NAGARAJEVITHATHINTE MARUPURAM MOONAM BHAGAM നഗരജീവിതത്തിൻ്റെ മറുപുറം മൂന്നാം ഭാഗം FB, N, G

കർണ്ണാടകയിൽ വന്നതിനു ശേഷം ഏറ്റവും കൂടുതൽ ഞാൻ കേട്ട പേരാണ് ലക്ഷ്മി. അതിങ്ങനെ പല രീതിയിൽ ഉണ്ട്. ജയലക്ഷ്മി, ലക്ഷ്മി, വിജയലക്ഷ്മി എന്നിങ്ങനെ പോകുന്നൂ.

എനിക്കെപ്പോഴെങ്കിലും വീട്ടു ജോലിക്കു ആളെ കിട്ടിയാൽ അതെല്ലാം ലക്ഷ്മിമാരായിരിക്കും. ഇവരുടെ പേരുകൾ സൂക്ഷിക്കുന്നതാണ് പ്രയാസം. അങ്ങനെ ഞാൻ ഓരോരുത്തർക്കും അവരുടെ പേരിൻ്റെ കൂടെ ഇരട്ട പേര് ചേർത്ത് തുടങ്ങി.

ജോക്കുട്ടൻ്റെ കെയർ ടേക്കർ ആണ് അപ്പാജി ലക്ഷ്മി. വീടടിച്ചു വാരുവാൻ ആദ്യം വന്ന ലക്ഷ്മിയെ ഞാൻ വെറും ലക്ഷ്മി എന്ന് വിളിച്ചൂ. അവർ കേൾക്കെ അല്ല കേട്ടോ..

എനിക്കും അനുപേട്ടനും ആശയവിനിമയം ചെയ്യുമ്പോൾ ആളെ മനസ്സിലാക്കുവാൻ വേണ്ടിയാണ് ഇത്. ഫോണിലും ഇങ്ങനെ തന്നെ ആണ് പേര് സേവ് ചെയ്യുന്നത്.

ആയിടയ്ക്കാണ് പത്താമത്തെ ലക്ഷ്മി വീട്ടിൽ ജോലിക്കായി വരുന്നത്. അവർ നോർത്ത് കർണ്ണാടകക്കാരി ആയിരുന്നൂ. ഇനി എപ്പോൾ ഈ പേര് എങ്ങനെ സേവ് ചെയ്യും എന്നോർത്തിരിക്കുമ്പോഴാണ് അനുപേട്ടൻ പുതിയ പേര് പറഞ്ഞു തരുന്നത്.

"പത്തു കമ്മൽ ലക്ഷ്മി"

" ഇതെന്തു പേര്" എന്ന് ഞാൻ ചോദിച്ചൂ..

അനുപേട്ടൻ പറഞ്ഞു "നീ ആ ലക്ഷ്മിയുടെ ചെവിയിലേക്ക് നോക്കിയിട്ടു പറ".

അപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത്. രണ്ടു കാതു നിറയെ കമ്മൽ ഉണ്ട്. മൊത്തം രണ്ടു കാതും കൂടെ കൂട്ടിയാൽ ഒരു പത്തു കമ്മൽ എങ്കിലും കാണും.

ഞാൻ ലക്ഷ്മിയോട് ഇതേ പറ്റി ചോദിച്ചൂ.

അത് അവരുടെ ആചാരം ആണത്രേ.. പ്രായപൂർത്തിയായാൽ രണ്ടു കാതു നിറയെ കമ്മൽ ഇടണം.

പക്ഷേ, ലക്ഷ്മിയുടെ  മകൾ അടക്കമുള്ള പുതിയ തലമുറ ഇതിനെല്ലാം എതിരാണ്. അതുകൊണ്ടു തന്നെ അവർക്കെല്ലാം കമ്മലുകൾ കാതു നിറയെ ഇല്ല... താഴെ രണ്ടു പിന്നെ മേൽകാതിനു ഒന്ന്.. അത്ര മാത്രമേ ഉള്ളൂ...

ഏതായാലും അതോടെ ആ പ്രശ്നം തീർന്നൂ. മൊബൈലിൽ പുതിയ പേര് കയറി..

പത്തു കമ്മൽ ലക്ഷ്മി...

.....................സുജ അനൂപ്



പത്തു കമ്മൽ 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA