PRANAYAM പ്രണയം FB, N, A
എന്തിനെ പറ്റി എഴുതിയാലും പ്രണയത്തെ പറ്റി എഴുതിയില്ലെങ്കിൽ ആ എഴുത്തിനു ഒരു പൂർണത ഉണ്ടാവില്ല...
കാരണം ഒരിക്കലെങ്കിലും പ്രണയിക്കാത്തവർ ആയി ആരും ഈ ഭൂമിയിൽ ഉണ്ടാവില്ല.
കൂടുതൽ പേരും സ്വന്തം പ്രണയം ആരും അറിയാതെ കൊണ്ട് നടക്കുന്നവരും ആയിരിക്കും..,
നഷ്ടമായ പ്രണയത്തെ പറ്റി വിലപിക്കുന്നവരും കുറവല്ല..
പ്രണയം വിശുദ്ധമാണ് ... അതിൽ സത്യം ഉണ്ട്... കാമം വിശുദ്ധമല്ല അതിൽ സത്യവും ഇല്ല.. കാമവും പ്രണയവും തമ്മിൽ ഉള്ള വ്യത്യാസം മനസ്സ്സിൽ ആകുമ്പോഴാണ് പ്രണയിച്ചു തുടങ്ങുക..
പ്രണയം തുറന്നു പറയുവാൻ ധൈര്യം വേണം. നഷ്ടമാകുമോ എന്ന് വിചാരിച്ചു പറയാതെ ഇരിക്കുന്ന ഒത്തിരി പേരുണ്ട്.
ഒരു കൈ അകലത്തിൽ ഉണ്ടെന്നറിഞ്ഞിട്ടും പറയുവാൻ മടിക്കും. അകന്നു നീങ്ങി അവർ പോകുമ്പോൾ ഏങ്ങൽ ഉള്ളിൽ ഒതുക്കും. കണ്ണുനീരോടെ അവർക്കായി പ്രാർത്ഥിക്കും..
അപ്പോൾ എൻ്റെ കഥ ഇതൊരു വിശുദ്ധ പ്രണയത്തെ കുറിച്ചാണ്..
ഈ പ്രണയത്തിനു ഒരു വ്യത്യസ്തത ഉണ്ട്..
മണിക്കുട്ടിയുടെ പ്രണയം..
മണിക്കുട്ടിയെ ഞാൻ പരിചയപ്പെടുന്നത് കലാലയനാളുകളിൽ ആണ്.. ഒരു കിലുക്കാം പെട്ടി... നന്നായി വരയ്ക്കും.. നന്നായി പാടും.. ആ പരിചയം പിന്നെ സൗഹൃദമായി വളർന്നൂ..
ഒരിക്കൽ ക്ലാസ്സിൽ വിഷമിച്ചിരുന്ന അവളെ കണ്ടപ്പോൾ എന്തെന്നറിയാതെ ഒരു വിഷമം മനസ്സിൽ തോന്നി..
അന്നാണ് ആദ്യമായി അവൾ ആ പ്രണയത്തെ പറ്റി എന്നോട് പറയുന്നത്..
അവൾക്ക് അവളുടെ മുറച്ചെറുക്കനോട് പ്രണയം ഉണ്ടത്രേ... പക്ഷെ നേരിട്ട് പറയുവാൻ വയ്യ....
ഇതെന്തു പ്രണയം മുറച്ചെറുക്കനല്ലേ അങ്ങു കെട്ടിയാൽ പോരേ... ഞാൻ വിചാരിച്ചൂ..
പക്ഷെ പ്രശ്നം ഉണ്ടല്ലോ..
മുറച്ചെറുക്കൻ എന്ന് പറഞ്ഞാൽ തെറ്റി .. മുറച്ചെറുക്കന്മാർ ഉണ്ട്.. അതിൽ മൂത്ത ആളോടാണ് പ്രണയം.. അതും തന്നേലും ഏഴു വയസ്സിനു മൂത്ത ആൾ.. പ്രശനം എന്താണെന്നു വെച്ചാൽ പുള്ളിക്കാരന് തകൃതിയായി വിവാഹ ആലോചനകൾ നടക്കുന്നൂ..
ഈ പാവം മണിക്കുട്ടിക്കു കല്യാണ പ്രായം ആയി എന്ന് വീട്ടുകാർകൊട്ടു തോന്നുന്നുമില്ല..
ഇവളാണേൽ ഒട്ടു തൻ്റെ പ്രണയം തുറന്നു പറഞ്ഞിട്ടില്ല.. പറയുവാൻ ധൈര്യവും ഇല്ല..
പുള്ളി എങ്ങാൻ പറഞ്ഞാലോ ഞാൻ നിന്നെ എൻ്റെ അനിയത്തികുട്ടിയായി കണ്ടു പോയി എന്ന്.. സാധാരണ പ്രണയങ്ങളിലെ ട്രാജഡി ഡയലോഗ്..
ഞാൻ അവളെ ആശ്വസിപ്പിച്ചു
"നീ വിഷമിക്കേണ്ട; ഓരോ ചെറുക്കൻ്റെയും വാരി എല്ലും കൊണ്ട് ഓരോ പെണ്ണ് പോന്നിട്ടുണ്ട്.. അതെ നടക്കൂ. നീ അങ്ങോടു വിശ്വാസിക്ക് നിൻ്റെ കൈയിൽ പുള്ളിയുടെ വാരി എല്ലു ഉണ്ടെന്ന്..."
എന്നെ കൊണ്ട് ഇത്രയൊക്കെയേ പറ്റൂ... അല്ലാതെ ഇപ്പോൾ ഞാൻ എങ്ങനെ ആണ് സഹായിക്കുക. ഇതുവരെ ഉള്ളിലുള്ള പ്രണയം ആരോടും പറയുവാൻ പോലും ധൈര്യമില്ലാത്ത ഞാൻ..
ഭാഗ്യം എൻ്റെ മണിക്കുട്ടിക്കൊപ്പം ആയിരുന്നൂ .. അങ്ങനെ ആ കല്യാണം മുടങ്ങി..
ഇവളുടെ പ്രാർത്ഥന കാരണം പുള്ളിക്കാരൻ്റെ എല്ലാ കല്യാണങ്ങളും മുടങ്ങി കൊണ്ടിരുന്നൂ..
ആയിടയ്ക്കാണ് അമ്മായി ചിന്തിച്ചത് ഇനി ഇപ്പോൾ അധികം ആലോചന വേണ്ട. മുറപ്പെണ്ണിനെക്കൊണ്ട് കെട്ടിക്കാം..
മണിക്കുട്ടിയുടെ മനസ്സിൽ ലഡ്ഡു പൊട്ടി... അവസാനം ദാ കല്യാണം നടക്കുവാൻ പോകുന്നൂ..
പക്ഷെ അത് ചുമ്മാ വേറെ ആർക്കോ വേണ്ടി പൊട്ടിയ ലഡ്ഡുവായിരുന്നൂ..
പാവം എൻ്റെ മണിക്കുട്ടി.. പെൺകുട്ടി ഇവളായിരുന്നില്ല.. ഇവളുടെ കസിൻ ശ്രീക്കുട്ടി.. ഏതായാലും വീട്ടുകാർ കല്യാണം ഉറപ്പിക്കുവാൻ തീരുമാനിചൂ..
എൻ്റെ മണിക്കുട്ടി അന്ന് എത്ര വിഷമിച്ചൂ എന്നറിയാമോ..
പക്ഷെ.. വീണ്ടും ദൈവം അവളെ തുണച്ചൂ .. ശ്രീകുട്ടിയുടെയും ചേട്ടൻ്റെയും ജാതകം തമ്മിൽ ചേർന്നില്ല..
വീണ്ടും കല്യാണം മുടങ്ങി..
അന്നും ഞാൻ പറഞ്ഞു.. ഇപ്പോഴെങ്കിലും തുറന്നു പറയൂ..
എവിടെ.. അതിനുള്ള ധൈര്യം അവൾക്കില്ല.. അവളിലും കൂടുതൽ ടെൻഷൻ എനിക്കായിരുന്നൂ ...
അങ്ങനെ ഇരിക്കെ ഒരിക്കൽ അത് സംഭവിച്ചൂ ...
ചേട്ടൻ്റെ വീട്ടിൽ ഒന്ന് വീട്ടുവിശേഷം തിരക്കി പോയതാണ് മണിക്കുട്ടി. അവിടെ ചെന്നപ്പോൾ ഇവൾ ചുമ്മാ പുള്ളിയുടെ അനിയൻ്റെ റൂമിൽ കയറി..
mail ചെക്ക് ചെയ്യുകയാണ് ഉദ്ദേശ്യം.. മെയിൽ നോക്കിയതിനു ശേഷം തിരിച്ചു പോരുമ്പോൾ ലോഗൗട്ട് ചെയ്യുവാൻ അവൾ മറന്നൂ...
ഈ സമയത്താണ് നമ്മുടെ കഥാനായകൻ്റെ വരവ്.. അനിയന്കുഞ്ഞു..
എന്നും മണിക്കുട്ടിക്ക് എന്തെകിലും ഒക്കെ പാര വെക്കുകയാണ് അവൻ്റെ പ്രധാന കലാപരിപാടി...
അങ്ങനെ അന്ന് അവൻ ചെയ്ത കലാരൂപം അവളുടെ ജീവിതം മാറ്റി എഴുതി എന്ന് പറഞ്ഞാൽ മതിയല്ലോ ..
സംഭവാമി യുഗേ യുഗേ...
എന്താ എന്നല്ലേ..
മണിക്കുട്ടിയുടെ മെയിലിൽ നിന്നും ചേട്ടന് അവൻ ഒരു പ്രണയ ലേഖനം വിശാലമായിട്ടു അങ്ങു എഴുതി..
സത്യം പറയാമല്ലോ ഇവൾ എഴുതിയിരുന്നേൽ അത് കുളമായേനെ..
പാവം മണിക്കുട്ടി ഇതൊന്നും അറിഞ്ഞില്ല..
പിറ്റേന്ന് കോളേജ് വിട്ടപ്പോൾ അവളെ കാത്തു മുറച്ചെറുക്കൻ അവിടെ ഉണ്ടായിരുന്നു.. ഇടയ്ക്കൊക്കെ കൂട്ടി കൊണ്ടു പോകുവാൻ അവൻ വരാറുള്ളത് കൊണ്ട്.. അവൾക്കു പ്രത്ത്യേകിച്ചു ഒന്നും തോന്നിയില്ല..
പതിവിനു വിപരീതമായി അന്ന് അവളെയും കൊണ്ട് ചേട്ടൻ കടപ്പുറത്തേയ്‌ക്ക് വണ്ടി വിട്ടു..
അവിടെ വച്ച് ചേട്ടൻ തൻ്റെ കൈയ്യിൽ ഉള്ള പ്രണയലേഖനത്തിൻ്റെ പ്രിൻറ് ഔട്ട് അവൾക്കു കൊടുത്തു...
അവൾ ഏന്തെങ്കിലും പറഞ്ഞു കുളമാക്കുന്നതിനും മുൻപേ അവൻ പറഞ്ഞു..
"ഞാൻ നിന്നെ ഒത്തിരി സ്നേഹിച്ചിരുന്നൂ.. നീ തെറ്റ് ധരിച്ചാലോ എന്ന് വിചാരിച്ചു പറയാതിരുന്നതാണ്...."
സത്യം പറഞ്ഞാൽ ചേട്ടനെ പിടിച്ചു രണ്ടു തല്ലു കൊടുക്കാനാണ് മണിക്കുട്ടിക്ക് തോന്നിയത്.. പാവം എത്ര രാത്രികളിൽ ആണ് കണ്ണീരൊഴുക്കിയത്..
അവളെയും കൂട്ടി അവൻ നേരെ അവളുടെ അച്ഛനെ പോയി കണ്ടു ...ചേട്ടൻ കാര്യം പറഞ്ഞു..
"എനിക്ക് ഇവളെ കെട്ടിച്ചു തരണം പൊന്നു പോലെ നോക്കി കൊള്ളാം, ഒന്നും ചോദിക്കരുത് സമ്മതിക്കണം.."
ഏതായാലും രണ്ടു വീട്ടുകാരും സമ്മതം മൂളി..
പക്ഷെ പാവം മണിക്കുട്ടി ആകെ വിഷമത്തിലായി.. ഈ പ്രണയലേഖനം എങ്ങനെ വന്നൂ..
ആ മഹാത്മാവിനെ കണ്ടു പിടിച്ചു ഉദ്ധിഷ്ട കാര്യത്തിന് ഉപകാര സ്മരണ നേരണം പോലും..
ആ പൂജ്യ പാദങ്ങളിൽ നമസ്കരിക്കണം..
ഏതായാലും.. ഒന്നും മനസ്സിലാവാതെ കുന്തം വിഴുങ്ങി നിന്ന നമ്മുടെ കഥാനായകൻ അവസാനം കുറ്റം സമ്മതിച്ചൂ..
ശിക്ഷയായി കല്യാണ പെണ്ണിനും ചെറുക്കനും മണവറ ഒരുക്കി കൊടുത്തൂ...
പ്രണയത്തിനു ഒരു സത്യം ഉണ്ട്.. നേരുള്ള പ്രണയം ഒരിക്കലും തോൽക്കില്ല.....
പ്രണയിക്കുന്നവരെ തോല്പിക്കുവാൻ ആർക്കും ആവില്ല..
നഷ്ടപെട്ട പ്രണയമോർത്തു വിങ്ങുന്ന മനസ്സുകൾക്ക് മുന്നിൽ ഇതു ഞാൻ സമർപ്പിക്കുന്നൂ ..
...............................സുജ അനൂപ്

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ