ENTE GRACY എൻ്റെ ഗ്രേസി, FB, A, G, TMC
ഒരിക്കൽ പോലും കാണാതെ ഒരാളെ ഇഷ്ടപ്പെടുവാൻ സാധിക്കുമോ: സാധിക്കും എന്നു തന്നെയാണ് എൻ്റെ മറുപടി. മനസ്സ് ആരോടെങ്കിലും അടുക്കുന്നത് ഒന്നും കണ്ടിട്ടല്ല ... അത് താനേ സംഭവിച്ചു പോകുന്നതാണ് ...
എൻ്റെ അറിവിൽ 'അമ്മ ഒറ്റ മകളായിരുന്നൂ.. അഞ്ചു ആങ്ങളമാരുടെ ഒറ്റപെങ്ങൾ..
ഒരിക്കൽ... ഒരു വേനലവധിക്കാലത്തു ആ രഹസ്യം ഞാൻ കണ്ടെത്തി... അമ്മയ്ക്ക് ഒരു അനിയത്തി ഉണ്ടായിരുന്നൂ...
അന്നെനിക്ക് ഒരു പത്തു വയസ്സ് പ്രായം കാണും..
അപ്പൂപ്പൻ്റെ മുറിയിൽ ഒരു പുസ്തകം തിരയുന്നതിനിടയിൽ അവിചാരിതമായി ഒരു ഫ്രെയിം ചെയ്ത ഫോട്ടോ ഞാൻ കണ്ടെത്തി. ഒത്തിരി പഴയ ഫോട്ടോസിൻ്റെ അടിയിലായി പൊടി പിടിച്ചു ഇരുന്നിരുന്ന ഒരു ഫോട്ടോ..
അതും രണ്ടു വയസ്സിൽ താഴെ ഉള്ള ഒരു കുട്ടിയുടെ ശവപ്പെട്ടിയിൽ കിടക്കുന്ന ഫോട്ടോ.. വളരെ നിഷ്കളങ്കയായ ഒരു കുട്ടി..
അതും രണ്ടു വയസ്സിൽ താഴെ ഉള്ള ഒരു കുട്ടിയുടെ ശവപ്പെട്ടിയിൽ കിടക്കുന്ന ഫോട്ടോ.. വളരെ നിഷ്കളങ്കയായ ഒരു കുട്ടി..
ഇതാരാണെന്നു അറിയണം ... മനസ്സ് പറഞ്ഞു..
അമ്മ എന്നെ കാണുവാൻ വന്നപ്പോൾ അമ്മയോട് ഞാൻ ചോദിച്ചൂ... ആരാണ് അത് എന്ന് ...
കണ്ണുകൾ നിറഞ്ഞു അമ്മ കുറച്ചു നേരം ഇരുന്നൂ ...
അമ്മ എന്നെ കാണുവാൻ വന്നപ്പോൾ അമ്മയോട് ഞാൻ ചോദിച്ചൂ... ആരാണ് അത് എന്ന് ...
കണ്ണുകൾ നിറഞ്ഞു അമ്മ കുറച്ചു നേരം ഇരുന്നൂ ...
പിന്നെ പതിയെ ആ രഹസ്യം എന്നോട് പറഞ്ഞു..
അമ്മയ്ക്ക് ഒരു അനിയത്തി ഉണ്ടായിരുന്നത്രെ.. അമ്മയുടെ ഭാഷയിൽ പറഞ്ഞാൽ ഒരു കുസൃതി കുടുക്ക.. ഒത്തിരി വർത്തമാനം പറയുന്ന കുട്ടി... എല്ലാവർക്കും അവളെ ഒത്തിരി ഇഷ്ടമായിരുന്നത്രെ.. ഗ്രേസി എന്നായിരുന്നൂ അവളുടെ പേര് ..
എന്നും പടിക്കൽ പോയി നിന്ന് കാഴ്ച കാണുന്ന കുട്ടി.. റോഡിലൂടെ പോവുന്ന എല്ലാവരോടും വർത്തമാനം പറയുന്ന ഒരു കുസൃതി... ഒന്നര വയസ്സ് പ്രായം..
അന്നൊരിക്കൽ ഒരു ദുർദിനത്തിൽ അത് സംഭവിച്ചു..
ഒരു രാത്രിയിൽ...അവൾക്കു ശ്വാസതടസ്സം വന്നൂ..
അമ്മ ഒത്തിരി വിഷമിച്ചു പോയ നിമിഷം..
ഒരു രാത്രിയിൽ...അവൾക്കു ശ്വാസതടസ്സം വന്നൂ..
അമ്മ ഒത്തിരി വിഷമിച്ചു പോയ നിമിഷം..
പാതിരാത്രിയിൽ അവളെയും എടുത്തു അപ്പൂപ്പനും എൻ്റെ അമ്മയും കൂടെ ഡോക്ടറുടെ അടുത്തേയ്ക്കു ചെന്നൂ..
ഡോക്ടർ ഒരു ഇഞ്ചക്ഷൻ എഴുതി കൊടുത്തു.....
പക്ഷെ ഉറക്കപിച്ചിലായിരുന്ന നേഴ്സ് കുത്തിവെച്ച ഇൻജെക്ഷൻ മാറിപ്പോയി...
പക്ഷെ ഉറക്കപിച്ചിലായിരുന്ന നേഴ്സ് കുത്തിവെച്ച ഇൻജെക്ഷൻ മാറിപ്പോയി...
നിമിഷങ്ങൾക്കകം ഒന്നര വയസ്സുള്ള ആ കുട്ടി ഇഹലോക വാസം വെടിഞ്ഞു
അമ്മയുടെ കണ്മുന്നിൽ വെച്ച്... മൂക്കിൽ നിന്നും വായിൽ നിന്നും രക്തം എല്ലാം വന്ന്... അവൾ പോയി...
എന്ത് ചെയ്യണം എന്നറിയാതെ അമ്മ നിന്ന് പോയി പോലും...
അമ്മയുടെ കണ്മുന്നിൽ വെച്ച്... മൂക്കിൽ നിന്നും വായിൽ നിന്നും രക്തം എല്ലാം വന്ന്... അവൾ പോയി...
എന്ത് ചെയ്യണം എന്നറിയാതെ അമ്മ നിന്ന് പോയി പോലും...
ഇന്നും അമ്മയുടെ മനസ്സിൽ ആ കുട്ടിയുടെ മുഖം നിറഞ്ഞു നിൽക്കുന്നൂ... ഒപ്പം കുറ്റബോധവും...
അനിയത്തി മരിക്കുമ്പോൾ ഒന്നും ചെയ്യാനാവാതെ നിന്ന് പോയ ഒരു പാവം നാലാം ക്ലാസ്സുകാരിയുടെ ദുഃഖം ആർക്കു മാറ്റുവാൻ സാധിക്കും ....
അനിയത്തി മരിക്കുമ്പോൾ ഒന്നും ചെയ്യാനാവാതെ നിന്ന് പോയ ഒരു പാവം നാലാം ക്ലാസ്സുകാരിയുടെ ദുഃഖം ആർക്കു മാറ്റുവാൻ സാധിക്കും ....
അമ്മ പറയുന്നത്... ആ രാത്രിയിൽ സംഭവിച്ച വീഴ്ചയെ പറ്റിയാണ് ..
രാത്രി ആശുപത്രിയിൽ പോവാതെ കുട്ടിയെ രാവിലെ കൊണ്ട് പോയിരുന്നെങ്കിൽ ഒരു പക്ഷെ അവൾ മരിക്കില്ലായിരുന്നൂ എന്നാണ് ..
രാത്രി ആശുപത്രിയിൽ പോവാതെ കുട്ടിയെ രാവിലെ കൊണ്ട് പോയിരുന്നെങ്കിൽ ഒരു പക്ഷെ അവൾ മരിക്കില്ലായിരുന്നൂ എന്നാണ് ..
ഒന്നോർത്താൽ അമ്മ പറഞ്ഞത് ശരിയാണ്... ഉറക്കപിച്ചുമായി ഒരു നേഴ്സ് രാവിലെ ഉണ്ടാവില്ലല്ലോ ..
പക്ഷെ എൻ്റെ ചിന്ത വേറെ രീതിയിൽ ആയിരുന്നൂ..
വിധി ആ കുട്ടിക്ക് അത്രയും ആയുസ്സ് മാത്രമേ കരുതിയിരുന്നുള്ളൂ എങ്കിലോ ....
വിധി ആ കുട്ടിക്ക് അത്രയും ആയുസ്സ് മാത്രമേ കരുതിയിരുന്നുള്ളൂ എങ്കിലോ ....
ഉത്തരം കിട്ടാത്ത വേദനിപ്പിക്കുന്ന ഒരു ചോദ്യമായി ഇളയമ്മയുടെ മരണം എൻ്റെ മനസ്സിൽ നിൽക്കുന്നൂ..
ഉണ്ടായിരുന്നെങ്കിൽ അവർ എനിക്ക് ഇളയമ്മ ആയിരുന്നേനെ..
ഒരിക്കലും കാണാതെ ഞാൻ സ്നേഹിച്ച എൻ്റെ ഇളയമ്മ..
ഉണ്ടായിരുന്നെങ്കിൽ അവർ എനിക്ക് ഇളയമ്മ ആയിരുന്നേനെ..
ഒരിക്കലും കാണാതെ ഞാൻ സ്നേഹിച്ച എൻ്റെ ഇളയമ്മ..
അമ്മ പറഞ്ഞു... ആ ഫോട്ടോ കാണുന്നത് എല്ലാവർക്കും വിഷമം ആയതു കൊണ്ടാണ് ...ആരും കാണാതെ അപ്പൂപ്പൻ അത് തറവാട് വീടിൻ്റെ ഒരു കോണിൽ സൂക്ഷിച്ചു വെച്ചിരിക്കുന്നത് എന്നാണ്...
റോഡ് വീതി കൂട്ടുവാൻ തറവാട് പൊളിച്ചപ്പോൾ അമ്മ ആ ഫോട്ടോ എടുത്തു കൊണ്ട് പോന്നൂ ... ഗ്രേസിയുടെ ഓർമ്മയ്ക്കായി......
അമ്മയുടെ മനസ്സിൽ ഇന്നും ഗ്രേസി നിറഞ്ഞു നിൽക്കുന്നൂ...
ഒപ്പം എൻ്റെ മനസ്സിലും.. ഇനി ഇപ്പോൾ എൻ്റെ വരികളിലും ...
ഒരിക്കലും തിരിച്ചു വരാത്ത ലോകത്തിലേക്ക് മടങ്ങിപോയ എൻ്റെ ഇളയമ്മയുടെ ഓർമ്മയ്ക്ക് മുകളിൽ ഇതു ഞാൻ സമർപ്പിക്കുന്നൂ..
.........................സുജ അനൂപ്

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ