"KINAVALLI" കിനാവള്ളി, FB, N, G, A, TMC

കുട്ടിക്കാലത്തെ ഓർമ്മത്താളുകളിൽ മങ്ങാതെ നിൽക്കുന്ന ഒരു ജീവിയാണ് കിനാവള്ളി..... എന്ന് പറഞ്ഞാൽ നമ്മുടെ OCTOPUS.

അന്നൊക്കെ അമ്മയുടെ വീട്ടിൽ വേനലവധിക്ക് പോവുമ്പോൾ മനസ്സിൽ ഒളിപ്പിച്ചു വച്ചിരുന്ന ഒരാഗ്രഹമാണ് തിരുമൂപ്പം വലിയകുളത്തിൽ ഒന്ന് കുളിക്കണം എന്നുള്ളത്. അന്നും ഇന്നും എനിക്ക് നീന്തുവാൻ അറിയില്ല.

വൈകുന്നേരങ്ങളിൽ അപ്പൂപ്പനും കൂട്ടുകാരനും കൂടി വലിയ കുളത്തിൽ കുളിക്കുവാൻ ഒരു പോക്കുണ്ട്. പാവം ഞാൻ എന്നും നോക്കി നില്ക്കും.

ഒരിക്കൽ അപ്പൂപ്പനോട് ചോദിച്ചൂ:

 "എന്നെയും കൂടെ കൊണ്ട് പോകാമോ എന്ന്"

"ഇല്ല കിനാവള്ളി  പിടിക്കും എന്ന് പറഞ്ഞു"

അന്നാണ് ആദ്യമായി കിനാവള്ളി എന്ന ജീവിയെ പറ്റി..... ആ ഒന്നാം ക്ലാസ്സുകാരി കേൾക്കുന്നത്...

അപ്പൂപ്പൻ പറഞ്ഞത് അനുസരിച്ചു കുറെ കൈകൾ  ഉള്ള ഒരു ജീവി. അത് ആ കുളത്തിൽ ഉണ്ടത്രേ: അത് പിടിച്ചു ചോര കുടിക്കും പോലും.

" പിന്നേ"

ഞാൻ പറഞ്ഞു "എന്നെ പറ്റിക്കണ്ട. അങ്ങനെ ആണേൽ അപ്പൂപ്പനെ എന്താ പിടിക്കാത്തത് "

വളരെ വിശ്വസനീയമായ രീതിയിൽ അപ്പൂപ്പൻ പറഞ്ഞു..

"അപ്പൂപ്പൻ വലുതാണല്ലോ,  അതിനു പിടിച്ചു ചോര കുടിക്കാൻ പറ്റില്ല.. കൈയ്യിൽ ഒതുങ്ങില്ലത്രേ; ഇനി എങ്ങാനും പിടിച്ചാൽ തന്നെ പട്ടാളത്തിൽ നിന്നും വിദ്യകൾ പടിച്ചിട്ടാണല്ലോ അപ്പൂപ്പൻ വന്നിരിക്കുന്നത്. നീന്താനും അറിയാം.."

അതിൽ പിന്നെ ഒരിക്കലും വലിയകുളത്തിൻറെ  ഏഴയലത്തുപോലും ഞാൻ പോയിട്ടില്ല.

അന്ന് ഗൂഗിൾ ഇല്ലല്ലോ സെർച്ച് ചെയ്യാൻ...

അന്ന് അത് octopus ആണെന്ന് പോലും എനിക്കറിയില്ല...

അപ്പൂപ്പന് നന്നായിട്ടറിയാമായിരുന്നൂ ഞങ്ങൾ ഒറ്റയ്ക്കു കുളത്തിൽ ചാടുവാൻ പോകും എന്ന്. വികൃതികൾ കാണിക്കുവാൻ ഞാനും കസിന്സും ഒട്ടും മോശം ആയിരുന്നില്ല....

അന്നൊക്കെ ആശ്വസിക്കും...  അപ്പൂപ്പൻ കാരണം കിനാവള്ളിക്ക് എന്നെ പിടിക്കുവാൻ പറ്റിയില്ലല്ലോ എന്നോർത്ത് ....

ഇന്നിപ്പോൾ കിനാവള്ളി ഒരു ചോദ്യമായി മനസ്സിൽ നിൽക്കുന്നൂ....

ഇനി ഇപ്പോൾ കിനാവള്ളി ഉണ്ടായിരുന്നോ അതോ വെറുതെ പറഞ്ഞതാണോ... അറിയില്ല  ......

ഫ്രഷ് വാട്ടർ octopus (ആ വർഗ്ഗത്തിൽ പെടുന്നത്) ഉണ്ടെന്നു ഇപ്പോൾ എനിക്കറിയാം ......

.................................സുജ അനൂപ്




അഭിപ്രായങ്ങള്‍

  1. വളരെ മനോഹരമായിരിക്കുന്നു സുജ. പഴയകാല ഒാർമ്മകൾ മനസ്സിലേക്ക് ഓടിയെത്തി.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സുജ ക്ക് കി നാവള്ളി ആണെങ്കിൽ ഞങ്ങളുടെ കുട്ടിക്കാലത്തെ പേടി സ്വപ്നം ചി റ മ്മല്ല ൻ ആ യിരുന്നു പണ്ട് അമ്മയുടെ ആങ്ങളയുടെ വീട്ടിൽ നിൽക്കാൻ പോകുമ്പോൾ ഞങ്ങളെ പറഞ്ഞു പേ ഡിപ്പിച്ചിരുന്നത് ചിറമ്മല്ല ൻ നെ പ്പറ്റി ആയിരുന്നു, നന്ദി സുജ ഒരു ചെറിയ നിമിഷനേരത്തേക്ക് ആണെങ്കിലും ആ പഴയ ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയതിന്

      ഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ENNU SWANTHAM എന്ന് സ്വന്തം, A, E, FB, K

ENTE APPACHAN എൻ്റെ അപ്പച്ചൻ

എൻ്റെ പള്ളിക്കൂടം - ഓർമ്മയിലെ വസന്തകാലം ORMMAYILE VASANTHAKAALAM FB, N, G, LF, TMC