MALATHICHECHIYUDE PRETHAM മാലതി ചേച്ചിയുടെ പ്രേത0, FB, N, A

എൻ്റെ നാട്ടിൽ എന്നും ഒരുപാട് പ്രേതകഥകൾ പഴമക്കാരുടെ ഇടയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട് . അതിൽ ഏറ്റവും പ്രശസ്തി കിട്ടിയത് മാലതി ചേച്ചിയുടെ പ്രേതത്തിനായിരുന്നൂ..

ഒരുപാടു പേർ ഈ പ്രേതത്തെ കണ്ടതായും പേടിച്ചതായും പറയപ്പെടുന്നൂ..

ഭാഗ്യവാന്മാർ ഒരു പ്രേതത്തെ എങ്കിലും കാണുവാൻ പറ്റിയല്ലോ..

കോളേജ് കാലഘട്ടത്തിൽ കൂട്ടുകാരെ ഈ കഥ പറഞ്ഞു ഒത്തിരി ഞാൻ പേടിപ്പിച്ചിട്ടുണ്ട്..

ഇതു ഒരുപാടു കാലം മുന്നേ നടന്ന ഒരു സംഭവം ആണ്..

മാലതി ചേച്ചി ഒരു പാവമായിരുന്നൂ.. ഞങ്ങളുടെ നാട്ടിൽ കല്യാണം കഴിച്ചു വന്നതായിരുന്നൂ... ആ കൊച്ചു സുന്ദരി.... അധികം ആരോടും സംസാരിക്കാത്ത ഒരു പാവം.... ഒരുപാടു സഹനങ്ങൾ ഏറ്റു വാങ്ങിയ ഒരു ജന്മം ആയിരുന്നൂ അവരുടേത്..

അങ്ങനെ കാലം കടന്നു പോയി കൊണ്ടിരുന്നൂ  .. മാലതി ചേച്ചിക്ക് രണ്ടു കുട്ടികളും ഉണ്ടായി..

അങ്ങനെ ഇരിക്കെ ഒരു രാത്രിയിൽ അത് സംഭവിച്ചൂ....

രണ്ടാമത്തെ കുട്ടിയെ പ്രസവിച്ചതിനു ശേഷം രാത്രിയിൽ മൂത്രപ്പുരയിലേക്ക് പോയ മാലതി ചേച്ചി എന്തോ കണ്ടു പേടിച്ചൂ..അന്നൊക്കെ നാട്ടിൻപുറത്തെ വീടുകളിൽ മൂത്രപ്പുര വീടിന്റെ ഒരുപാട് അകലെയായിട്ടാണ് ഉണ്ടാക്കിയിരുന്നത്..

രാത്രിയുടെ ഇരുളിൽ തൻറെ മുന്നിലേയ്ക്ക് ഓടി വന്ന ഒരു കറുത്ത പട്ടി.... ആ  പട്ടിയെ കണ്ടു ഒരു  പ്രേതത്തെ കണ്ടത് പോലെ ആ പാവം പേടിച്ചു പോയി..  എല്ലാവരും ഓടി വന്നപ്പോഴേയ്ക്കും ചോര ചർദ്ധിച്ചു ആ പുള്ളിക്കാരി മരിച്ചു എന്നാണ് പറയപ്പെടുന്നത്..

ആർക്കും അവരെ രക്ഷിക്കുവാൻ ആയില്ല. അങ്ങനെ ആയുസ്സ് എത്താതെ അവർ മരിച്ചു പോയി..

ആയുസ്സ് എത്താതെ മരിച്ചാൽ പ്രേതം ആകുമെന്നാണ് പൊതുവേ  പഴമക്കാരുടെ ഇടയിലെ വിശ്വാസം..

ഏതായാലും അതിനു ശേഷം പുള്ളിക്കാരിയെ ആ പറമ്പിൽ കണ്ടതായി പലരും സാക്ഷ്യപ്പെടുത്തി.. ഒത്തിരി പേർ പേടിക്കുകയും ചെയ്തു... എന്ന് പറയപ്പെടുന്നൂ ...

രാത്രിയിൽ ആ പറമ്പിലൂടെ അലഞ്ഞു തിരിയുന്ന ഒരു പ്രേതം.. തനിക്കു നഷ്ടമായതിനെ കുറിച്ച് ഓർത്തു കരയുന്ന പ്രേതം.. തൻ്റെ വീട് നോക്കി അവർ കരയുമത്രെ.. തനിക്കു നഷ്ടമായ വീടിനെ കുറിച്ച് ഓർത്തു..

ആരെയും അവർ ഉപദ്രവിച്ചതായി അറിയില്ല. പക്ഷെ ഒത്തിരി പേർക്ക് അവർ ഒരു പേടിസ്വപ്നമായി.. ഒരു രക്തരക്ഷസിനെ കണ്ടത് പോലെ അവർ പേടിച്ചൂ ...

അങ്ങനെയാണ് പ്രേതത്തെ പിടിക്കണം എന്നുള്ള ആവശ്യവുമായി ബന്ധുക്കൾ ആ നാട്ടിലെ മൂത്ത തന്ത്രിയെ കാണുന്നതത്രെ...

പ്രശ്നം വെച്ച് നോക്കിയാ തന്ത്രി പറഞ്ഞത്രേ സ്വന്തം കുട്ടികളെ ഉപേക്ഷിച്ചു പോകുവാൻ അവർക്കാവില്ല. അത് കൊണ്ട് തന്നെ കർമ്മം ചെയ്തു ആത്മാവിനെ പിടിച്ചു കെട്ടണം..

ഒരമ്മയുടെ മനസ്സ് അറിയുവാൻ തന്ത്രിക്കു ആയിക്കാണില്ല... പ്രേതം ആയാലും 'അമ്മ' എന്നും 'അമ്മ' തന്നെ അല്ലെ.. തൻ്റെ പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ  ഉപേക്ഷിച്ചു പോകുവാൻ അവർക്കു എങ്ങിനെ ആവും.. 'അമ്മ മനസ്സ് നോവുന്നതു കാണുവാൻ ആർക്കു ആവും...

അങ്ങനെ ബന്ധുക്കളുടെ സമ്മർദ്ദം മൂലം തന്ത്രിയുടെ നേതൃത്വത്തിൽ നാല്പത്തഞ്ചു ദിവസത്തെ പൂജകൾ നടത്തി എന്ക്കിലും അവരെ പിടിക്കുവാൻ തന്ത്രിക്കു ആയില്ല എന്ന് പൊതുവെ പറയപ്പെടുന്നൂ...

അത് കൊണ്ട് തന്നെ വെള്ളിയാഴ്ചകളിലും ചൊവ്വാഴ്ചകളിലും രാത്രി പന്ത്രണ്ടു മണിക്ക് മാലതി ചേച്ചി ഇപ്പോഴും ആ പറമ്പിൽ നടക്കുവാൻ വരുമെന്ന് എല്ലാവരും വിശ്വസിച്ചു പോരുന്നൂ...

ആ നാട്ടിൽ ദൈവ വിശ്വാസം വളരുവാൻ സത്യത്തിൽ ഉത്തരവാദി മാലതിച്ചേച്ചിയുടെ പ്രേതം ആയിരിക്കും എന്നാണ് എൻ്റെ വിശ്വാസം.. ഭർത്താക്കന്മാർ വെള്ളിയാഴ്ചകളിലും ചൊവ്വാഴ്ചകളിലും എങ്കിലും നേരത്തെ വീട്ടിൽ വരുമെന്ന് ഭാര്യന്മാർ സാക്ഷ്യപ്പെടുത്തുന്നൂ ..

പക്ഷെ ഈ പ്രേതങ്ങൾക്കെങ്ങിനെ കൃത്യമായി അറിയാം വെള്ളിയാഴ്ചയും ചൊവ്വാഴ്ചയും ... അതും വാച്ച് ഇല്ലാത്ത ഇവർക്കെങ്ങിനെ രാത്രി പന്ത്രണ്ടു മണി  അറിയുവാൻ സാധിക്കും .... ഇന്നും ഉത്തരം കിട്ടാതെ എൻ്റെ മനസ്സിൽ കിടക്കുന്ന ചോദ്യം ??.

.........................സുജ അനൂപ്







അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ENNU SWANTHAM എന്ന് സ്വന്തം, A, E, FB, K

ദൈവത്തിൻ്റെ നീതി DAIVATHINTE NEETHI, FB, N, A, E, NL, KZ, K, P, EK, NA

ENTE APPACHAN എൻ്റെ അപ്പച്ചൻ