ENTE CHETHI എൻ്റെ ചെത്തി FB, G

നാട്ടിൽ നിന്നും ബാംഗ്ലൂർ നഗരത്തിൻ്റെ തിരക്കിലേയ്ക്ക് ചേക്കേറിയിട്ടു ഒത്തിരി നാളായെങ്കിലും ഇപ്പോഴും മനസ്സുകൊണ്ട് ഞാൻ ആ പഴയ നാട്ടിൻപുറത്തുകാരിയാണ്. ഇപ്പോഴും മനസ്സ് അവിടെ എവിടെയോ കുടുങ്ങി നിൽപ്പുണ്ട്.

പുഴകളെയും വയലുകളെയും സ്നേഹിക്കുന്ന നാട്ടിൻപുറത്തുകാരി. ഇടയ്ക്കൊക്കെ നാട്ടിൻപുറം മനസ്സിലേയ്ക്ക് കടന്നു വരും. അത് ഒഴിവാക്കുവാനായിട്ടാണ് ഞാൻ ഫ്ലാറ്റിൽ ചെറിയ പൂന്തോട്ടം ഉണ്ടാക്കിയത്.

ഇവിടെ എനിക്ക് ഇഷ്ടപെട്ട നാട്ടിൻ പുറത്തെ  ഒട്ടുമിക്ക ഇനം ചെടികളും ഉണ്ട്. ചെമ്പരത്തി, ചെത്തി അങ്ങനെ പോകുന്നു ആ ലിസ്റ്റ്.

ചിലപ്പോൾ ചെടിച്ചട്ടിയിൽ ചെടികൾ വളരെ അധികം വളർന്നു കഴിയുമ്പോൾ ഇവയെ താഴെ കൊണ്ട് പോയി നടും (പൊതുവായിട്ടുള്ള തോട്ടത്തിൽ). അവിടെ അതങ്ങനെ വളർന്നു വലുതായി വരുമ്പോൾ എൻ്റെ മനസ്സിൽ നാട്ടിൻ പുറത്തെ ഒരു വസന്തം വിടരും.

കൂട്ടത്തിൽ ഏറ്റവും പ്രീയപ്പെട്ടത് എനിക്ക് എൻ്റെ ചെത്തിയായിരുന്നൂ. അത് ഒത്തിരി വളർന്നപ്പോൾ ഞാൻ താഴെ കൊണ്ട് പോയി നട്ടു.

എന്താണെന്നു അറിയില്ല താഴെ നട്ടതിനു ശേഷം  ചെത്തി പൂക്കുന്നത് അങ്ങു നിറുത്തി. വഴക്കിട്ടതാണോ എന്നൊരു സംശയം ഇല്ലാതില്ല. ഒത്തിരി വിഷമം തോന്നിയിരുന്നൂ അപ്പോൾ.

ഏതായാലും അവൾ വീണ്ടും പൂത്തു തുടങ്ങി......

അവൾക്കും തോന്നി കാണും അങ്ങു പൂത്തേക്കാമെന്നു..

എൻ്റെ വീട്ടിലായാലും അമ്മയുടെ വീട്ടിലായാലും കുട്ടിക്കാലത്തു വലിയ ചെത്തി ചെടി ഉണ്ടായിരൂന്നൂ. ചെത്തിക്കായ പറിക്കുന്നതും ചെത്തിപ്പൂവ് കൊണ്ട് മാല തീർക്കുന്നതും എനിക്ക് കുട്ടിക്കാലത്തു ഒത്തിരി ഇഷ്ടമായിരുന്നൂ.

വേനലവധിക്കാലത്തു അമ്മയുടെ  വീട്ടിൽ ചെല്ലുമ്പോൾ ചെത്തിപൂവുകൊണ്ടുള്ള മാല ഉണ്ടാക്കി ഈശോയുടെ രൂപത്തിൽ എന്നും ചാർത്തുമായിരുന്നൂ.

ഇനി ഇപ്പോൾ മോനെ മാല ഉണ്ടാക്കുന്നത് കാണിച്ചു കൊടുക്കുവാൻ പറ്റും. അവനും ഗ്രാമത്തിൻ്റെ നന്മ അറിഞ്ഞു വളരണം എന്ന് എനിക്ക് നിർബന്ധം ഉണ്ട്.

.....................സുജ അനൂപ്

എൻ്റെ ചെത്തി 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ENNU SWANTHAM എന്ന് സ്വന്തം, A, E, FB, K

ENTE APPACHAN എൻ്റെ അപ്പച്ചൻ

എൻ്റെ പള്ളിക്കൂടം - ഓർമ്മയിലെ വസന്തകാലം ORMMAYILE VASANTHAKAALAM FB, N, G, LF, TMC