ERUMAKKARI എരുമക്കാരി...- FB, N, G, A

ഒരു പക്ഷെ ഇന്നത്തെ തലമുറയിലെ ആർക്കും ഈ പേര് പരിചയം ഉണ്ടാവില്ല.. എരുമക്കാരി  ... എന്താണേന്നല്ലേ...

അതൊരു രഹസ്യമാണ് ... എന്നാലും പറയാം...

പണ്ടുപണ്ട് എന്ന് പറഞ്ഞാൽ എൻ്റെ അപ്പച്ചൻ്റെ  ചെറുപ്പക്കാലത്തു ഞങ്ങളുടെ പറമ്പിൽ കര നെല്ല് കൃഷി ചെയ്തിരുന്നത്രെ.. ആ നെല്ലിൻ്റെ പേരാണ് എരുമക്കാരി...

നിറയെ മരങ്ങൾ നിൽക്കുന്ന ഈ പറമ്പിൽ ഒരിക്കൽ കരനെൽ കൃഷി ഉണ്ടായിരുന്നൂ എന്ന് പറയുന്നത് എനിക്ക് ഒരു അത്ഭുതം ആയിരുന്നൂ..

തുമ്പപ്പൂ പോലെ ഉള്ള ഈ അരി ഉപയോഗിച്ചിരുന്നത് പാൽക്കഞ്ഞി ഉണ്ടാക്കുവാനായിരുന്നത്രെ..

അക്കാലത്തെ ആളുകളെല്ലാം ഇതിനെ പറ്റി ഒരുപാടു പറയാറുണ്ട്.. വീട്ടിലേക്കുള്ള ആവശ്യത്തിന് വേണ്ടി അപ്പൂപ്പൻ ചെയ്തിരുന്നതാണ്... തറവാട്ടു പറമ്പിൻ്റെ പടിഞ്ഞാറ് വശം മുഴുവൻ ഈ നെല്ല് കതിരിട്ടു നിന്നിരുന്നത്രെ..

പിന്നീടെപ്പോഴോ ഈ കൃഷി അന്യം നിന്ന് പോയി... ഈ പേര് മാത്രം പഴമക്കാരുടെ മനസ്സിൽ ഇന്നും നിൽക്കുന്നൂ..

ഒരിക്കൽ പോലും രുചി അറിഞ്ഞിട്ടില്ല എങ്കിലും  എൻ്റെ മനസ്സിൽ എരുമക്കാരി  ഇന്നും കതിരിട്ടു നിൽക്കുന്നൂ ... പിന്നെ നഷ്ടബോധവും ഒരിക്കലും  ആ കാലഘട്ടത്തിൻ്റെ  ഭാഗം ആകുവാൻ കഴിഞ്ഞില്ലല്ലോ എന്നോർത്ത്....

ആരെങ്കിലും ഈ പേര് കേട്ടിട്ടുണ്ടോ ...

.....................സുജ അനൂപ്





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ദൈവത്തിൻ്റെ നീതി DAIVATHINTE NEETHI, FB, N, A, E, NL, KZ, K, P, EK, NA

പദവി PADHAVI FB, N, G, K, E, P, A, AP, KZ, PT, SXC