SWEET PARATHA "സ്വീറ്റ് പറാട്ട ", FB, N, G, A, TMC

ബാല്യത്തിലെ ഓർമ്മകളിൽ എന്നും നിറഞ്ഞു നിൽക്കുന്ന ഒരു രൂപം ഉണ്ട് "അപ്പൂപ്പൻ" (അമ്മയുടെ പിതാവ്).

തൊണ്ണൂറ്റി ഏഴാമത്തെ വയസ്സിൽ ആണ് അപ്പൂപ്പൻ മരിക്കുന്നത്. ഇന്നും അപ്പൂപ്പൻ മരിച്ചു എന്ന് വിശ്വസിക്കാൻ എനിക്കായിട്ടില്ല. കണ്ണീർ വരാതെ അപ്പൂപ്പനെ പറ്റി എഴുതാൻ എനിക്കാവില്ല.

വേനൽ അവധിക്ക്‌ അമ്മയുടെ വീട്ടിലാണ് ഞാൻ കൂടുതലും നിന്നിരുന്നത്. അന്നെല്ലാം രാത്രികളിൽ ഞാനും കസിൻസും അപ്പൂപ്പൻ്റെ  ചുറ്റിനും കൂടിയിരുന്നൂ ഒത്തിരി കഥകൾ കേൾക്കുമായിരുന്നൂ.

ആ നാട്ടിൻ പുറത്തെ ചുറ്റിപ്പറ്റിയുള്ള ഒത്തിരി കഥകൾ അപ്പൂപ്പന് അറിയാമായിരുന്നൂ. ഇന്നും മനസ്സിൻറെ ഒരു കോണിൽ ഈ കഥകൾ മായാതെ കിടക്കുന്നുണ്ട്.

അപ്പൂപ്പന് ഒരു സൈക്കിൾ ഉണ്ടായിരുന്നൂ. എൺപതു വയസ്സ് വരെ എങ്കിലും അപ്പൂപ്പൻ ഈ സൈക്കിളിൽ ആണ് എവിടെയും പോയിരുന്നത്.

പുറത്തു പോയി തിരിച്ചു വരാറുള്ള അപ്പൂപ്പൻ ഒരിക്കലും വെറും കൈയ്യുമായി വരുമായിരുന്നില്ല.

അന്നൊക്കെ അപ്പൂപ്പൻ വരുമ്പോൾ ഞങ്ങൾ എല്ലാവരും കൂടെ ഓടി ചെല്ലും. അപ്പൂപ്പൻ്റെ   സൈക്കിളിൻ്റെ  ബാസ്കറ്റിൽ എന്നും "സ്വീറ്റ് പറാട്ട " ഉണ്ടാവും.
ഞങ്ങൾ എല്ലാം കൂടെ അത് വീതിച്ചു എടുക്കും. ആ സ്വീറ്റ്  പറാട്ടയുടെ രുചി ഇന്നും നാവിൻ്റെ  തുമ്പിലുണ്ട്.. സൗഹ്രദത്തിൻ്റെ  ... അതുപോലെ പങ്കിടലിൻ്റെ  രുചി....

ഇന്നിപ്പോൾ ഈ നഗരത്തിലെ ബേക്കറികളിൽ ഒത്തിരി "സ്വീറ്റ് പറാട്ട" ഞാൻ കാണാറുണ്ട്. ഒരിക്കൽ പോലും വാങ്ങിയിട്ടില്ല. ഇഷ്ടമില്ലാഞ്ഞിട്ടല്ല.

ഒപ്പം വരുന്ന ഓർമ്മകൾ.... കസിൻസ്, കുട്ടിക്കാലം.... പിന്നെ അപ്പൂപ്പൻ... അതിൽ നിന്നും ഒക്കെ ഒളിച്ചോടുവാൻ.... തിരിച്ചു വരില്ല എന്ന് അറിയാവുന്ന ആ കാലഘട്ടത്തിലേയ്ക്ക് മടങ്ങി പോകുവാൻ മനസ്സ് കൊതിക്കാതിരിക്കുവാൻ.....

ചിലരുടെ നഷ്ടം ഒരിക്കലും നമുക്ക് നികത്തുവാൻ കഴിയില്ല. അവർ അടുത്തുള്ളപ്പോൾ നാം അത് തിരിച്ചറിയില്ല. തിരിച്ചു വരാത്ത ഒരു ലോകത്തേയ്ക്ക് അവർ മടങ്ങി പോകുമ്പോൾ അവർ ബാക്കി വയ്ക്കുന്ന നല്ല  ഓർമ്മകൾ നമ്മളെ കണ്ണീരിലാഴ്ത്തുന്നൂ.

.....................സുജ അനൂപ് 

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ENNU SWANTHAM എന്ന് സ്വന്തം, A, E, FB, K

ENTE APPACHAN എൻ്റെ അപ്പച്ചൻ

എൻ്റെ പള്ളിക്കൂടം - ഓർമ്മയിലെ വസന്തകാലം ORMMAYILE VASANTHAKAALAM FB, N, G, LF, TMC