KOCHAVASSI CHETTANTE KADA കൊച്ചാവസി ചേട്ടൻ്റെ കട FB, G

പണ്ടൊക്കെ പള്ളി പെരുന്നാൾ എന്ന് പറഞ്ഞാൽ മനസ്സിലൊരു തിരയോട്ടമാണ്. ചെറിയ പള്ളിയാണ് ഞങ്ങളുടേത്. മൂന്നു ദിവസ്സം നീണ്ടു നിൽക്കുന്ന ചെറിയ ഒരു പെരുന്നാൾ.

കൊച്ചുത്രേസ്യ പുണ്യവതിയുടെ നാമദേയത്തിലാണ് നമ്മുടെ പള്ളി. അധികം ഇടവക ജനങ്ങളും ഇല്ല.

എന്തായാലും ഒരു ഗാനമേള, പിന്നെ ഒരു നാടകം സാധാരണ പള്ളിപെരുന്നാളിനോട് അനുബന്ധിച്ചു ഈ രണ്ടു കലാപരിപാടികളും ഉണ്ടാവാറുണ്ട്.

മുടങ്ങാതെ ഇതെല്ലം  കാണുവാൻ ഞാൻ പോകാറുണ്ട്. കുട്ടികാലത്തെല്ലാം  എന്നെയും ചേട്ടനെയും കൊണ്ട്പോകുവാനായിട്ടു അപ്പച്ചൻ പണിസ്ഥലത്തു നിന്നുള്ള ചേട്ടൻമ്മാരെ പറഞ്ഞു ഏല്പിക്കാറുണ്ട്. കാരണം അപ്പച്ചനും അമ്മച്ചിയുമൊന്നും കലാപരിപാടി കാണുവാൻ വരാറില്ല.

അവരില്ലെങ്കിൽ കൂട്ടുകാരി ലിൻഡ വരും. അവളുടെ വീട്ടുകാരുടെ കൂടെ പോവും. അതാണ് സാധാരണ പതിവ്.

എന്താണെന്നറിയില്ല നാടകം കണ്ടില്ലെങ്കിൽ എനിക്ക് വലിയ ബുദ്ധിമുട്ടാണ്. ചിലപ്പോഴൊക്കെ കപ്പലണ്ടി, ഇഞ്ചി മിഠായി തുടങ്ങിയവ വിൽക്കുന്നവർ വരുന്നത് കാണാം. അതും തിന്നു കൊണ്ട് നാടകം കാണണം.

ആഹാ എന്താ സുഖം..

അപ്പോൾ പറഞ്ഞു വന്നത് എന്താണെന്നു വച്ചാൽ ഞങ്ങളുടെ പള്ളി പെരുന്നാളിന് കളിപ്പാട്ടം വിൽക്കുന്ന കടക്കാർ ഉണ്ടാവാറില്ല.

ആകെ വരുന്നത് കൊച്ചാവസി ചേട്ടനാണ്. കുറച്ചു ലൊട്ടുലൊടുക്ക് സാധനങ്ങൾ കാണും.

 നിലത്തു വിരിച്ച പ്ലാസ്റ്റിക് ഷീറ്റിൽ നിറയെ സാധനങ്ങൾ നിരത്തി വെച്ചതാണ് ചേട്ടൻ്റെ കട. പിന്നെ എനിക്ക് ഇഷ്ടപെട്ട ആപ്പിൾ ബലൂണും കാണും. സത്യത്തിൽ ഞങ്ങൾ കുട്ടികൾ പള്ളിപെരുന്നാളിന്‌ പോവുന്നത് ആ കടയിൽ നിന്നും എന്തെങ്കിലും ഒക്കെ വാങ്ങുവാനായിട്ടായിരുന്നൂ.

ഏതു പള്ളിപെരുന്നാളിന്‌ പോയാലും ആപ്പിൾ ബലൂൺ വാങ്ങാതെ ഞാൻ വരില്ല. എൻ്റെ ഓർമ്മയിൽ അതിനു ഒന്നര രൂപയാണ് വില. പിന്നെ കൈ നിറയെ വളകളും വേണം. ഇത്രയും ആയാൽ നമ്മുടെ കാര്യം ഓക്കേ ആണ്.

പെട്ടെന്നൊരു ദിവസം കൊച്ചാവാസി ചേട്ടന് വയ്യാതെയായി. കുറച്ചു നാൾ രോഗിയായി കിടന്നു. പെട്ടന്ന് തന്നെ ചേട്ടൻ മരിച്ചു പോയി. മരിക്കുവാൻ തക്ക പ്രായമൊന്നും ചേട്ടന് ഉണ്ടായിരുന്നില്ല.

പിന്നീടു വർഷങ്ങളോളം പള്ളിപെരുന്നാളുകൾക്കൊന്നും സാധനങ്ങൾ വിൽക്കുവാൻ ആരും വന്നിരുന്നില്ല.

ചിമിത്തേരിയിൽ ആ ചേട്ടൻ്റെ കുഴിമാടം കാണുമ്പോൾ ഒത്തിരി വിഷമം തോന്നുമായിരുന്നൂ.

ഇന്നും പാനായിക്കുളം പള്ളി പെരുന്നാൾ എന്ന് കേൾക്കുമ്പോൾ മനസ്സിൽ ആദ്യം ഓടി വരുന്നത് കൊച്ചാവാസി ചേട്ടൻ്റെ കട മാത്രമാണ്..

.....................സുജ അനൂപ്










അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്വവർഗ്ഗാനുരാഗം SWAVARGANURAGAM FB, N, E, K, A, AP, P, G