MUTTON CURRY - CHANNAPATNA STYLE FB

ചേരുവകൾ

1. തക്കാളി - മൂന്നെണ്ണം വലുത് (ചെറുതായി അരിഞ്ഞത്)

2. സവാള -  നാലെണ്ണം (ചെറുതായി അരിഞ്ഞത്)

3. മട്ടൺ  - 2  Kg ( വെള്ളത്തിൽ കഴുകി വൃത്തിയാക്കിയത് )

4. പുതിനയില - അരകപ്പ് കൊത്തിയരിഞ്ഞത്

5. മല്ലിയില -  അരകപ്പ് കൊത്തിയരിഞ്ഞത്

6 . സൺഫ്ലവർ ഓയിൽ - 200 ml

7. മട്ടൺ മസാല - ചൂടാക്കി പൊടിച്ചത് ( 2 inch പട്ട, 5 ഗ്രാമ്പു, മുളകുപൊടി 3 ടേബിൾ സ്‌പൂൺ, മഞ്ഞൾ പൊടി 2  ടീസ്പൂൺ, മല്ലിപ്പൊടി 3  ടേബിൾ സ്പൂൺ, പെരിഞ്ജീരകം 2  ടീസ്‌പൂൺ, ഏലയ്ക്ക 3 , ഗരം മസാല 2 ടീസ്പൂൺ,ചെറു ജീരകം 2 ടീസ്പൂൺ)

8. ഉപ്പ് - ആവശ്യത്തിന്

9. ജിൻജർ ഗാർലിക് പേസ്റ്റ് - 2 ടേബിൾ സ്പൂൺ

11. വെള്ളം -  1 glass

12. 1 തേങ്ങ - ചിരകിയത്

മട്ടൺ കറി തയ്യാറാക്കുന്ന വിധം

1. കുക്കറിൽ 200 ml ഓയിൽ ഒഴിച്ച് തിളച്ചു കഴിയുമ്പോൾ സവാള മൂന്നെണ്ണം (ചെറുതായി അരിഞ്ഞത്) ചേർത്ത് ഗോൾഡൻ ബ്രൗൺ നിറമാകുന്നതു വരെ വഴറ്റുക.

 2. തുടർന്ന് മട്ടൺ 2 kg  ചേർക്കുക, മട്ടൺ മസാല ചൂടാക്കി പൊടിച്ചത്, ജിൻജർ ഗാർലിക് പേസ്റ്റ് 2  ടേബിൾ സ്പൂൺ, ഉപ്പ് ആവശ്യത്തിന് ചേർത്ത് ഇറച്ചിയിലെ
വെള്ളം പറ്റുന്നത് വരെ  വേവിക്കുക.

3. മട്ടൺ ചെറുതായി വെന്തു തുടങ്ങുമ്പോൾ മട്ടൺ മസാല (ചൂടാക്കി പൊടിച്ചത്) ചേർക്കുക. ഉടനെ തന്നെ തേങ്ങയും തക്കാളിയും പുതിനയിലയും ഉപ്പും മല്ലിയിലയും ചേർത്ത്  അരച്ചത് ചേർക്കുക.

4.  കറി പരുവത്തിൽ ചോറിൻ്റെ കൂടെ കഴിക്കുവാൻ ആണെങ്കിൽ  1 ഗ്ലാസ് വെള്ളവും ചേർക്കുക, ഡ്രൈ വേണമെങ്കിൽ വെള്ളം ചേർക്കേണ്ടതില്ല. കുക്കർ വിസിൽ ഉപയോഗിക്കുന്നെങ്കിൽ 3 വിസിൽ അടിക്കുന്നത് വരെ വേവിക്കുക.

5. ഞാൻ കുക്കർ തുറന്നിട്ടാണ് വേവിക്കുക. എണ്ണ തെളിഞ്ഞു വരുമ്പോൾ സ്റ്റവ് ഓഫ് ചെയ്യുക.

....................Suja Anup
ചേരുവകൾ 

സ്റ്റെപ് 2 

സ്റ്റെപ് 5 



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ENNU SWANTHAM എന്ന് സ്വന്തം, A, E, FB, K

ENTE APPACHAN എൻ്റെ അപ്പച്ചൻ

എൻ്റെ പള്ളിക്കൂടം - ഓർമ്മയിലെ വസന്തകാലം ORMMAYILE VASANTHAKAALAM FB, N, G, LF, TMC