NANITHALLA നാണിത്തള്ള FB
എൻ്റെ കുട്ടിക്കാലത്തെ ഓർമ്മകളിൽ തിളങ്ങി നിൽക്കുന്ന ഒരു രൂപമാണ് നാണിത്തള്ള.. തൻ്റെ കർമ്മങ്ങൾ നന്നായി പൂർത്തിയാക്കി തിരിച്ചു പോയവൾ..
അവരെ എന്ത് വിളിക്കണം എന്നുള്ളത് എന്നും എനിക്ക് ഒരു പ്രശ്നം ആയിരുന്നൂ..
എൻ്റെ അമ്മൂമ്മ അവരെ നാണിപ്പലക്കള്ളി എന്ന് വിളിച്ചിരുന്നൂ.. ആ കാലഘട്ടത്തിന്റെ ഒരു പ്രത്യേകത ആയിരുന്നല്ലോ.. ജാതിപ്പേര് വിളി..
കൃഷ്ണചോൻ, നാരായണൻ നായർ, കുമാരൻ കുറുപ്പ്, മണി കുറുപ്പത്തി, ഇട്ടീര പറയൻ, രവി പിള്ള, ചാത്തൻ പുലയൻ ... അങ്ങിനെ പോകുന്നൂ വിളികൾ..
കൊച്ചിലെ എപ്പോഴെക്കെയോ അവരെ ഞാനും നാണിപ്പലക്കള്ളി എന്ന് വിളിച്ചിട്ടുണ്ട്.. അവരെന്നെ തമ്പാട്ടി എന്ന് വിളിക്കുന്നതെന്തിനാണെന്നു ഞാൻ ആലോചിച്ചിട്ടുണ്ട്.. അത് കേൾക്കുമ്പോഴേ കൊച്ചിലെ ഞാൻ ഓടി കളയുമായിരുന്നൂ..
മുതിർന്നപ്പോൾ ഞാൻ അവരെ നാണി ചേച്ചി എന്ന് വിളിച്ചൂ ... പ്രായത്തിൽ അവർ അമ്മൂമ്മയുടെ സ്ഥാനത്തായിരുന്നെന്ക്കിലും..
വീട്ടിലെ പണിക്കാരിൽ പ്രധാനി നാണിത്തള്ള ആയിരുന്നൂ.. എനിക്കാണേൽ അവരെ വലിയ കാര്യമായിരുന്നൂ .. മുതിർന്നപ്പോൾ അവധി ദിവസങ്ങളിൽ അവരെ വീട്ടിൽ വിളിച്ചിരുത്തി ആ നാട്ടിലെ പഴമക്കാരുടെ കഥകൾ കേൾക്കുന്നതായിരുന്നൂ.. എൻ്റെ ഏറ്റവും വലിയ സന്തോഷം..
അവർക്കാണേൽ അത് വലിയ ഇഷ്ടവുമായിരുന്നൂ.. അതുകൊണ്ടു തന്നെ വയസ്സായിട്ടും ഞാൻ ഉള്ളപ്പോഴൊക്കെ അവർ വന്നിരുന്നു ഓരോ കഥകൾ പറയും.. പാവത്തിനുള്ള ഭക്ഷണം അമ്മയെ കൊണ്ട് ശരിയാക്കി വയറു നിറയെ കൊടുത്തിട്ടായിരുന്നൂ എൻ്റെ കഥ കേൾക്കൽ.. ഇരുന്നു കഥ കേൾക്കാൻ അടുക്കള പുറത്തായി ഞാൻ ഒരു പുൽപ്പായ കരുതി വച്ചിരുന്നൂ എപ്പോഴും..
എൻ്റെ നാടിൻറെ മൊത്തം കഥകൾ അറിയാമായിരുന്ന ഒരു എൻസൈക്ലോപീഡിയ ആയിരുന്നൂ ഈ നാണി തള്ള..
ഒരിക്കൽ അമ്മയാണ് നാണിത്തള്ളയുടെ കഥ എനിക്ക് പറഞ്ഞു തന്നത്..
നാണിത്തള്ള കറുത്തിട്ടായിരുന്നെന്ക്കിലും ഒരു സുന്ദരി ആയിരുന്നൂ.. ആ കാലഘട്ടത്തിൽ സുന്ദരി പെണ്ണുകൾ ഉണ്ടേൽ തമ്പ്രാന്മാർ വെറുതെ വിടുകയില്ലായിരുന്നൂ..പോലും.. തബ്രാൻമ്മാരുടെ കണ്ണ് വെട്ടിച്ചാണ് അമ്മമാർ പെണ്മക്കളെ വളർത്തിക്കൊണ്ടു വന്നിരുന്നത് പോലും..
ഒരിക്കൽ ആ നാട്ടിലെ ഒരു പ്രധാനിയുടെ പറമ്പിൽ ഇരുന്നു നാണിത്തള്ള പുല്ലു അറക്കുകയായിരുന്നൂ.. എന്നും അമ്മയോടൊപ്പം മാത്രം പുല്ലു ചെത്താൻ പോയിരുന്ന നാണി തള്ളയ്ക്കു അമ്മക്ക് സുഖമില്ലാത്തതു കൊണ്ട് മാത്രം അന്ന് ഒറ്റയ്ക്ക് പോവേണ്ടി വന്നത്രെ..
ആ നിർഭാഗ്യ ദിവസം അത് സംഭവിച്ചു.. തമ്പ്രാൻ പുറകിൽ നിന്നും വന്നു അവരെ പിടിച്ചപ്പോൾ ഓടി രക്ഷപെടുവാൻ അവർക്കായില്ല..
ആ പാവത്തിന്റെ നിലവിളി ആ പറമ്പിന്റെ അതിരു വിട്ടു പുറത്തേയ്ക്കു വന്നില്ല പോലും...
ഏതായാലും നാണിത്തള്ള പേടി കാരണം ആ സംഭവം ആരോടും പറഞ്ഞില്ല.. മാസക്കുളി മുടങ്ങിയ നാണിത്തള്ളയെ 'അമ്മ ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങൾ പുറത്തറിയുന്നത്..
തമ്പാനെ ചോദ്യം ചെയ്യുവാൻ ആരും പോയില്ല.....
വിവരങ്ങൾ അറിഞ്ഞപ്പോൾ കൊച്ചു തമ്പ്രാൻറെ അച്ഛൻ ഒരു തുക നാണി തള്ളയുടെ അമ്മയ്ക്ക് നല്കിയത്രെ ( അമ്മയുടെ ഭാഷയിൽ അത് നൂറു രൂപ ആയിരുന്നൂ)..
ആ തുക വെച്ച് തമ്പ്രാൻ കൊടുത്ത സ്ഥലത്തു ഒരു കൂര വെച്ച് നാണിത്തള്ളയും അമ്മയും താമസം ആക്കി... അവിടെ വെച്ച് നാണി തള്ള നല്ലൊരു ആൺകുട്ടിയെ പ്രസവിച്ചു.
നാണിത്തള്ള ഒരിക്കൽ പോലും ആ തബ്രാനെ ശപിച്ചിട്ടില്ലത്രെ.. തന്നെയും കുഞ്ഞിനേയും തിരിഞ്ഞൊന്നു നോക്കുക പോലും ചെയ്യാതെ വിവാഹം കഴിച്ചു കുട്ടികളുമായി കഴിയുന്ന തബ്രാനെ എന്നിട്ടും അവർ സ്നേഹിച്ചു..
ഒരിക്കൽ പോലും ഒരു വിവാഹത്തെ പറ്റി നാണിത്തള്ള പിന്നെ ചിന്തിച്ചില്ല.. അവനു വേണ്ടി മാത്രം അവർ ജീവിച്ചൂ... ഒരു പുരുഷന്റെ നേരെ പോലും അവർ പിന്നെ നോക്കിയിട്ടില്ല പോലും.. കൂലി വേല ചെയ്താണ് അവർ മകനെ വളർത്തിയത്..
കുറ്റം പറയരുതല്ലോ തമ്പ്രാന്റെ അതെ മുഖവും കാന്തിയുമുള്ള ഒരു യുവകോമളനായി അവൻ വളർന്നൂ..
അവരുടെ കഥ അറിഞ്ഞതിൽ പിന്നെ എനിക്കെന്നും അവരോടു സഹതാപമായിരുന്നൂ..
വിവാഹം ചെയ്യുവാൻ ആകില്ല എന്നറിഞ്ഞിട്ടും എന്തിനാണ് ആ തമ്പുരാൻ അവരോടു ഒത്തിരി ക്രൂരത കാട്ടിയതു....
ഏതായാലും തമ്പ്രാനുള്ള ശിക്ഷ വിധി കാത്തു വച്ചിരുന്നൂ.. വളരെ താമസിയാതെ തളർവാതം വന്നു കുടുംബസ്വത്തെല്ലാം നശിചിട്ടാണ് തമ്പുരാൻ മരിക്കുന്നത്..
നാണി തള്ളയുടെ ശാപം മൂലമാണോ... അറിയില്ല...
ഒരിക്കൽ നാട്ടിൽ ലീവിൽ ചെന്നപ്പോൾ 'അമ്മ പറഞ്ഞു.. നാണി തള്ളയ്ക്കു സുഖമില്ല.. മരിക്കാരായിരിക്കുന്നൂ..
പിന്നീട് കേട്ടു അവർ മരിച്ചു പോയി എന്ന്... എൻ്റെ ഈ കഥ അവർക്കുള്ള എൻ്റെ പ്രണാമം ആണ്..
പിന്നീടാണ് 'അമ്മ എന്നോട് പറഞ്ഞത് ഒരു പക്ഷെ കാര്യങ്ങൾ മനസ്സിലാക്കുവാനുള്ള പക്വത എനിക്ക് വന്നിട്ടുണ്ട് എന്ന് തോന്നിയിട്ടാകും..
നാണിത്തള്ളയ്ക്ക് എന്നും ഒരു ദുഃഖം ഉണ്ടായിരുന്നത്രെ.. തൻ്റെ മകനെക്കുറിച്ചു ഓർത്തു..
ആ മകന് ഒരിക്കലും അമ്മയെ അംഗീകരിക്കുവാൻ ആയില്ലത്രേ.. പലരും അവനെ പിഴച്ച സന്തതി എന്ന് വിളിച്ചിരുന്നു പോലും.. കൊച്ചിലെ മുതലേ പരിഹാസങ്ങൾ കേട്ട് വളർന്നു വന്ന അവൻ്റെ മനസ്സിൽ അമ്മയോട് പക ഉണ്ടായിരുന്നു പോലും.....
അതെല്ലാം മറക്കുവാനായിരുന്നത്രെ അവരുടെ ഈ ചിരിച്ചുള്ള കഥ പറച്ചിൽ.. ശരിയാണ് ഒരിക്കൽപോലും സങ്കടപ്പെട്ടു അവരെ ഞാൻ കണ്ടിട്ടില്ല..
ആ മകൻ എന്ത് തെറ്റ് ചെയ്തു.. അവൻ്റെ ഭാഷയിൽ അവൻ ശരിയാണ്.. അവനു അമ്മയെ കുറ്റപ്പെടുത്താ൦..
പക്ഷെ 'അമ്മ എന്ത് തെറ്റ് ചെയ്തിട്ടാണ്... കുറ്റങ്ങൾ മാത്രം ഏറ്റു വാങ്ങിയ ഒരു ജന്മം..
താനറിയാതെ സംഭവിച്ച തെറ്റിനെ പൊന്നു പോലെ സ്നേഹിച്ചു വളർത്തി എന്നതാണോ അവർ ചെയ്ത തെറ്റ്... വിവാഹം കഴിക്കാതെ അമ്മയാവുന്നതിലും വലിയ തെറ്റല്ലേ ഉദരത്തിൽ വെച്ച് കുഞ്ഞിനെ നശിപ്പിക്കുന്നത്.....
അന്ന് അങ്ങനെ എത്രയെത്ര നാണി തള്ളമാർ ഉണ്ടായിരുന്നിരിക്കും..
ഏതാണ് തെറ്റ്? ഏതാണ് ശരി എന്ന് ചോദിച്ചാൽ എനിക്ക് ഒരു ഉത്തരമേ ഉള്ളൂ..
ഞാൻ കണ്ടതിൽ വച്ചേറ്റവും വലിയ ശരിയാണ് നാണി തള്ള........

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ