KUTTICHATHAN -കുട്ടിച്ചാത്തൻ, FB, N, G, A

ബാംഗ്ലൂർ നഗരത്തിൻ്റെ ഭാഗം ആയതിനു ശേഷം പലപ്പോഴും ബ്ലാക്ക് മാജികിനെ പറ്റി കേട്ടിരുന്നൂ. വീട്ടിൽ വരുന്ന ജോലിക്കാരിയുടെ ആങ്ങള പെട്ടെന്ന് മരിച്ചപ്പോൾ അതിനു കാരണമായി അവർ പറഞ്ഞത് ബ്ലാക്ക് മാജിക്കിനെ പറ്റി ആയിരുന്നൂ.

അതെല്ലാം കേൾക്കുമ്പോൾ സയൻസ് എടുത്തു പഠിച്ചത് എന്തിനാണ് എന്ന ചോദ്യം എന്നെ കുഴക്കിയിരുന്നൂ. അതോ അതിനപ്പുറം പലതും പിടി തരാതേ വഴി മാറി പോകുന്നുണ്ടോ...?

കുട്ടിക്കാലത്തൊക്കെ ബാലരമയിൽ വന്നിരുന്ന മായാവി കുട്ടിച്ചാത്തനെയും ലുട്ടാപ്പി കുട്ടിച്ചാത്തനെയും എനിക്ക് വലിയ ഇഷ്ടം ആയിരുന്നൂ..

അക്കാലത്തു ഇതൊക്കെ കാർട്ടൂൺ ആണോ അതോ ശരിക്കും ഉള്ളതാണോ എന്നുള്ളത് എന്നെ കുഴക്കുന്ന ഒരു പ്രശ്നം ആയിരുന്നൂ..

ഏതായാലും എൻ്റെ പ്രശ്‌നങ്ങൾക്കെല്ലാം ഉള്ള ഉത്തരം അപ്പച്ചനായിരുന്നൂ..

അങ്ങനെ ആ കാലഘട്ടത്തിൽ എപ്പോഴോ ഒരു ദിവസം അപ്പച്ചൻ എനിക്ക് ആ കഥ പറഞ്ഞു തന്നൂ.

കുട്ടിച്ചാത്തൻ്റെ കഥ.

വേഗം പണക്കാരനാകുവാൻ ആൾക്കാർ കുട്ടിച്ചാത്തൻ സേവ നടത്തുമത്രേ .
ഇങ്ങനെ ആവശ്യങ്ങൾ ഉള്ളവർക്ക് കൂട്ടിച്ചാത്തനെ കൊടുക്കുന്ന കുട്ടിച്ചാത്തൻ സേവ മഠങ്ങൾ ഉണ്ട്. അവിടെ പോയി ആവശ്യക്കാർ കുട്ടിച്ചാത്തനെ കൊണ്ടുവന്നു പൂജിക്കുo. അങ്ങനെ ഉള്ളവർക്ക് പെട്ടന്ന് ഉയർച്ച വരും.

വീട്ടിൽ കൂടെ കൊണ്ട് വരുന്ന കുട്ടിച്ചാത്തനെ കാര്യമായിട്ട് നോക്കണം പോലും. കുട്ടിച്ചാത്തന് വീടിനുള്ളിൽ താമസിക്കുവാൻ പ്രത്യേകം മുറി കൊടുക്കണo . അവിടെ ഒരു പട്ടു വിരിച്ച മേശയിൽ അതിനെ ഇരുത്തി ഉപാസിക്കണം. എപ്പോഴും അവിടെ വിളക്ക് തെളിയിച്ചു വെക്കണം.

ഒരിക്കൽ പൂജിച്ചു തുടങ്ങിയാൽ എന്ത് പ്രശ്നം വന്നാലും കുട്ടിച്ചാത്തൻ നോക്കിക്കൊള്ളും.

 പെട്ടെന്ന് പണത്തിനു ഒരു ആവശ്യം വന്നു എന്നിരിക്കട്ടെ, പണം വേണമെന്ന് പുള്ളിയോട് പറഞ്ഞാൽ മതി. പുള്ളി അത് ആരുടെ എങ്കിലും  അടുത്ത് നിന്ന് കൊണ്ട് വന്നു തരും. ആ പണം എപ്പോൾ തിരിച്ചു,  എടുത്ത സ്ഥലത്തു വയ്ക്കണമെന്ന് പുള്ളിക്ക് അറിയാം. ആ പണത്തിൻ്റെ ഉടമസ്ഥൻ അറിയാതെ പുള്ളി അത് തിരിച്ചു വയ്ക്കും.

അതുകൊണ്ടു തന്നെ പുള്ളിക്ക് പറയുന്ന ദിവസം പണം തിരിച്ചു കൊടുക്കണം. എടുത്ത സ്ഥലത്തു അത് തിരികെ കൊണ്ട് പോയി വയ്ക്കാനാണത്രെ. അത് തെറ്റിച്ചാൽ വലിയ ശിക്ഷ കിട്ടും പോലും.

വീട്ടിൽ ഭക്ഷണം കഴിക്കുമ്പോൾ ആദ്യം തന്നെ ഉപ്പിടാത്ത ഭക്ഷണo ചാത്തന് കൊടുക്കണം. ഇല്ലെങ്കിൽ ചാത്തൻ ആ ഭക്ഷണം മൊത്തം വൃത്തികേടാക്കും.

ഇനി പെട്ടെന്നു ചാത്തൻ സേവാ നിർത്താനും പറ്റില്ല. കാരണ൦  ഉണ്ടാക്കിയ പണം മൊത്തം അതെ പോലെ തന്നെ പോവുo.

ചാത്തൻ സേവാ നിറുത്തണമെങ്കിൽ വാങ്ങിയ സ്ഥലത്തു തന്നെ അതിനെ തിരിച്ചു ഏൽപ്പിക്കണം.

പിന്നെ ചാത്തൻ സേവാ ചെയ്യുന്ന ആൾ ചാത്തനെ വേറെ ആൾക്ക് കൈ മാറാതെ മരിക്കില്ല. അതു ഒരു ശാപമാണത്രെ. അവർ നരകത്തിൽ മാത്രമേ പോകുകയുള്ളൂ.

ഏതായാലും അപ്പൻ പറഞ്ഞത് മൊത്തം ഞാൻ കേട്ടിരുന്നൂ.. സത്യമാണോ എന്നൊന്നും അറിയില്ല..

എനിക്ക് ചിന്തിക്കുവാനുണ്ടായിരുന്നത് ദൈവത്തെ പറ്റിയായിരുന്നൂ.. യാതൊരു വ്യവസ്ഥയും ഇല്ലാതെ സ്നേഹിക്കുവാൻ തയ്യാറാവുന്ന ദൈവം ഉണ്ടെങ്കിൽ പിന്നെ എന്തിനു അഥർവ്വവേദം പിന്തുടരണം.

മനുഷ്യൻ എന്നും അത്യാഗ്രഹിയാണ്. ഒന്നിന് പിന്നെ ഒന്നായി അവനു ആഗ്രഹങ്ങൾ വന്നു കൊണ്ടേ ഇരിക്കും..

ഒറ്റനില വീടുള്ളപ്പോൾ രണ്ടുനില വീടിനായി തേങ്ങും..

ഒരിക്കലും അസ്തമിക്കാത്ത ആഗ്രഹങ്ങൾ.ഒന്നിനും സംതൃപ്തി പെടാത്ത മനസ്സ്. അതാണോ മനുഷ്യൻ..

അതുകൊണ്ടാവുമല്ലോ മന്ത്ര ചരടുകളും മന്ത്രസാധനങ്ങളും പരസ്യത്തിലൂടെ ഇത്രയും വിറ്റഴിയുന്നത്.. ..

ഏതായാലും അപ്പൻ ആ കഥ പറഞ്ഞു തന്നതിന് ശേഷം എന്തോ കാർട്ടൂൺ കുട്ടിച്ചാത്തനെ പോലും പിന്നെ ഞാൻ ഇഷ്ടപെട്ടിട്ടില്ല.....

............................സുജ അനൂപ്







അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്വവർഗ്ഗാനുരാഗം SWAVARGANURAGAM FB, N, E, K, A, AP, P, G