SWARNNAKULA സ്വർണ്ണക്കുല FB
അമ്മയുടെ മടിയിൽ തലവെച്ചു കഥകൾ കേൾക്കുന്നത് കുട്ടിക്കാലത്തെ എൻ്റെ വിനോദങ്ങളിൽ ഒന്നായിരുന്നൂ.. ഒരിക്കൽ ഞാൻ പറഞ്ഞല്ലോ എനിക്കെന്നും പ്രേതകഥകൾ കേൾക്കുന്നത് ഒത്തിരി ഇഷ്ടമായിരുന്നൂ എന്ന്...
ഒരിക്കൽ ഒരു പവർ കട്ട് സമയത്തു അമ്മ പറഞ്ഞതാണ് ഈ സ്വർണ്ണക്കുലയുടെ കഥ..
മനുഷ്യൻ്റെ ദുരാഗ്രഹവും അതിനു ദൈവം നൽകുന്ന ശിക്ഷയും ഞാൻ ആദ്യം മനസ്സിലാക്കിയത് ഈ കഥയിലൂടെ ആണ്..
അങ്ങനെ ഉള്ള ഒരു പവർ കട്ട് കാലത്തിൻ്റെ ഓർമയ്ക്ക് ഞാൻ ഇത് ഇവിടെ കുറിക്കുന്നൂ...
അക്കാലങ്ങളിൽ മലയിൽ പണിക്കു പോകുന്നവർ ഞങ്ങളുടെ നാട്ടിൽ ഒത്തിരി ഉണ്ടായിരുന്നൂ... നാട്ടിൽ പട്ടിണിയും ദാരിദ്രവും ആയിരുന്നത്രേ അന്ന്..
മലയിൽ മരം മുറിക്കുന്ന പണിക്കാണത്രെ ഇവരെല്ലാം പോയിരുന്നത്..
ഇങ്ങനെ പോവുന്ന പലർക്കും നിധി കിട്ടുന്നതും പതിവായിരുന്നൂ..
അങ്ങനെ ഞങ്ങളുടെ നാട്ടിലെ ഉറ്റ സുഹൃത്തുക്കളായ രണ്ടു പേർ മലയിൽ പണിക്കു പോയി..
അന്നൊരിക്കൽ പണി കഴിഞ്ഞു അവർ നടന്നു വരുമ്പോൾ കാട്ടുവഴിയിൽ എവിടെയോ ചെറിയ ഒരു തിളക്കം കണ്ടത്രേ.. തിരഞ്ഞു നോക്കിയപ്പോൾ ഒരു സ്വർണ്ണ വാഴക്കുല കണ്ടു പോലും...
ഏതായാലും ആരോടും മിണ്ടാതെ അവർ അത് അവിടെ തന്നെ മൂടി ഇട്ടു... നാട്ടിൽ പോവുമ്പോൾ അത് മണ്ണ് മാറ്റി എടുക്കാമെന്നും വീതിച്ചെടുക്കാമെന്നും അവർ തീരുമാനിച്ചൂ...
തങ്ങൾ നാട്ടിലെ പ്രമാണിമാരാവുന്നതു ഇരുവരും സ്വപ്നം കണ്ടു..
പക്ഷെ വിധി അവർക്കായി കരുതി വച്ചതു എന്തായിരുന്നൂ ... ഉന്നതിയോ ..അതോ .. ശാപമോ..
അന്നൊക്കെ നാട്ടിലുള്ള ഒരു വിശ്വാസം ആണ് അർഹിക്കാത്ത ഒന്നും എടുക്കരുത്.. അത് ശാപത്തിലേയ്ക്ക് നയിക്കുമത്രേ....
അതിൽ ഒരു കൂട്ടുകാരന് മാത്രം പെട്ടന്ന് ആ നിധി ഒറ്റയ്ക്ക് എടുക്കണമെന്ന ചിന്ത വന്നു. അതിനു അവൻ കണ്ടു വെച്ച മാർഗം എന്ന് പറയുന്നത് തൻ്റെ ഉറ്റ കൂട്ടുകാരനെ ഇല്ലാതെ ആക്കുക എന്നത് മാത്രം ആയിരുന്നൂ..
അങ്ങനെ നിധി കിട്ടിയ സന്തോഷം ആഘോഷിക്കുവാനെത്തിയ ആത്മ മിത്രത്തിനു മദ്യത്തിൽ വിഷം നൽകി അവൻ കൊന്നു കളഞ്ഞു ...
ഏതായാലും ആ പ്രാവശ്യം നാട്ടിലേയ്ക്ക് അവൻ വരുമ്പോൾ കൂടെ കൊണ്ട് വന്നത് ഉറ്റമിത്രത്തിൻ്റെ ജീവനറ്റ ശരീരം ആയിരുന്നു..
ആർക്കും ഒരു സംശയവും നൽകാതെ അവൻ കൂട്ടുകാരനെ സംസ്കരിച്ചു.. മലയിൽ വച്ച് പനി വന്നു മരിച്ചതാണെന്നു അവൻ എല്ലാവരെയും വിശ്വസിപ്പിച്ചൂ..
അന്ന് അനാഥമായതു കൂട്ടുകാരൻ്റെ ഒന്നര വയസ്സുള്ള കുട്ടിയായിരുന്നൂ.. ആ കുരുന്നിനെ പോലും പണക്കൊതി കാരണം കണ്ണ് മഞ്ഞളിച്ച അവൻ കണ്ടില്ല...
കുറച്ചു ദിവസങ്ങൾക്കു ശേഷം അവൻ മലയിലേക്കു വീണ്ടും പണിക്കു പോയി..
ഈ പ്രാവശ്യം തിരിച്ചു വന്ന അവൻ സ്വർണക്കുല തുണിസഞ്ചിയിൽ കരുതി ഇരുന്നു.. പതിയെ പതിയെ സ്വർണം വിറ്റു അവൻ കാശാക്കി.. അങ്ങനെ അവൻ നാട്ടിലെ പണക്കാരനായി മാറി എന്ന് പറയപ്പെടുന്നൂ..
പക്ഷെ.. കാലം കരുതി വെച്ചിരുന്ന ശിക്ഷയിൽ നിന്നും അവനു രക്ഷ നേടുവാനായില്ല..
കൂട്ടുകാരൻ്റെ ആത്മാവ് അവനെ ഉപദ്രവിച്ചു തുടങ്ങി എന്ന് പറയപ്പെടുന്നൂ..
നജൻ വിചാരിക്കുന്നത് അവൻ്റെ മനസ്സ് അവനെ തുടങ്ങി കാണും എന്നാണ്.. പണം ഒരു പരുതിക്കപ്പുറം സന്തോഷം തരില്ല... മാത്രമല്ല കുറ്റബോധം ഒരുവനെ തകർക്കുകയും ചെയ്യും..
ഏതായാലും ശിക്ഷ അവനു വന്നത് ത്വക്ക് രോഗത്തിൻറെ രൂപത്തിൽ ആയിരുന്നൂ... അമാവാസി ദിനങ്ങളിൽ പാമ്പു പടം പൊഴിക്കുന്ന പോലെ അവൻ്റെ ത്വക്ക് പൊഴിയുമായിരുന്നത്രെ.. വേദന സഹിക്കാനാവാതെ അവൻ കരയും പോലും..അന്ന് അവിടെ ആർക്കും നിൽക്കുവാൻ സാധിക്കില്ല..
ഏതായാലും വിവാഹം കഴിക്കാനാവാതെ, ജോലിക്കു പോവാനാവാതെ, പുറത്തിറങ്ങാനാവാതെ അവൻ വീടിൻ്റെ ഉള്ളിൽ ജീവിച്ചൂ ..
മരണം അവനെ പുണരുന്നത് വരെ അവൻ വേദനയിൽ ജീവിച്ചു എന്ന് പറയപ്പെടുന്നൂ..
ഇപ്പോഴും ആ സ്വർണാക്കുലയുടെ ബാക്കി ഭാഗം ആ വീട്ടിൽ ഉള്ളതായി പറയപ്പെടുന്നൂ... അവർ ഇപ്പോഴും ആ നാട്ടിലെ പ്രമാണിമാർ ആണത്രേ..
പക്ഷെ എൻ്റെ മനസ്സിൽ വിങ്ങലായി നിന്നതു അനാഥനാക്കപെട്ട ആ കുട്ടിയായിരുന്നൂ..
അവൻ എവിടെ ആയിരിക്കുമോ എന്തോ??

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ