KUPPIYILE ANALI..കുപ്പിയിലെ അണലി FB, N, G, A

ഞാൻ മുന്നേ പറഞ്ഞിട്ടില്ലേ.. എൻ്റെ കുഞ്ഞനിയനെ പറ്റി..

ഒത്തിരി കുസൃതികൾ കരുതി വച്ചിരിക്കുന്ന ഒരു ഭീകരൻ ...

കുട്ടിക്കാലത്തു അവനൊപ്പിക്കുന്ന ഓരോ കുസൃതികളും ഒന്നൊന്നര കുസൃതികളായിരുന്നൂ..

തോട്ടിൽ പോയി ചൂണ്ട  ഇടുന്നതു അവനു ഒത്തിരി ഇഷ്ടം ആയിരുന്നൂ..

ഒരു കുപ്പിയുമായി പറമ്പിൽ പോയി രണ്ടു പൂച്ചോട്ടിയേയും കൊണ്ട് വരുന്ന ഒരു ഭീകര മീൻപിടുത്തക്കാരൻ.. അന്ന് അവൻ രണ്ടാം ക്ലാസ്സിൽ പടിക്കുന്നൂ...

ആഴമുള്ള തോട്ടിൽ അവൻ മീൻ പിടിക്കുവാൻ പോവുന്നത് ആർക്കും താല്പര്യം ഉള്ള കാര്യം അല്ല..

ഈ മീനെ രണ്ടു ദിവസ്സം ഭക്ഷണo  നൽകി അവൻ വളർത്തും .. മൂന്നാം ദിവസ്സം അത് ചത്ത് പോവും..

ചൂണ്ട ഇട്ടു പിടിച്ച മീൻ എവിടെ ജീവിക്കുവാൻ..

അന്നൊരു വേനൽ അവധിക്കാലത്തു ആശാൻ മീൻ പിടിക്കുവാൻ ചൂണ്ടയുമായി അടുത്തുള്ള തോട്ടിലേയ്ക്ക് പോയി.. അമ്മ അറിയാതെ ആണ് അവൻ്റെ ഈ ചൂണ്ടയിടൽ...

കുറെ കഴിഞ്ഞപ്പോൾ ആശാൻ വിജയഭാവത്തിൽ വീട്ടിൽ തിരിച്ചെത്തി.. അന്ന് അവനു വളർത്തുവാൻ കിട്ടിയത് ഒരു ചേര പാമ്പിനെ ആണ് പോലും..

അമ്മ നോക്കിയപ്പോൾ കണ്ടത് കുപ്പിയിൽ ഒരു പാമ്പിനെയുമായി ചിരിച്ചു കൊണ്ട് നിൽക്കുന്ന അവനേയും  ജോണുട്ടനേയും ആണ്  ... (അവൻ്റെ അടുത്ത കൂട്ടുകാരൻ..)

ഇവൻമ്മാർ ഈ പാമ്പിനെ എങ്ങനെ കുപ്പിയിലാക്കി എന്നും ചിന്തിച്ചു തലയ്ക്കു കൈ കൊടുത്തു നിൽക്കുന്ന അമ്മയെ ആണ് ഞാൻ കണ്ടത്..

അപ്പോഴേക്കും അപ്പൻ അവിടെ എത്തി..

അപ്പനാണ് ആ മനോഹരമായ സത്യം കണ്ടെത്തിയത്.. കുപ്പിയിലുള്ളത് നിസ്സാരക്കാരനല്ല .... അണലി പാമ്പിൻ്റെ കുഞ്ഞു ആണ്..

ഏതായാലും രണ്ടു പേരുടെയും മേല് മുഴുവൻ അപ്പനും അമ്മയും കൂടെ അരിച്ചു പെറുക്കി.. കടി എങ്ങാനും കിട്ടിയിട്ടുണ്ടോ എന്നറിയില്ലല്ലോ..

പിന്നെ അപ്പൻ ആ പാമ്പിനെ കൊന്നു കുഴിച്ചു മൂടി..

എന്നിട്ടു നല്ലൊരു വടി എടുത്തു അവനു നാല് പെടയും കൊടുത്തൂ ... സാധാരണ അപ്പൻ്റെ പുന്നാര മകനായ അവനെ അപ്പൻ തല്ലില്ല..

ഏതായാലും അവൻ്റെ മീൻ പിടുത്തം അതോടെ അവസാനിചൂ..

ഇപ്പോൾ ഞാൻ ഓർക്കാറുള്ളത് അന്നത്തെ കുട്ടികളുടെ ധൈര്യം ആണ്..

പാറ്റയെ കണ്ടു പേടിച്ചോടുന്ന ഇന്നത്തെ കുട്ടികളും.. പാമ്പിനെ കുപ്പിയിലാക്കുന്ന അന്നത്തെ തലമുറയും..

രണ്ടും തമ്മിൽ എന്തൊരന്തരമാണ്......

.....................സുജ അനൂപ്



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ENNU SWANTHAM എന്ന് സ്വന്തം, A, E, FB, K

ENTE APPACHAN എൻ്റെ അപ്പച്ചൻ

എൻ്റെ പള്ളിക്കൂടം - ഓർമ്മയിലെ വസന്തകാലം ORMMAYILE VASANTHAKAALAM FB, N, G, LF, TMC