NAGARAJEEVITHATHINTE MARUPURAM നഗരജീവിതത്തിൻ്റെ മറുപുറം രണ്ടാം ഭാഗം FB, N, K
എൻ്റെ ജീവിതത്തിലെ ഓരോ ദിവസ്സവും ഓരോ യാത്രയാണ്. ഓരോ യാത്രകളും എനിക്ക് സമ്മാനിക്കുന്നത് ഒത്തിരി പ്രതീക്ഷകളാണ്.
എത്രയോ നിസ്സാരൻമ്മാർ എന്ന് നമ്മൾ കരുതുന്ന ഓരോ ആളുകളും പകർന്നു തരുന്ന അറിവുകൾ എന്നും മുന്നോട്ടുള്ള യാത്രയിൽ തുണച്ചിട്ടേയുള്ളൂ..
അന്ന് രാത്രിയിലെ ക്ലാസ് കഴിഞ്ഞപ്പോൾ 8 മണിയായി. തിരിച്ചു എങ്ങിനെയെങ്കിലും വീട്ടിൽ എത്തണം എന്ന് കരുതി ola app നോക്കി. ഒരു വണ്ടിയും കിട്ടിയില്ല.
പിന്നെ നേരെ ബസ് സ്റ്റോപ്പിലേയ്ക്ക് നടന്നൂ. ചിലപ്പോഴൊക്കെ ഇവിടെ കാത്തു നിൽക്കുന്ന ഓട്ടോ കിട്ടാറുണ്ട്.
അധികം പൈസ വാങ്ങാതെ സാധാരണ ആരും വരാറില്ല. കുറെ ഓട്ടോകൾ ഉണ്ട്.
കൂട്ടത്തിൽ ആ അപ്പൂപ്പൻ്റെ ഓട്ടോ എനിക്കെന്തോ പെട്ടെന്ന് മനസ്സിൽ പതിഞ്ഞു. വിളിച്ചപ്പോൾ തന്നെ പുള്ളിക്കാരൻ വേഗം വന്നൂ.
വണ്ടിയിൽ കയറിയപ്പോൾ തന്നെ പുള്ളി തമിഴിൽ ചറപറാ സംസാരിച്ചു തുടങ്ങി. ഇടയ്ക്കൊക്കെ ഞാനും മൂളി കൊടുത്തു.
പിന്നീടെപ്പോഴോ ഞാനും ആ സംസാരം ഇഷ്ടപ്പെട്ടു തുടങ്ങി.
അല്ലെങ്കിലും ഈ നഗരത്തിലെ തിരക്കിൽ ശ്വാസം മുട്ടി ഇരിക്കുന്നതിനേക്കാൾ ഭേദം ഇത് തന്നെ ആണ്.
"എന്നാലും ഈ പ്രായത്തിൽ ഈ അപ്പാപ്പൻ എന്തിനു ഓട്ടോ ഓടിക്കണം"
എൻ്റെ മനസ്സിൽ പെട്ടെന്ന് അങ്ങനെ ഒരു ചിന്ത കടന്നു വന്നൂ.
ഈ തിരക്കുള്ള നേരത്തു ചോദിക്കുവാൻ പറ്റിയ ഒന്നാണോ... അറിയില്ല...
ഏതായാലും എൻ്റെ ചോദ്യത്തിന് പുള്ളിക്കാരൻ ഒരു വലിയ കഥ തന്നെ മറുപടിയായി തന്നൂ...
പതിനെട്ടാമത്തെ വയസ്സിൽ ബാംഗ്ലൂർ പട്ടണത്തിൽ സേലത്തു നിന്നും എത്തിയതാണ് പുള്ളിക്കാരൻ. പല പല പണികൾ ചെയ്തു.
ഒന്ന് ജീവിതം പച്ച പിടിച്ചു തുടങ്ങിയപ്പോൾ നാട്ടിൽ നിന്നും ഒരു കുട്ടിയെ വിവാഹം കഴിച്ചൂ..
വൈകാതെ ആറു കുട്ടികൾ ജനിച്ചൂ. അഞ്ചു പെണ്ണും ഒരാണും. രാവും പകലും പണി എടുത്തു എല്ലാവരെയും പഠിപ്പിചൂ.
ആൺകുട്ടി എഞ്ചിനീയർ, ഒരു പെൺകുട്ടി ഡോക്ടർ അതും ഇവിടുത്തെ പ്രശസ്തമായ രാമയ്യ ഹോസ്പിറ്റലിൽ, പിന്നൊരാൾ ജഡ്ജിയാണ് മൈസൂരിൽ, ഒരാൾ HAL കമ്പനിയിൽ, പിന്നൊരാൾ ടീച്ചർ, മറ്റൊരാൾ ലോയേർ.
എല്ലാവരും വിവാഹം കഴിച്ചു സുഖമായി ജീവിക്കുന്നൂ.
മക്കൾക്കാർക്കും ജോലിക്കു വിടുവാൻ താല്പര്യം ഇല്ല. പക്ഷെ മരിക്കുന്നതു വരെ ഭാര്യക്ക് സ്വന്തം അധ്വാനിച്ചതിൽ നിന്നെ കഴിക്കുവാൻ കൊടുക്കു എന്ന വാശിയിലാണ്. വയസ്സ് 65 ആയത്രേ....
ഇടയ്ക്കു കുറച്ചു നാൾ ജോലി ചെയ്യാതെ ഇരുന്നു നോക്കി.
"പക്ഷെ വെറുതെ ഇരിക്കുവാൻ വയ്യത്രെ." മരിക്കുവോളം ഇങ്ങനെ ഓടി നടക്കണം എന്നാണ് തീരുമാനം.
എപ്പോഴും ചിരിച്ചു കൊണ്ടാണ് പുള്ളിയുടെ സംസാരം. ഒരു ദുഃഖച്ഛായ പോലും ഞാൻ അവിടെ കണ്ടില്ല.
"ഈശ്വരാ... ഇങ്ങനെയും ഭൂമിയിൽ മനുഷ്യരുണ്ടോ" എന്നാണ് പെട്ടെന്ന് മനസ്സിൽ തോന്നിയത്.
ഇല്ലാത്ത പത്രാസ് ഉണ്ടെന്നു കാണിക്കുവാൻ ശ്രമിക്കുന്ന ആളുകളുടെ മുൻപിൽ എത്ര സാധാരണ രീതിയിലാണ് അയാൾ ജീവിക്കുന്നത്. ഇവരിൽ നിന്നൊക്കെ അല്ലെ ജീവിതത്തെ പറ്റി എന്തെങ്കിലും ഒക്കെ പഠിക്കേണ്ടത്.
അന്നത്തെ ആ ഓട്ടോ യാത്ര സമ്മാനിച്ച സുഖവും സംത്രിപ്തിയും ഒരു AC കാറിനു തരുവാൻ സാധിക്കുമായിരുന്നില്ല...
.....................സുജ അനൂപ്

![]() |
ഓട്ടോ ചേട്ടൻ |
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ