JULIE PREEYAPETTA JULIE ജൂലി പ്രീയപ്പെട്ട ജൂലി FB, N, A, G
ഇന്നത്തെ എൻ്റെ കഥയിൽ ഒരു വില്ലനും ഉണ്ട്. പിന്നെ വില്ലനെ തോൽപിച്ച നായികയും ഉണ്ട്. ഈ നായികയെ അത്രമേൽ ഞാൻ ഇഷ്ടപ്പെടുന്നുണ്ട്. കാരണം അവൾക്കു ആരോടും വൈരാഗ്യമില്ല, മുറുമുറുപ്പില്ല. ഒരു പാവം. പ്രതിഫലം നോക്കാതെ കർമ്മം ചെയ്യുന്നവൾ.
കഥ തുടങ്ങുന്നത് ഇന്ന് രാവിലെ ആണ്. തിരക്ക് പിടിച്ചു ഓഫീസിലേയ്ക്ക് ഇറങ്ങുന്ന അനുപേട്ടൻ. അത്യാവശ്യമായി എന്തോ ജോലി ചെയ്തു തീർക്കാനുള്ളതാണ് ഓഫീസിൽ. പാവം താഴെ എത്തി വണ്ടി സ്റ്റാർട്ട് ചെയ്യുന്നൂ. വണ്ടി സ്റ്റാർട്ട് ആവുന്നില്ല. എത്ര ശ്രമിച്ചിട്ടും വണ്ടി സ്റ്റാർട്ട് ആയില്ല.
ഈ സമയത്താണ് നായിക ജൂലിയുടെ വരവ്.
ജൂലി ഇവിടുത്തെ ഫ്ളാറ്റിലെ നായികയാണ്. കുട്ടികളുടെ കണ്ണിലുണ്ണി. നാല്പത്തി അഞ്ചു വീട്ടുകാർ ചേർന്ന് വളർത്തുന്ന നായ. അസോസിയേഷൻ മെമ്പർ കൂടെ ആണ്.
ഞങ്ങൾ ഈ ഫ്ലാറ്റ് വാങ്ങി വരുമ്പോൾ മുതൽ അവൾ ഇവിടെ ഉണ്ട്. പുതിയതായി വാടകയ്ക്ക് താമസിക്കുവാൻ വരുന്നവർ അവളെ പുറത്താക്കണം എന്നൊക്കെ ഇടയ്ക്കു പറയും. അവരോടു വേണെങ്കിൽ ഇവിടെ നിന്നാൽ മതി ഇല്ലേൽ പൊക്കൊളു എന്നാണ് ഞങ്ങൾ ഫ്ലാറ്റ് ഉടമകൾ പറയാറ്.
അസോസിയേഷൻ ഫണ്ടിൽ നിന്നും സ്പെഷ്യൽ ഫുഡ് അലവൻസ് ഉള്ള ആളാണ് ജൂലി.
സത്യത്തിൽ ജൂലിയുടെ 'അമ്മ അവളെ ഫ്ലാറ്റ് പണിയുന്ന സമയത്തു ഇവിടെ ഉപേക്ഷിച്ചു പോയതാണ്. പിന്നീട് അവളെപ്പോഴോ ഞങ്ങൾ എല്ലാവരുടെയും സ്വന്തമായി മാറി.
തമാശ എന്താണെന്നു വച്ചാൽ നാട്ടിൽ നിന്നും അമ്മ ഫോൺ ചെയ്യുമ്പോൾ പോലും ആദ്യം ജൂലിയുടെ വിശേഷം ആയിരിക്കും ചോദിക്കുന്നത്.
ചങ്ങല ഇട്ടൊന്നും അല്ല ഞങ്ങൾ അവളെ വളർത്തുന്നത്. അതുകൊണ്ടു തന്നെ പുതുതായി ആരു വന്നാലും അവളെ അവർക്കു പേടിയാണ്.
രാത്രിയിൽ ആയാലും പകൽ ആയാലും കള്ളൻമാരെ പേടിക്കാതെ നമുക്ക് ഫ്‌ളാറ്റിൻ്റെ താഴെ ഇറങ്ങാo. സെക്യൂരിറ്റി ഗാർഡ് ഉറക്കമാണെങ്കിലും അവൾ ഉണർന്നിരുപ്പുണ്ടാവും.
അപ്പോൾ നമുക്ക് കഥയിലേക്ക് തിരിച്ചു വരാം.
അവളൊന്നു അനുപേട്ടനെ നോക്കി. സഹായo വല്ലതും വേണോ എന്ന രീതിയിലാണ് അവളുടെ നിൽപ്പ്. അനുപേട്ടൻ അവളെ നോക്കി, വേണ്ട എന്ന അർത്ഥത്തിൽ. അവളെ കൊണ്ട് കാർ തള്ളുവാൻ പറ്റുമോ. എന്നിട്ടും അവൾ പോവുന്നില്ല.
പതിയെ അവൾ അനുപേട്ടൻ്റെ കാറിനു ചുറ്റും കറങ്ങുവാൻ തുടങ്ങി. എന്തെങ്കിലും ആവട്ടെ എന്ന് വിചാരിച്ച അനുപേട്ടൻ വീണ്ടും കാർ സ്റ്റാർട്ട് ചെയ്യുവാൻ നോക്കി.
അനുപേട്ടനെ ഞെട്ടിച്ചു കൊണ്ട് കാറിൻ്റെ ഉള്ളിൽ നിന്നും ദാ വരുന്നൂ വില്ലൻ.
അനുപേട്ടനെ കണ്ടതും അവൻ ഒറ്റ ഓട്ടം. അവൻ്റെ പുറകെ ജൂലിയും.
അങ്ങനെ അവൾ കഷ്ടപ്പെട്ട് ഓടിച്ചിട്ട് വില്ലനെ അങ്ങു തട്ടി. വല്ലപ്പോഴും ഒക്കെ ഭക്ഷണം കൊടുക്കുന്നതിൻ്റെ നന്ദിയാണ് ജൂലി കാണിച്ചത്.
അപ്പോൾ വില്ലൻ ആരാണെന്നല്ലേ ... ദുഷ്ടൻ എലി..
അത് കണ്ടപ്പോൾ അനുപേട്ടന് ചെറിയ സന്തോഷം ഒക്കെ തോന്നി. പക്ഷെ വില്ലൻ എന്താണ് കാറിൽ ഒപ്പിച്ചു വച്ചിരിക്കുന്നത് എന്ന് അറിയില്ലല്ലോ.
"എങ്ങനെ എലിയെ ദുഷ്ടൻ എന്ന് വിളിക്കാതിരിക്കും".
പരമാവധി ശ്രമിച്ചു നോക്കിയിട്ടും കാർ സ്റ്റാർട്ട് ആയില്ല.
പക്ഷെ അതുവരെ കാണാത്ത ചില വയറിൻ്റെ കഷണങ്ങൾ ബോണറ്റ് തുറന്നപ്പോൾ കിട്ടി. കാറിൻ്റെ കരണ്ടു തിന്നുവാൻ പറ്റുന്ന വയറെല്ലാം അവൻ കരണ്ടു തിന്നു.
ആ ദുഷ്ടൻ കാരണം ഓഫീസിൽ പോകുവാൻ ഞാൻ വൈകിപ്പോയി എന്ന് പറഞ്ഞാൽ മതിയല്ലോ..
വണ്ടി ടൗ ചെയ്യുവാൻ ആള് വരണ്ടേ..
ആ ദുഷ്ടൻ കാരണം ഓഫീസിൽ പോകുവാൻ ഞാൻ വൈകിപ്പോയി എന്ന് പറഞ്ഞാൽ മതിയല്ലോ..
വണ്ടി ടൗ ചെയ്യുവാൻ ആള് വരണ്ടേ..
അവസാനം ടൗ ചെയ്ത് വണ്ടി കൊണ്ട് പോയി. ഇനി വല്ലതും ബാക്കി ഉണ്ടോ എന്ന് വർക്ക് ഷോപ്പിൽ ചെല്ലുമ്പോൾ അറിയാം.
എന്നാലും ജൂലിയോട് നന്ദിയുണ്ട്.... അവൾ ആ ഭീകരനെ കൊന്നു കളഞ്ഞില്ലേ.. അതും സംഭവം നടന്നു നിമിഷങ്ങൾക്കകം..
.....................സുജ അനൂപ്
.....................സുജ അനൂപ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ