ADIYARAVU അടിയറവ് FB, N, P, K, G, E, AP, A, KZ
അന്നാദ്യമായി അവൻ്റെ മുഖത്തു ഞാൻ മറ്റൊരു ഭാവം കണ്ടു. എനിക്ക് അതുവരെ പരിചയമുള്ള മുഖഭാവം ആയിരുന്നില്ല അത്.
ബിരുദാനന്തര ബിരുദത്തിനു കോളേജിൽ ചേർന്ന നാൾ മുതൽ അവനെ കാണുന്നതാണ്. ഒരേ ക്ലാസ്സിൽ ആണ് പഠിക്കുന്നതെങ്കിലും അവനു എന്നേലും രണ്ടു വയസ്സ് കൂടുതൽ ഉണ്ട്.
ആദ്യമൊക്കെ അവനോടു ഞാൻ സംസാരിച്ചിരുന്നില്ല.
പക്ഷെ പെട്ടെന്നാണ് ഞങ്ങൾ കൂട്ടുകാരായത്.
പിന്നെ എവിടെ പോയാലും അവൻ്റെ കണ്ണുകൾ ഒരു സുരക്ഷാകവചം പോലെ എനിക്ക് ചുറ്റിനും ഉണ്ടായിരുന്നൂ..
അന്നൊരിക്കൽ അവൻ വീട്ടുകാരുടെ ഫോട്ടോസ് എന്നെ കാണിച്ചു തന്നൂ. അപ്പൻ. അമ്മ, ചേച്ചി, അളിയൻ, പിന്നെ അവൻ്റെ അനന്തിരവൻ. അടുത്തിരുന്നു അവൻ അത്ര കാര്യമായിട്ടാണ് അവരെ എല്ലാം പരിചയപെടുത്തിത്തന്നത്.
ഒരു കൂട്ടുകാരൻ വീട്ടുകാരെ പരിചയപെടുത്തുന്നൂ എന്നതിനപ്പുറം അതിലും പ്രത്യേകിച്ച് എന്തെങ്കിലും ഉള്ളതായി എനിക്ക് തോന്നിയില്ല....
പിന്നീടൊരിക്കൽ അവൻ്റെ പുതിയ വീടിൻ്റെ പ്ലാൻ എന്നെ കാണിച്ചു തന്നൂ....
" എന്തെങ്കിലും മാറ്റങ്ങൾ വരുത്തുവാൻ തോന്നുന്നുണ്ടോ?" എന്നവൻ ചോദിചൂ..
"അത് ഭാര്യയായി വരുവാൻ പോകുന്ന ആളോട് ചോദിച്ചാൽ പോരെ?" എന്നാണ് തമാശയായി ഞാൻ പറഞ്ഞത്.
അതിനു അവൻ എന്തോ പറഞ്ഞു എങ്കിലും എനിക്ക് വ്യക്തമായി അത് മനസ്സിലായില്ല...
ത്രിമൂർത്തികൾ എന്നാണ് ഞാനും അവനും റസൂലും ചേർന്ന ഗ്യാങ് കോളേജിൽ അറിയപ്പെട്ടിരുന്നത്..
അന്നൊരു ദിവസ്സം റസൂൽ ആണ് വളരെ രഹസ്യമായി ആ വിവരം എന്നോട് പറഞ്ഞത്.
"അരുണിന് ജോലി കിട്ടി. പോലീസിൽ ആണ്. SI ആയിട്ടാണ് കിട്ടിയിരിക്കുന്നത്. ഉടനെ തന്നെ ട്രെയ്‌നിങ്ങിനു കയറണം. ഇനി ക്ലാസ്സു തീരുവാൻ ഒരു മാസമല്ലേ ഉളളൂ. അതുകൊണ്ട് പരീക്ഷ എഴുതുവാനെ അവൻ ഇനി വരൂ.."
കേട്ടപ്പോൾ സന്തോഷം തോന്നിയെങ്കിലും പിരിയേണ്ടി വരുമെന്ന ദുഃഖം മനസ്സിൽ ഉണ്ടായിരുന്നൂ..
അവൻ്റെ ഏറ്റവും വലിയ ആഗ്രഹമാണ് സാധിച്ചെടുത്തിരിക്കുന്നത്. എന്നിട്ടും എന്നോട് പറയാതെ അവൻ പോയിരിക്കുന്നൂ..
അപ്പോഴാണ് റസൂൽ എന്നോട് ആ കാര്യം പറയുന്നത്
" നിന്നോട് നേരിട്ട് പറയുവാൻ പറ്റാത്തത് കൊണ്ട് അരുൺ പറഞ്ഞു ഏൽപ്പിച്ചിരുന്നതാണ്. അവനു നിന്നെ വിവാഹം കഴിക്കണം എന്നുണ്ട്. ആലോചിച്ചു പറഞ്ഞാൽ മതി"
എനിക്ക് ആലോചിക്കുവാൻ ഒന്നും ഉണ്ടായിരുന്നില്ല. ആദ്യം നല്ല ദേഷ്യമാണ് വന്നത്.
എന്നാലും അമർഷം ഉള്ളിൽ ഒതുക്കി ഞാൻ പറഞ്ഞു
" അവനെ അങ്ങനെ സങ്കല്പിക്കുവാൻ എനിക്ക് സാധ്യമല്ല. അതുകൊണ്ടു തന്നെ എന്നെ മറക്കുവാൻ പറയണം"
ഏതായാലും അതിൽ പിന്നെ ഞാൻ അരുണിനെ കണ്ടിട്ടില്ല.
പരീക്ഷ എഴുതുവാൻ അവൻ വരുന്നുണ്ടായിരുന്നൂ.
കൃത്യസമയത്തു വന്നു പരീക്ഷ എഴുതി തീർത്തു എനിക്ക് മുന്നേ അവൻ തിരിച്ചു പോകുമായിരുന്നൂ. എന്നെ ഒന്ന് നോക്കുക പോലും ചെയ്തില്ല. എനിക്കും അവനോടു സംസാരിക്കുവാൻ ബുദ്ധിമുട്ടുണ്ടായിരുന്നൂ..
റസൂലിനോട്റ ഞാൻ സങ്കടം പറഞ്ഞു. റസൂൽ എന്നോട് "വിഷമിക്കേണ്ട" എന്ന് മാത്രം പറഞ്ഞു.
പിന്നീട് ഞാൻ ബി. എഡ് തിരഞ്ഞെടുത്തു. അധ്യാപനം എനിക്ക് നേരത്തെ തന്നെ ഇഷ്ടമായിരുന്നു.
അവിടെ ബി. എഡ് ക്ലാസ്സിൽ ഇരിക്കുമ്പോഴെല്ലാം അരുൺ എവിടെയാണെന്നുള്ള ചിന്ത മനസ്സിൽ ഉണ്ടായിരുന്നൂ. പിന്നെ പഠനത്തിരക്കിൽ മറക്കുവാൻ ഞാൻ ശ്രമിച്ചു.
ഇടയ്ക്കൊക്കെ റസൂലിൻ്റെ കത്തുകൾ വരുമായിരുന്നൂ.. കിട്ടുന്ന ഇടവേളകളിൽ ഞാനും മറുപടി അയച്ചു കൊണ്ടിരുന്നൂ.
പഠിച്ചു ഇറങ്ങിയ ഉടനെ തന്നെ ഒരു ചെറിയ സ്കൂളിൽ ജോലി ലഭിച്ചൂ.
ആ സമയത്താണ് എനിക്കു അരുൺ എന്ന് പറയുന്ന ആളുടെ വിവാഹ ആലോചന വരുന്നത്. ഇതു അവൻ തന്നെയാണ് എന്ന് എനിക്ക് ഉറപ്പായിരുന്നൂ.
എനിക്ക് താല്പര്യം ഇല്ലാതിരുന്നിട്ടു കൂടി പെണ്ണ് കാണുവാൻ വരുമ്പോൾ അവനോടു സംസാരിക്കാമല്ലോ എന്ന് ഞാൻ ചിന്തിച്ചൂ. അതുകൊണ്ടു തന്നെ അച്ഛനോട് ഞാൻ സമ്മതം അറിയിച്ചൂ.
എന്നാൽ എൻ്റെ പ്രതീക്ഷയ്ക്കു വിപരീതമായി അവനൊഴികെ അവൻ്റെ വീട്ടുകാർ എല്ലാവരും ആണ് പെണ്ണ് കാണുവാൻ വന്നത്.
"അവനു പെണ്ണിനെ നേരത്തെ അറിയാം, കൂടെ പഠിച്ചിട്ടുണ്ട്. അതുകൊണ്ടു ഇപ്പോഴത്തെ ഒരു ഫോട്ടോ തന്നയച്ചിട്ടുണ്ട്. ലീവ് കിട്ടുവാൻ പ്രയാസം ആണ്.." അവൻ്റെ അച്ഛനാണ് ഈ വിവരങ്ങൾ വീട്ടിൽ പറഞ്ഞത്.
സത്യത്തിൽ അരുൺ എൻ്റെ കൂടെ പഠിച്ചിരുന്ന പയ്യൻ ആണ് എന്ന് ഞാൻ വീട്ടിൽ അറിയിച്ചിരുന്നില്ല.
ഞാൻ നേരത്തെ തന്നെ പെണ്ണ് കാണലിലന് സമ്മതം അറിയിച്ചിരുന്നത് കൊണ്ടും ചെറുക്കൻ കൂടെ പഠിച്ചവൻ ആയതു കൊണ്ടും എന്നോട് ഒന്നും ചോദിക്കാതെ രണ്ടു വീട്ടുകാരും കൂടി അപ്പോൾ തന്നെ ആ വിവാഹം ഉറപ്പിച്ചൂ...
"എനിക്കാണെങ്കിൽ പറ്റില്ല എന്ന് പറയുവാനും പറ്റിയില്ല. വേണ്ട എന്ന് പറയുവാൻ ഒരു കാരണവും ഇല്ല. മുത്തച്ഛൻ കൊന്നു കുഴിച്ചു മൂടും വീട്ടിൽ വന്നവരെ മൊത്തം അപമാനിച്ചു എന്നും പറഞ്ഞു"
പിന്നെ എല്ലാം പെട്ടെന്നായിരുന്നൂ..
നിശ്ചയത്തിൻ്റെ അന്ന് പോലും അവൻ എന്നോട് ഒരു അകലം പാലിച്ചിരുന്നൂ. എനിക്കാണെങ്കിൽ ചാടി കയറി അധികം സംസാരിക്കുവാനും സാധിക്കില്ലല്ലോ..
മുത്തച്ഛൻ കണ്ടാൽ പിന്നെ അത് മതി. വളരെ സാധാരണ കുടുംബത്തിൽ നിന്നും വളർന്നു വന്ന കുട്ടിയായിരുന്നൂ ഞാൻ.
ഏതായാലും അങ്ങനെ കല്യാണം കഴിഞ്ഞു.
ആദ്യമായി അവൻ്റെ വീട്ടിലേയ്ക്കുള്ള യാത്രയാണ്. കാറിൽ വച്ചും ഒന്നും സംസാരിക്കുവാൻ കഴിഞ്ഞില്ല. നാത്തൂൻ കൂടെ ഉണ്ടായിരുന്നൂ.
നാത്തൂനാണ് അവൻ്റെ മുറി കാണിച്ചു തന്നത്.
രാത്രിയിലെ ഭക്ഷണം കഴിക്കുമ്പോഴുംഅവനെ കണ്ടില്ല.
അമ്മ പറഞ്ഞു "കൂട്ടുകാരുമൊത്തു ചെറിയ ഒരു ഒത്തുചേരൽ ഉണ്ട്. എന്നോട് ഭക്ഷണം കഴിച്ചു ഉറങ്ങിക്കൊള്ളുവാൻ പറഞ്ഞു"
മുറിയിൽ എത്ര നേരം കാത്തിരുന്നൂ എന്ന് ഓർമ്മയില്ല. എപ്പോഴോ ഞാൻ ഉറങ്ങി പോയിരുന്നൂ.
ഒട്ടും തയ്യാറാകാതെ ഉള്ള വിവാഹം. ഒരാഴ്ചയായി മര്യാദയ്ക്ക് ഉണ്ടിട്ട്, ഉറങ്ങിയിട്ട്.
കണ്ണ് തുറക്കുമ്പോൾ സമയം ആറു മണി. അവൻ അടുത്ത് കിടക്കുന്നതു അപ്പോഴാണ് ശ്രദ്ധിച്ചത്. ഉറക്കത്തിലാണ്. ശല്യപ്പെടുത്തേണ്ട എന്ന് ഞാൻ തീരുമാനിച്ചൂ..
ഭർത്താവിൻ്റെ വീട്ടിലെ ആദ്യ ദിവസ്സം ആണ് "പുത്തനച്ചി പുരപ്പുറം തൂക്കും എന്നാണ് ചൊല്ല്"
നേരെ കുളിച്ചൊരുങ്ങി അടുക്കളയിലേയ്ക്ക് ചെന്നു.
അമ്മയാണ് പറഞ്ഞത്
"താല്പര്യം ഉണ്ടങ്കിൽ തൊടിയിലൊക്കെ നടന്നു കണ്ടോളൂ. നാത്തൂൻ കൂടെ വരും. ഇപ്പോൾ അടുക്കളയിൽ ഒന്നും കയറേണ്ട"
തിരിച്ചു വന്നപ്പോഴേയ്ക്കും പ്രഭാതഭക്ഷണം തയ്യാറിരുന്നൂ.
അവനെ കണ്ടില്ലല്ലോ എന്നാലോചിച്ചിരിക്കുമ്പോൾ അമ്മ പറഞ്ഞു
" നീ ഭക്ഷണം കഴിച്ചോളൂ. അവൻ രാത്രിയിലെ വരൂ. എന്തോ അത്യാവശ്യ ജോലി തീർക്കാനുണ്ട്"
മനഃപൂർവം എന്നിൽ നിന്നും ഒളിച്ചോടുന്നതാണ് എന്ന ചിന്ത എന്നെ ഒത്തിരി വിഷമിപ്പിച്ചൂ..
കൂട്ടുകാരനിൽ നിന്നും ഭർത്താവിലേക്കുള്ള ദൂരം കൂടിപ്പോവുകയാണ് എന്ന് എനിക്ക് തോന്നി.
രാത്രി ഏറെ വൈകിയും അവൻ തിരിച്ചു വന്നില്ല. എങ്കിലും ഞാൻ കാത്തിരുന്നൂ.
അവൻ വന്നപ്പോൾ ഞാൻ ചോദിക്കുവാൻ കരുതി വച്ചിരുന്നതൊന്നും എനിക്ക് ചോദിക്കുവാൻ സാധിച്ചില്ല. പകരം എൻ്റെ കണ്ണുനീരാണ് അവനോടു സംസാരിച്ചത്.
അത് കണ്ടില്ല എന്ന മട്ടിൽ അവൻ കുളിക്കുവാൻ കയറി പോയി..
എന്നും പെണ്ണിൻ്റെ ഏറ്റവും വലിയ ആയുധം കണ്ണുനീർ ആണല്ലോ.. ഏതായാലും അതേറ്റു.
പതിയെ അവൻ എൻ്റെ അടുത്തേയ്ക്കു വന്നു. തൊട്ടടുത്ത് അവൻ വന്നിരുന്നപ്പോൾ അതുവരെ അടക്കി പിടിച്ചിരുന്ന ദുഃഖം പൊട്ടിക്കരച്ചിലായി മാറി...
അപ്പോഴാണ് അവൻ പറഞ്ഞത്...
" നമ്മൾ തമ്മിൽ പിരിഞ്ഞിട്ടു ഇപ്പോൾ ഏകദേശം രണ്ടു വർഷം ആയി. ഈ രണ്ടു വർഷത്തിൽ ഒരു പ്രാവശ്യം എങ്കിലും നിൻ്റെ ഒരു കത്ത് എന്നെ തേടി വരും എന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. എനിക്ക് നിന്നെ അത്രയ്ക്ക് ഇഷ്ടം ആയിരുന്നൂ. ഓരോ ദിവസ്സവും നീറി നീറിയാണ് ഞാൻ ജീവിച്ചത്."
"ഞാൻ അനുഭവിച്ച ദുഖത്തിൻ്റെ ഒരംശം എങ്കിലും നിനക്ക് തിരിച്ചു തരേണ്ടേ. അത് നീയും അറിയണം എന്ന് എനിക്ക് ഉണ്ടായിരുന്നൂ. ഞാൻ അകന്നു നിന്ന ഒരു ദിവസ്സം നിനക്ക് എത്രത്തോളം വിഷമം ഉണ്ടായിക്കാണും എന്ന് എനിക്കറിയാം. ഇനി ഒരിക്കലും ഈ കണ്ണുകൾ നിറയുവാൻ ഞാൻ അനുവദിക്കില്ല."
പിന്നെ പതിയെ അവൻ അലമാരയിൽ നിന്ന് ഒരു പൊതി എടുത്ത് എന്നെ ഏൽപിചൂ. ആ പൊതി നിറയെ ഞാൻ റസൂലിന് എഴുതിയ കത്തുകളായിരുന്നൂ.
റസൂൽ ആ സമയം ഗൾഫിൽ ആയിരുന്നത് അവൻ്റെ ഭാഗ്യം ഇല്ലേൽ ഇവർ രണ്ടുപേരും കൂടെ ചെയ്തതിനു ഞാൻ നല്ല ഇടി വച്ച് കൊടുത്തേനെ...
പക്ഷെ അവൻ എന്നെ താലി കെട്ടിയ നിമിഷം മുതൽ എൻ്റെ മനസ്സ് അവൻ്റെ മുന്നിൽ പരാജയം സമ്മതിച്ചിരുന്നൂ. അവനോടു ചേർന്നിരിക്കുമ്പോൾ ആ സ്നേഹത്തിനു മുന്നിൽ എൻ്റെ മനസ്സ് അടിയറവു പറഞ്ഞിരുന്നൂ.....
............................... സുജ അനൂപ്

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ