SOUHRADHAM സൗഹ്രദം, FB, N, G, A

സൗഹ്രദം എന്ന വാക്കിൻ്റെ  അർഥം അതേ അർത്ഥത്തിൽ ഞാൻ മനസ്സിലാക്കിയത് ബെൻറ്റോച്ഛയുടെയും ബെന്നി ചേട്ടൻ്റെയും    സൗഹ്രദം കണ്ടിട്ടായിരുന്നൂ..

പേരിൽ പോലും ആ പൊരുത്തം ഉണ്ടായിരുന്നൂ...

കുട്ടിക്കാലത്തൊക്കെ അവരെ കളിയാക്കി ഞാൻ ചിലപ്പോൾ വിളിച്ചിരുന്നത് ബെനഡിക്ട് ആൻഡ് ബെനഡിക്ട് എന്നായിരുന്നൂ..

അന്നൊക്കെ വേനലവധിക്കാലത്തു അമ്മവീട്ടിൽ ചെല്ലുമ്പോൾ എൻ്റെ എല്ലാ കുരുത്തക്കേടുകൾക്കെല്ലാം സപ്പോർട്ട് നൽകിയിരുന്നത് അമ്മയുടെ നാലാമത്തെ ആങ്ങള ആയിരുന്നൂ..

ഞാൻ പുള്ളിക്കാരനെ സ്നേഹത്തോടെ ബെൻറ്റോച്ഛ എന്നും ദേഷ്യം വരുമ്പോൾ "ആന" എന്നും വിളിച്ചു പോന്നൂ.. ഉറങ്ങുന്നതും ഉണ്ണുന്നതും പോലും ബെൻറ്റോച്ഛയുടെ കൂടെ ആയിരുന്നൂ..

ബെന്നിച്ചേട്ടൻ ബെൻറ്റോച്ഛയുടെ ഉറ്റ കൂട്ടുകാരനായിരുന്നൂ... ചക്കരയും പീരയും പോലെ..

അന്നൊക്കെ എൻ്റെ  സർകീട്ടു മുഴുവൻ ബെൻറ്റോച്ഛയുടെ സൈക്കിളിൻ്റെ പുറകിലായിരുന്നൂ..

വേറെ ആരും ബെൻറ്റോച്ഛയെ അധികം ഇഷ്ടപ്പെടുന്നതോ ആ സൈക്കിളിൽ കേറുന്നതോ ഞാൻ സഹിക്കില്ല.. അന്ന് മൊത്തം ഞാൻ മുഖം വീർപ്പിച്ചു നടക്കും..

അങ്കിൾ പോവുന്നിടത്തൊക്കെ "വിക്രമാദിത്യൻ്റെ  കൂടെ വേതാളം" എന്ന പോലെ ഞാൻ ഉണ്ടാവും.. അത് കൊണ്ട് തന്നെ എവിടെയും അങ്കിൾ എന്നെ കൂടെ കൊണ്ട് പോവും.. അങ്കിളിൻ്റെ   കൂടെ ഇരുന്നൂ പാട്ടു കേൾക്കുകയാണ് എൻ്റെ അന്നത്തെ മുഖ്യ കലാപരിപാടി...

ഞാനില്ലാതെ അങ്കിൾ എങ്ങും പോവില്ല എന്നറിയാമായിരുന്ന പാവം ബെന്നിചേട്ടൻ അങ്കിളുമായി എവിടെ എങ്കിലും പോവണമെങ്കിൽ  സ്കൂട്ടറുമായിട്ടു വരും..

അങ്ങനെ ബെനെഡിക്ട് ആൻഡ് ബെനെഡിക്റ്റിൻ്റെ  നടുവിൽ ഇരുന്നൂ സ്കൂട്ടറിൽ ഞാൻ കറങ്ങും..

എൻ്റെ ഭാഷയിൽ "മുട്ടൻ പാര"..ആയിരുന്നില്ലേ ഞാൻ.. ആ പാവങ്ങളുടെ കൗമാര യവ്വന യാത്രകളിലെ പാര...

പാവങ്ങൾ ...

വല്ലതും പറയുവാൻ പറ്റുമോ കരഞ്ഞു പ്രശനം ഉണ്ടാക്കി കളയും ഞാൻ...

ഈ ബെന്നിച്ചേട്ടനാണ് ആദ്യമായി എനിക്ക് ഒരു ഇരട്ട പേര് വെക്കുന്നത്.. ഇപ്പോഴും അതോർക്കുമ്പോൾ സങ്കടം വരും...

എന്നെ കാണുമ്പോഴേ ബെന്നി ചേട്ടൻ ചോദിക്കും "അയ് എന്നാടി കാമാച്ചി " എന്ന് ( ആ സമയത്തു ഇറങ്ങിയ ഏതോ സിനിമയിലെ ഡയലോഗ് ആണത്രേ അത് )..

ഇതു കേൾക്കുമ്പോഴേ എൻ്റെ കണ്ട്രോൾ പോവും ... പിന്നെ കരച്ചിലായി ചീത്ത വിളിയായി... ഭൂകമ്പം ആയി..

പാവം ബെൻറ്റോച്ഛ.. സമാധാനിപ്പിച്ചു മടുക്കും.. എന്നും ഇതു തന്നെയാണ് പുകില്..

ബെന്നി ചേട്ടനെ ഞാൻ പറമ്പു മൊത്തം ഓടിക്കും..

അങ്ങനെ സഹിക്കെട്ട ബെൻറ്റോച്ഛ എനിക്ക് ഒരു വഴി പറഞ്ഞു തന്നൂ...

 ഇനി ബെന്നി ചേട്ടൻ കളിയാക്കിയാൽ ഉടനെ നീയും തിരിച്ചു ചോദിക്കണം "അയ് എന്നാഡാ കാമാച്ചാ" എന്ന്...

അങ്ങനെ തത്കാലം അങ്കിൾ എൻ്റെ ഇടിയിൽ നിന്നും രക്ഷപെട്ടു...

ഏതായാലും ഇന്നും മനസ്സിൽ അവരുടെ സൗഹൃദം നിറഞ്ഞു നിൽക്കുന്നൂ....

 ഇപ്പോഴും മറക്കാതെ ആ വിളിപ്പേര് മനസ്സിൻ്റെ  കോണിൽ ഞാൻ സൂക്ഷിക്കുന്നൂ... ആ ഓർമ്മകളും..

.........................സുജ അനൂപ്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ENNU SWANTHAM എന്ന് സ്വന്തം, A, E, FB, K

ENTE APPACHAN എൻ്റെ അപ്പച്ചൻ

എൻ്റെ പള്ളിക്കൂടം - ഓർമ്മയിലെ വസന്തകാലം ORMMAYILE VASANTHAKAALAM FB, N, G, LF, TMC