KATHALAN കാതലൻ FB

വീട്ടിൽ വലിഞ്ഞു കയറി ഒരു മഴക്കാലത്ത് വന്നു കയറിയ പൂച്ചയ്ക്ക് ഞാനിട്ട പേരായിരുന്നൂ കാതലൻ. കാതലൻ എന്ന തമിഴ് സിനിമ ഹിറ്റായി ഓടുന്ന സമയമാണ് നമ്മുടെ പൂച്ചയുടെ വരവ്.

വീട്ടിലാർക്കും അതിനോട് തീരെ താല്പര്യം ഇല്ല.

എനിക്ക് മാത്രം എന്തോ ഒരു അടുപ്പം  അവനോടു.

കറുത്ത ഒരു പൂച്ച. കാണാൻ ഭംഗി ഇല്ല എന്ന് മാത്രമല്ല, അതിൻ്റെ അഹങ്കാരം ഇത്തിരി ഉണ്ട് താനും. കണ്ടാൽ പേടി തോന്നുകയും ചെയ്യും.
കള്ളത്തരങ്ങൾ ഒന്നുമില്ല. അതിനൊട്ടു കക്കാനും അറിയില്ല.

അത് ഏതു നേരവും എന്തോ നഷ്ടപ്പെട്ടു പോയി എന്ന രീതിയിൽ കിഴക്കോട്ടും നോക്കി അരകല്ലിൽ കയറി ഇരിക്കും.

ഞാൻ കാൺകെ ഭക്ഷണം ഒട്ടു കഴിക്കുന്നുമില്ല.. എന്നാൽ തടി ഒട്ടു കുറയുന്നുമില്ല. ക്ഷീണം ആണെന്ന് തോന്നിയിട്ടും ഇല്ല.

അനിയന് (സിനോജ്) അവൻ്റെ ഇരുപ്പു കാണുമ്പോഴേ കലി കയറും. ഈ പൂച്ചയെ ഒരു ദിവസം ഇവിടുന്നു ഓടിക്കണം എന്നാണ് അവൻ്റെ തീരുമാനം.

ഏതായാലും വന്നത് പോലെ ഒരു ദിവസ്സം അവൻ അപ്രത്യക്ഷനായി.

പിന്നീടാണ് കാര്യം മനസ്സിലായത് ആശാൻ അരകല്ലിന്മേൽ കയറി ഇരുന്നു അപ്പുറത്തെ വീട്ടിലെ സുന്ദരി പൂച്ചയെ വളക്കുകയായിരുന്നൂ.. സമയവും സന്ദർഭവും ഒത്തു വന്നപ്പോൾ അവർ ഒളിച്ചോടി.

ഇപ്പോൾ കുഞ്ഞുകുട്ടി പരാധീനങ്ങളുമൊക്കെയായി ഒരു കുടുംബം തട്ടികൂട്ടാനുള്ള ശ്രമത്തിലാണ്.

എന്നാലും ഒരു നന്ദി വാക്ക് പോലും പറയാതെ ആ പെൺപൂച്ചയുടെ പുറകെ പോയി കളഞ്ഞില്ലേ.. പേര് പോലെ തന്നെ പെരുമാറ്റവും..

എത്ര മനോഹരമായ പേരെല്ലാം ഇട്ടു ഞാൻ വളർത്തിയതാണ് .. ഇത്തിരി നന്ദി ആവാമായിരുന്നൂ..

ആങ്ങളയുടെ സന്തോഷം ആണ് കാണേണ്ടത്. അവൻ കളിയാക്കി പറയുന്നതു  കേട്ടു ഞാനിട്ട പേര് കേട്ട് ഭയന്ന് അത് ഓടിപ്പോയതാണത്രേ..

ആണോ എന്തോ..

.....................സുജ അനൂപ്




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്വവർഗ്ഗാനുരാഗം SWAVARGANURAGAM FB, N, E, K, A, AP, P, G