POIMUGHANGHAL പൊയ്‌മുഖങ്ങൾ, FB, G

ജീവിതത്തിൽ ഏറ്റവും കൂടുതൽ ഞാൻ കണ്ടത് പൊയ്മുഖങ്ങളായിരുന്നോ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ പലപ്പോഴും തോന്നാറുള്ള  സത്യo.

മുഖം മൂടി അണിഞ്ഞവർ മാത്രമേ  കൂടുതലായി നമ്മുക്ക് ചുറ്റിനുമായി  ഉണ്ടായിരുന്നുള്ളോ. അതോ എല്ലാം എൻ്റെ തോന്നൽ മാത്രമാണോ..

എവിടെയോ തുടങ്ങി എവിടെയോ അവസാനിക്കുന്ന കുറെ ജന്മങ്ങൾ. ഇടയിലുള്ള ഇത്തിരി നേരം സ്വന്തം നേട്ടത്തിനായി കുതികാൽ വെട്ടുന്നവർ ഒരു വശത്തും വെട്ടേറ്റു പിടയുന്നവർ മറുവശത്തും, ഇതു കണ്ടു ആസ്വദിക്കുന്ന വേറൊരു കൂട്ടരും. 

എല്ലാം എന്തിനാവും ? ആ ആറടി മണ്ണ് മാത്രം അവസാനം കൂടെ ഉണ്ടാവു എന്ന് അവർ തിരിച്ചറിയുന്നത് എപ്പോഴാവും? അവസാന ശ്വാസം നിലയ്ക്കും വരെ പോരാടുന്നവരാണ് ചുറ്റിനും. 

എല്ലാം നേടി കഴിയുമ്പോൾ ഒന്നിനും അർത്ഥമില്ലെന്ന് തിരിച്ചറിയുന്ന വലിയൊരു വിഭാഗവും ഉണ്ട്. പഴയ തലമുറ എന്നൊക്കെ പറഞ്ഞു പുതിയ തലമുറ അവരെ പുച്ഛിച്ചു തള്ളുന്നൂ..

ആറടി മണ്ണ് മാത്രമേ തനിക്ക് സ്വന്തമായുള്ളൂ. അതിനപ്പുറം എല്ലാം മായയാണെന്നു തിരിച്ചറിയുവാൻ വാർദ്ധക്യം വരണം.

 മനസ്സ് ഓടുമ്പോൾ ശരീരം ഓടാതെ വരുമ്പോൾ, തളർന്നു തുടങ്ങുമ്പോൾ, ചെയ്തെതെല്ലാം ഓർത്തു പശ്ചാത്തപിക്കുന്നവർ. പിന്നിട്ട വഴികളിലെ രക്തക്കറ തന്നെ പിന്തുടരുന്നു എന്ന് അറിയുമ്പോൾ അറിയാതെ തേങ്ങുന്നവർ.

എല്ലാം പൊയ്‌മുഖങ്ങൾ. 

എപ്പോഴെങ്കിലും ആ മുഖം മൂടി ഒന്ന് ഊരി വച്ചു നോക്കണം. അവിടെ വിജയം ഉണ്ടാവും. സ്നേഹം ഉണ്ടാവും. പിന്നെ നമുക്കായി കാത്തിരിക്കുന്ന ഒരു ലോകം ഉണ്ടാവും.

പക്ഷെ ഇതെല്ലം സംഭവിക്കേണ്ടതു ഹൃദയത്തിലാണ്. മുഖംമൂടി മാറേണ്ടത് മനസ്സിൻ്റെയും...

.....................സുജ അനൂപ്




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്വവർഗ്ഗാനുരാഗം SWAVARGANURAGAM FB, N, E, K, A, AP, P, G