JINN -ജിന്ന് FB, A, G

കുട്ടിക്കാലത്തെപ്പോഴോ ജിന്നിനെ പറ്റി അറേബ്യൻ കഥകളിൽ വായിച്ചിട്ടുണ്ട്.. ഈ സംഭവം ഉണ്ടെന്നും അതിനെ പൂജിക്കുന്നവർ ഉണ്ടെന്നും പിന്നീട് പറഞ്ഞു കേട്ടു..

ഏതായാലും ഇന്ന് ഞാൻ പറയുന്ന കഥ ജിന്നുമായി ബന്ധപ്പെട്ടതാണ്..

അപ്പോൾ വീണ്ടും പാവം എൻ്റെ പുന്നാര അനിയൻ കഥാനായകനാവുന്നൂ..

അന്ന് എൻ്റെ കുഞ്ഞാങ്ങള എട്ടാം ക്ലാസ്സിലോ ഏഴാം ക്ലാസ്സിലോ പഠിക്കുന്നു.. വേനൽ അവധിക്കാലമായപ്പോൾ പോക്കറ്റ് മണിക്കായി ആശാൻ പത്രവിതരണം തുടങ്ങാൻ തീരുമാനിചൂ..

സ്വയംപര്യാപ്തനാവാനുള്ള ശ്രമം ആണ്.. എല്ലാവരും സമ്മതിച്ചൂ.. അവൻ്റെ അടുത്ത കൂട്ടുകാരനും അവനും ചേർന്നാണ് സംരംഭം..

അവൻ്റെ കൂട്ടുക്കാരൻ്റെ മാമായാണ്‌ എല്ലാത്തിനും സപ്പോർട്ട് കൊടുക്കുന്നത്.. ഏതായാലും തകൃതിയായി സംഭവങ്ങൾ നടന്നു തുടങ്ങി..

ചിലപ്പോഴൊക്കെ അവൻ കൂട്ടുകാരൻ്റെ  കൂടെ മാമയുടെ വീട്ടിൽ പോയിരിക്കും.. ബിസിനസ് ചർച്ചകൾ..

അന്നൊരിക്കൽ മാമ അവനു ജിന്നിൻ്റെ കഥ പറഞ്ഞു കൊടുത്തു.. ഭയങ്കര ധൈര്യശാലി ആയ അവൻ കഥ മൊത്തം നന്നായി തന്നെ കേട്ടു..

അത് കേട്ട് ചെറുക്കൻ ചെറുതായി ഒന്ന് പേടിച്ചിട്ടുണ്ടാകും..എന്നാണ് എനിക്ക് തോന്നുന്നത്..

രാത്രിയിൽ ജിന്ന് വരുന്നതും ആൾക്കാരുടെ മേലെ കയറി ബാധയുണ്ടാകുന്നതും എല്ലാം നന്നായി തന്നെ മാമ പറഞ്ഞു കൊടുത്തു..

ഏതായാലും പിറ്റേന്ന് പത്രവിതരണത്തിനു പോയപ്പോൾ അത് സംഭവിച്ചൂ ..

വെളുപ്പിനെ നാലരയ്ക്ക് ആശാൻ പത്രം എടുക്കുവാൻ സൈക്കിളിൽ പോയതാണ്.. പോവുന്ന വഴികളെല്ലാം നിറയെ വളവും തിരിവും ഉണ്ട്.. വഴിവിളക്കുകൾ ഒന്നും ഇല്ല..അരണ്ട വെളിച്ചം മാത്രം..

പെട്ടെന്ന് വളവു തിരിഞ്ഞ അവൻ്റെ മുന്നിൽ ദാ നിൽക്കുന്നൂ ജിന്ന് ..

അവനും പേടിച്ചൂ ജിന്നും പേടിച്ചൂ..

അവൻ്റെ കൈയിൽ നിന്നും സൈക്കിളും പോയി.. അവൻ തെറിച്ചു റോഡിലും വീണു..

അവൻ നോക്കിയപ്പോൾ ജിന്ന് അവൻ്റെ നേരെ ഓടി വരുന്നൂ.. ഏതായാലും തൻ്റെ കാര്യം തീരുമാനമായി അവൻ അത് ഉറപ്പിച്ചൂ..

അവനു ഓടി രക്ഷപെടുവാൻ സാധിക്കുന്നില്ല..

ഇനി ഒരു വഴിയേ ഉള്ളൂ.. ജിന്നിൻ്റെ കാല് പിടിക്കാം..

വലിയ വായിൽ പാവം വിളിച്ചു പറഞ്ഞു.. എന്നെ ഉപദ്രവിക്കരുത്.. പിന്നെ കരച്ചിലായി..

പാവം ജിന്നിന് ആദ്യം അതുഭുതമായി.. ഈ ചെക്കൻ എന്താ പറയുന്നതെന്ന് ജിന്നിന് മനസ്സിലാവണ്ടേ.. പാവം ജിന്ന്‌ തീരെ വിഷമിച്ചു പോയി..

ജിന്ന് പറഞ്ഞു " എൻ്റെ പുള്ളെ ഇജ്ജ് ഞമ്മളെ പേടിപ്പിച്ചു കളഞ്ഞല്ല.. ഇത് ഞമ്മളാണ്"..

പുള്ളിക്കാരി അവനെ തൻ്റെ ബുർഖ മാറ്റി മുഖം കാണിച്ചു കൊടുത്തൂ..

അവൻ ഒരു ചമ്മലോടെ അവരെ നോക്കി..ആ  വഴിയിലുള്ള ഒരു ഇത്താത്ത അത്യാവശ്യമായി എവിടേക്കോ പോകുവാരുന്നൂ..

പുള്ളിക്കാരി അവനെ എഴുന്നേൽപ്പിച്ചു വീട്ടിലേക്കു അയച്ചൂ..

ഏതായാലും അന്നത്തോടെ അവൻ്റെ പത്രവിതരണം നിറുത്തിച്ചൂ ...

.....................സുജ അനൂപ്







അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA