ERUMAADAM (TREE TOP HOUSE) ഏറുമാട0 FB, N, A, G

ബിരുദത്തിനു പഠിക്കുന്ന സമയത്താണ് അപ്പച്ചൻ എനിക്ക് ഒരു ഏറുമാടം കെട്ടിത്തരുന്നത്. വീടിൻ്റെ തെക്കേ ഭാഗത്തു അന്ന് ഒരു വലിയ  പ്ലാവും പരുത്തിയും ഉണ്ടായിരുന്നൂ..

ആ മരമുത്തശ്ശൻമ്മാരെ മരകഷണങ്ങളാൽ ചേർത്ത് വച്ച് പനമ്പ് കൊണ്ട് മറച്ചുള്ള ഒന്ന്. 2000 മുതൽ 2005 വരെ ഉള്ള കാലഘട്ടത്തിൽ ബിരുദം മുതൽ ബിരുദാനന്ത ബിരുദം വരെ ഈ ഏറുമാടത്തിലിരുന്നാണ് എൻ്റെ പഠനം മുഴുവൻ നടന്നിരുന്നത്.

ഒരു തലയിണ, പായ, ഫാൻ മുതലായവ ഇതിനുള്ളിൽ ഉണ്ടായിരുന്നൂ. എനിക്കും ഈ ഏറുമാടം ഒത്തിരി പ്രിയപെട്ടതായിരുന്നൂ.

എൻ്റെ ഏറുമാടം ആയതുകൊണ്ട് ആങ്ങളമാരെ ഞാൻ അവിടേക്ക്‌ അധികം അടുപ്പിക്കില്ല. അപ്പച്ചൻ അത് എനിക്കാണെന്നു കൃത്യമായി പറഞ്ഞതാണ്.

ചുമ്മാതാണോ അവൻമ്മാർ മൂന്നെണ്ണം (ആങ്ങളമാർ മൂന്നെണ്ണം ഉണ്ട്) കൂടെ അവിടെ കയറിപ്പറ്റിയാൽ പിന്നെ ഞാൻ എന്ത് ചെയ്യും. അപ്പച്ചൻ പക്ഷപാതം കാണിച്ചു എന്ന് അവനമ്മാർക്ക് ഒരു തോന്നലുണ്ട്.

എന്നെ പോലെ ഒരു കുശുമ്പി.

ഏതായാലും അവന്മാരും കൂട്ടുകാരും രണ്ടോ മൂന്നോ ദിവസം കലുങ്കിഷിതമായ ചർച്ചയിലായിലായിരുന്നൂ.

അന്ന് കോളേജിൽ നിന്നും വന്ന ഞാൻ കാണുന്നത് ഒരു അത്ഭുതമായിരുന്നൂ.

വടക്കേ വശത്തുള്ള പ്ലാവും മാവും ചേർത്ത് മരകഷണങ്ങൾ വച്ച് അവന്മ്മാരുടെ ഏറുമാടം. സംഭവം കിടു. വലുതാണ്. ഉള്ളിൽ ബെഡ് ഉണ്ട്. മരകഷണങ്ങൾ ചേർത്ത് ഒരു കോവണിയും ഉണ്ട്.

അവധിദിവസങ്ങളിലെ സൗഹ്രദ കൂട്ടായ്മകളെല്ലാം അക്കാലത്തു അതിൽ വച്ചായിരുന്നൂ.

വീട് പുതുക്കി പണിയുന്ന സമയത്താണ് പരുത്തി മരം വെട്ടുന്നത്. അന്ന് എൻ്റെ ഏറുമാടo പൊളിച്ചു കളഞ്ഞു. അവനമ്മാരുടെ ഏറുമാടo ആ സമയത്തു കാറ്റിൽ പൊളിഞ്ഞു പോയിരുന്നൂ..

പിന്നെ എന്തോ മറ്റൊന്ന് കെട്ടണം എന്ന് ഞങ്ങൾക്ക് തോന്നിയില്ല..

.....................സുജ അനൂപ്



എൻ്റെ സ്വന്തം ഏറുമാടം ( TREE TOP HOUSE)

ആങ്ങളമാരുടെ ഏറുമാടം 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA