നാലാം ക്ലാസ്സിൽ വരുമ്പോൾ കാര്യങ്ങൾ ഇത്തിരി കട്ടപൊകയാണ്. ഗുണന പട്ടിക അറിയാത്ത കുട്ടികളെ ക്ലാസ്സിൽ ഇരുത്തുന്നത് സിസ്റ്ററിനു ഇഷ്ടമല്ല.
നാലാം ക്ലാസ്സിൽ എന്നെ കണക്ക് പഠിപ്പിച്ചത് ബെല്ല ടീച്ചർ ആണ്.
സിസ്റ്റർ ക്ലാസ്സിൽ വരുമ്പോൾ സാധാരണ സിസ്റ്ററിൻ്റെ പുറകിൽ ടീച്ചർ ഉണ്ടാവും. എങ്ങാനും ഏതെങ്കിലും കുട്ടിക്ക് പട്ടിക ചെറുതായി തെറ്റിയാൽ ടീച്ചർ പുറകിൽ നിന്ന് പറഞ്ഞു തരും.
സിസ്റ്റർക്കു ഇതെല്ലം അറിയാം. എന്നാലും സിസ്റ്റർ ഒന്നും പറയത്തില്ല. അവർ തമ്മിലുള്ള സ്നേഹം അങ്ങനെയാണ്.
അന്ന് ഒരുപാടു കാര്യങ്ങൾ സിസ്റ്റർ പഠിപ്പിച്ചിട്ടുണ്ട്.
കൃത്യനിഷഠ എന്ന ഗുണം മനസ്സിൽ ആഴത്തിൽ വേരുറപ്പിക്കുവാൻ കാരണക്കാരി സിസ്റ്റർ ആണ്. ഇന്നും ജീവിതത്തിൽ ചെയ്യുന്ന കാര്യങ്ങൾക്കു കൃത്യനിഷഠ വേണം എന്ന് എനിക്ക് നിർബന്ധം ഉണ്ട്.
ഒരു പ്രസംഗം ആദ്യമായി പറയിപ്പിക്കുന്നതും സിസ്റ്റർ ആണ്. ഇന്നും സഭാകമ്പമില്ലാതെ എത്രയോ വേദികളിൽ പ്രസംഗിക്കുവാൻ സാധിക്കുന്നതും അന്ന് സിസ്റ്റർ നൽകിയ ധൈര്യത്തിനാലാണ്.
എല്ലാ വെല്ലുവിളികളെയും തൻ്റെടത്തോടെ നേരിടണം, തോറ്റു പിന്മാറരുത് അത് സാധിക്കും എന്ന ബോധവും ഉറപ്പും മനസ്സിൽ ആഴത്തിൽ പതിപ്പിച്ചു തന്നത് ആ നല്ല അധ്യാപികയാണ്.
എന്തും ചെയ്യുവാൻ മനസ്സുണ്ടായാൽ മതി എന്ന് ഞാൻ അവിടെ നിന്നാണ് അറിയുന്നത്. ആ മനക്കരുത്തു പിന്നീടെന്നെ എൻ്റെ മുന്നോട്ടുള്ള യാത്രകളിൽ ഒത്തിരി തുണച്ചിട്ടുണ്ട്.
ഞാൻ ഹൈസ്കൂളിൽ എത്തുമ്പോഴേക്കും സിസ്റ്റർ മരിച്ചു പോയിരുന്നൂ. പക്ഷെ ചെറുപ്പത്തിലെ സിസ്റ്റർ മനസ്സിലാക്കി തന്ന മൂല്യങ്ങൾ എന്നേ മനസ്സിൽ ആഴത്തിൽ വേരുറപ്പിച്ചിരുന്നൂ.....

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ