PIRANNAL പിറന്നാൾ - JULY 10 FB
ഇന്ന് മകൻ്റെ പിറന്നാളാണ്. മറ്റുള്ളവരുടെ കണ്ണിൽ എന്നത്തേയും പോലെ വലിയ ആഘോഷങ്ങൾ ഒന്നും ഇല്ല. വലിയ ഹോട്ടലിലെ ഹാൾ ബുക്ക് ചെയ്തിട്ടില്ല.. ആരെയും ക്ഷണിച്ചട്ടില്ല..
എന്നെ സംബന്ധിച്ചു അവനു എന്താ ഇഷ്ടം എന്നതിനാണ് പ്രാധാന്യം ..
ആഘോഷങ്ങൾ വലുത് എന്നതിലുപരി അവിടെ വരുന്നവരുടെ മനസ്സാണ് പ്രധാനം. ഒരു ഉരുള ചോറ് ആണെന്ക്കിലും സംതൃപ്തിയോടെ മനസ്സറിഞ്ഞു ഉണ്ണണം..
അവൻ്റെ മിക്ക പിറന്നാളുകളും ഞങ്ങൾ ആഘോഷിക്കുക അവൻ്റെ കെയർ ടേക്കർ എന്നോ പോറ്റമ്മ എന്നോ പറയുന്ന ലക്ഷ്മിയുടെ കൊച്ചു വീട്ടിലാണ് (ഒറ്റമുറി വീടാണ്).. അവരുടെ വളരെ അടുത്ത ബന്ധുക്കൾ, അവരുടെ മക്കളുടെ കൂട്ടുകാർ, പിന്നെ ഞാനും അവൻ്റെ അപ്പയും ഇത്ര പേരാണ് ആഘോഷത്തിൽ ഉണ്ടാവുക.. ഒരു ഇരുപതു പേര് കാണും..
ശരിക്കു പറഞ്ഞാൽ അവൻ്റെ ഏറ്റവും അടുത്ത കൂട്ടുകാർ മാത്രം..
തനി കർണ്ണടക രീതിയിലുള്ള ഭക്ഷണം ആണ് ഒരുക്കുക... ഒരു ചെറിയ ആഘോഷം....
എല്ലാവരും കൂടെ വന്നു ആ കൊച്ചു മുറി അലങ്കരിക്കുന്നതു തന്നെ കാണുവാൻ ഒരു ചന്തമാണ്.. അവിടെ ഒരു താളമുണ്ട്.. ഈ നഗരത്തിൽ ഞാൻ മിസ്സ് ചെയ്യുന്ന ഗ്രാമത്തിൻ്റെ ഒരു ചന്തമുണ്ട്...
ഒരു കേക്ക് മുറിച്ചതിനു ശേഷം ഒരു കൊച്ചു പായ വിരിച്ചു ഞങ്ങൾ എല്ലാവരും കൂടെ നിലത്തിരുന്നു ഭക്ഷണം കഴിക്കുന്നൂ.. വർത്തമാനം പറയുന്നൂ (കന്നഡ കുറച്ചെന്ക്കിലും അറിയണം കേട്ടോ, ഏതാണ്ട് കന്നഡ പോലെ തോന്നുന്ന ഒന്നു കഷ്ടിച്ച് ഞാൻ സംസാരിക്കും). പിന്നെ പിരിയുന്നൂ..
നഗരത്തിൻ്റെ കപടതകളും പൊങ്ങച്ചങ്ങളും ഒന്നും ഇല്ല.. മനസ്സ് നിറയെ സന്തോഷം മാത്രം.. അവനെ സ്നേഹിക്കുന്ന കുറച്ചു പേർ ചേർന്ന് തങ്ങൾക്കാവുന്ന വിധം പിറന്നാൾ ആഘോഷിക്കുന്നൂ...
അവർ അവനെ CHIDEE എന്ന് ഓമനപ്പേരിട്ട് വിളിക്കും...
| SALAD |


അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ