BHASHANDHARAM ഭാഷാന്തരം FB, G

ഞാൻ പറഞ്ഞിട്ടില്ലേ കന്നഡ ആദ്യമൊക്കെ ബാംഗ്ലൂർ ജീവിതത്തിൽ എനിക്ക് നല്ല പണി തന്നിട്ടുണ്ട് എന്ന്.

മോൻ ജനിച്ചതിനു ശേഷം അവനെ നോക്കുവാൻ നാട്ടിൽ നിന്നും ആളെ കൊണ്ട് വരുവാൻ ഞാൻ ഒത്തിരി ശ്രമിച്ചൂ. പക്ഷെ കിട്ടിയില്ല. അവസാനം എനിക്ക് ഇവിടെ നിന്നുള്ള ഒരാളെ കിട്ടി.

തമാശ എന്താണെന്നു വച്ചാൽ അവർക്കു ആകെ കന്നഡ മാത്രമേ അറിയൂ. എൻ്റെ കന്നഡ ആകെ മലയാളികൾക്കെ മനസ്സിലാവൂ. ലക്ഷ്മി ആണെങ്കിൽ വാ തോരാതെ സംസാരിക്കും.

ഞാൻ സകല ദൈവങ്ങളെയും മനസ്സിൽ വിചാരിച്ചു അത് കേട്ടുകൊണ്ടിരിക്കും. ഇടയ്ക്കൊക്കെ ഒരു ഗൊത്തു, എനോ ഒക്കെ മതി ലക്ഷ്മിക്ക്.

ലക്ഷ്മി പറയുന്ന പലതും എനിക്ക് മനസ്സിലാവില്ല. ചിലപ്പോഴൊക്കെ ലക്ഷ്മി എന്തോ ചോദിക്കും. ഈ മാഡത്തിനു ഒരു കുന്തവും മനസ്സിലാവില്ല എന്ന് പറഞ്ഞു ചിരിക്കും.

അന്നൊരു ദിവസം മോനെയും കൊണ്ട് പുറത്തു പോണം. ഞാൻ വേഗം നല്ല ഒരു കുപ്പായം എടുത്തു കൊണ്ട് വന്നു. കുഞ്ഞിനെ ഉടുപ്പിടീക്കുവാൻ ലക്ഷ്മി സമ്മതിക്കില്ല.

"ചളി ആകുത്തെ മാഡം" ഇതാണ് ലക്ഷ്മി പറയുന്നത്. ഞാൻ ആണെങ്കിൽ  സമ്മതിക്കില്ല.

 "ചെളി ഇല്ല ലക്ഷ്മി ഇതു പുതിയ ഉടുപ്പാണ്" - ഇതാണ് എൻ്റെ പ്രശ്നം.

ലക്ഷ്മി അവളുടെ വാക്കുകളിലും ഞാൻ എൻ്റെ വാക്കുകളിലും ഉറച്ചു നിന്നൂ. എന്ത് ചെയ്യും എന്നറിയാതെ അനുപേട്ടനും.

അപ്പോഴാണ് ഭാഗ്യത്തിന് ലക്ഷ്മിയുടെ മകൾ വരുന്നത്. അവൾ കാര്യം വ്യക്തമാക്കി തന്നു ഇംഗ്ളിഷിൽ.

ചളി എന്നാൽ തണുപ്പ് എന്നാണത്രെ കന്നഡ ഭാഷയിലെ അർഥം.

ഞാൻ കൊടുത്ത ഉടുപ്പ് പറ്റില്ല നല്ല കട്ടിയുള്ള ഉടുപ്പ് വേണം എന്നുള്ളതാണ് ലക്ഷ്മിയുടെ ആവശ്യം.

അങ്ങനെ ആ തവണത്തെ പ്രശനം പരിഹരിച്ചൂ. ഇങ്ങനെ ഒക്കെ ആണെങ്കിലും ഞങ്ങൾ തമ്മിൽ ഇരുന്നു കാര്യമായി ചർച്ചകൾ ചെയ്യുന്നത് കാണുമ്പോൾ കണ്ണും തള്ളി ഇരിക്കുന്ന ഒരു പാവം വീട്ടിലുണ്ട്.

പാവം അനുപേട്ടൻ....

.....................സുജ അനൂപ്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ENNU SWANTHAM എന്ന് സ്വന്തം, A, E, FB, K

ENTE APPACHAN എൻ്റെ അപ്പച്ചൻ

എൻ്റെ പള്ളിക്കൂടം - ഓർമ്മയിലെ വസന്തകാലം ORMMAYILE VASANTHAKAALAM FB, N, G, LF, TMC