MACHINPURATHE KOTTARAM മച്ചിൻപുറത്തെ കൊട്ടാരo FB, N, G, A

പണ്ടൊക്കെ അമ്മയുടെ വീട്ടിൽ പോവുമ്പോൾ അവിടത്തെ മച്ചിൻപുറം എനിക്ക് ഒരു അത്ഭുതമായിരുന്നൂ. അതിന് മുകളിലേക്ക് കയറുവാൻ എനിക്ക് ഒത്തിരി ഇഷ്ടമായിരുന്നൂ..

പക്ഷെ കൊച്ചു കുട്ടിയാണ് വീഴും എന്നൊക്കെ പറഞ്ഞു നാലാം ക്ലാസ്സു വരെ അവിടെ കയറുവാൻ സമ്മതിച്ചിട്ടില്ല..

അതുകൊണ്ടു തന്നെ എൻ്റെ സ്വപ്നലോകത്തിൽ അതിനെ ഞാൻ ഒരു കൊട്ടാരമായി കരുതി പോന്നൂ..

അങ്ങനെ ആ ദിവസം വന്നു..

സിൽവി അങ്കിൾ എന്നെ തട്ടിൻ്റെ മുകളിൽ കയറ്റാമെന്നു പറഞ്ഞു. കേട്ടപാടെ ഞാനും കസിന്സും എല്ലാ തയ്യാറെടുപ്പുകളോടും കൂടെ റെഡിയായി വന്നു.

എൻ്റെ മനസ്സിൽ ലഡ്ഡു പൊട്ടി..

മച്ചിൻ്റെ ഉള്ളിൽ നിന്നും തട്ടിന്മുകളിലേക്ക് കയറുവാൻ ഒരു ചെറിയ വാതിൽ ഉണ്ട്. അവിടെ കയറിയാൽ പേര മരത്തിൻ്റെ ശാഖകൾ നിറയെ ഉണ്ട്. അതിൽ എപ്പോഴും പേരയ്ക്ക കാണും.

പിന്നെ നമ്മുടെ ആഞ്ഞിലി ചക്ക പറിക്കുവാനും എളുപ്പമാണ്..

ഏതായാലും ദിവാസ്വപ്നങ്ങൾ കണ്ടു കൊണ്ട് ഞാൻ പതിയെ അങ്കിളിൻ്റെ കൈ പിടിച്ചു മുകളിലേക്ക് കയറി. പുറകെ അരുട്ടൻ, രീഗാ, ജോസ്, സിനോജ്. അങ്ങനെ അങ്കിൾ ഓരോരുത്തരെ മുകളിൽ എത്തിച്ചൂ.

എന്തൊക്കെ സ്വപ്നങ്ങൾ ആയിരുന്നൂ. എല്ലാം തകർത്തുകൊണ്ട് അത് സംഭവിച്ചു.

പെട്ടന്നാണ് മച്ചിൽ നിന്നും പുറത്തേക്കു തുറക്കുന്ന വാതിലിൻ അരികിൽ ജോസ് മഹത്തായ ആ സാധനം കണ്ടെത്തിയത്..

"പാമ്പിൻ്റെ  പടം പൊഴിഞ്ഞത്"

പാവം അങ്കിൾ. ഒരലർച്ച ആയിരുന്നൂ..

കസിന്സിനെ എല്ലാത്തിനെയും പുള്ളിക്കാരൻ കെട്ടി പെറുക്കി ഒരുകണക്കിന് താഴെ എത്തിച്ചൂ.

പിന്നെ ആരൊക്കെയോ കൂടി തട്ടിൻ മുകളിൽ കയറി പഴയ പാത്രത്തിൽ ഒളിച്ചിരുന്ന പാമ്പിൻ്റെ പണിക്കുറ്റം തീർത്തു..

ഞാനും വിചാരിച്ചൂ എൻ്റെ സ്വപ്നങ്ങൾ തല്ലി തകർത്ത ആ അഹങ്കാരിക്ക് അത് തന്നെ വേണം.

 കേമത്തരം കാണിക്കുവാൻ എൻ്റെ മച്ചിൻപുറത്തെ കൊട്ടാരത്തിൽ വന്നിട്ടിപ്പോൾ എന്തായി..

പടമായി ചത്തു മലച്ചു ദാ താഴെ കിടക്കുന്നൂ..

.....................സുജ അനൂപ്






അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ദൈവത്തിൻ്റെ നീതി DAIVATHINTE NEETHI, FB, N, A, E, NL, KZ, K, P, EK, NA

ENTE APPACHAN എൻ്റെ അപ്പച്ചൻ

എൻ്റെ പള്ളിക്കൂടം - ഓർമ്മയിലെ വസന്തകാലം ORMMAYILE VASANTHAKAALAM FB, N, G, LF, TMC