ENTE PRANAYAM എൻ്റെ പ്രണയം FB, N, K

നിന്നെ കാണുമ്പോൾ 
പറയുവാനാവാതെ ഞാൻ ഒളിപ്പിച്ച
വാക്കുകളായിരുന്നൂ എൻ്റെ പ്രണയം 

എൻ്റെ കണ്ണിൽ നീ തിരിച്ചറിയാതെ
 ഒളിപ്പിച്ച പ്രണയം 

എഴുതുവാനറിയാതെ മനസ്സിൽ നീറിയ വരികൾ 
ആയിരുന്നെൻ്റെ പ്രണയം 

ഒരു കുടക്കീഴിൽ ഒരുമിച്ചു നടക്കുവാനാശിച്ച 
മനസ്സിൻ്റെ വിങ്ങലാണെൻ്റെ പ്രണയം 

നഷ്ടപ്പെടുവാൻ മാത്രമാണെന്നറിഞ്ഞിട്ടും 
സ്നേഹിക്കുവാൻ മാത്രം 
മുന്നോട്ടുള്ള വഴികളിൽ ആരും കാണാതെ 
ഞാനതു കാത്തു വച്ചു..

ഒരിക്കലും നീ അറിയില്ല എന്നറിഞ്ഞിട്ടും 
മങ്ങാതെ മനസ്സിൽ കാത്തുവച്ച ഓർമ്മകൾ 
നിനക്ക് വേണ്ടിയായിരുന്നൂ..

തിരിഞ്ഞൊന്നു നോക്കാതെ നീ നടന്നു നീങ്ങുബോൾ 
കവിളിലൂടെ  ഒലിച്ചിറങ്ങിയ കണ്ണുനീരാണ് 
എൻ്റെ പ്രണയം 

ഈ  ഓർമ്മകളിൽ നിന്നും നീ മറയുമ്പോൾ 
ബാക്കിയാവുന്നതെൻ്റെ പ്രണയമാണ്

....... സുജ അനൂപ്‌ 








അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ENNU SWANTHAM എന്ന് സ്വന്തം, A, E, FB, K

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA