ADYA ADYAYANA DHINAM ആദ്യ അധ്യയന ദിനം FB, G

മൂന്ന് വർഷം മുൻപേ നടന്ന സംഭവമാണ്. എൻ്റെ കുഞ്ഞൻ്റെ സ്കൂളിലെ ആദ്യദിനം.

മോനെ ആദ്യമായി സ്കൂളിൽ വിടുന്നതിൻ്റെ ചെറിയ ഒരു പേടി എനിക്കും അനുപേട്ടനും ഉണ്ടായിരുന്നൂ. ഇതുവരെ അങ്ങനെ പുറത്തു ഇത്രയും നേരം മാറി നിന്നിട്ടില്ല.

ഞാൻ, അനുപേട്ടൻ അല്ലെങ്കിൽ ജോലിക്കാരി കൂടെ വേണം ...

ചെറുക്കനാണെങ്കിൽ ഒരു സങ്കടവും ഇല്ല.

 "ഇതെന്തു കഥ?" എന്നാണ് ഞാൻ ചിന്തിച്ചത്.

പിന്നീടാണ്  എനിക്ക് കാര്യങ്ങൾ വ്യക്തമായത് ...

ചെക്കനെ സ്കൂളിൽ (പ്രീ കെജി) ചേർക്കുവാൻ ഞാൻ ചെന്നപ്പോൾ കൂടെ അവനും  ഉണ്ടായിരുന്നൂ.അന്ന് ഒരു പൊതു അവധി ദിവസ്സമായിരുന്നൂ..

സ്കൂളിൽ  ആണെങ്കിൽ നിറയെ കളിപ്പാട്ടങ്ങൾ, ഒരു ഭാഗത്തു മണ്ണിൽ കളിക്കാനുള്ള സൗകര്യവും ഉണ്ട്....

അവർ ഞങ്ങൾ ചെന്ന ഉടനെ തന്നെ തനതായ മാർക്കറ്റിംഗ് സ്ട്രാറ്റജി പ്രയോഗിച്ചിരുന്നൂ..

ഞാനുമായി മാനേജർ വർത്തമാനം പറയുമ്പോൾ ചെറുക്കൻ ആയയുടെ കൂടെ മണ്ണിൽ കളിക്കുകയായിരുന്നൂ..

ചെറുക്കൻ്റെ മനസ്സിൽ കയറികുടിയിരിക്കുന്ന സ്വപ്നങ്ങൾ എന്തൊക്കെയാണ് എന്ന് എനിക്ക് മനസ്സിലായി ...

പാവം .....

ഏതായാലും അവനെയും കൂട്ടി ഞങ്ങൾ സ്‌കൂളിൽ എത്തി.

സ്കൂളിൽ നിറയെ വലിയ വായിൽ കരയുന്ന കുട്ടികളുടെ ഒരു നീണ്ട നിര തന്നെ ഉണ്ട്. അവരെ ആശ്വസിപ്പിക്കുന്ന മാതാപിതാക്കളും...

അപ്പോൾ ദാ വരുന്നു ചിരിച്ചും കൊണ്ട് എൻ്റെ മകൻ..

സ്ക്കൂളിൻ്റെ മുന്നിൽ വണ്ടിയിൽ നിന്നും ഇറങ്ങിയ ഉടനെ ചെറുക്കൻ്റെ വക മാസ്സ് ഡയലോഗ്

" ഹായ്... സ്കൂൾ"

പിന്നെ അവൻ്റെ വക സന്തോഷം കൊണ്ടുള്ള ഒരു കൈയ്യടിയും...

ഉടനെ മറ്റുള്ള മാതാപിതാക്കൾ ഞങ്ങളെ നോക്കി

" ഇതിനെ എങ്ങനെ ഒപ്പിച്ചു ?" എന്ന ഒരു നോട്ടം ..

അങ്ങനെ അവൻ സന്തോഷത്തോടെ അകത്തേയ്ക്ക് തുള്ളിച്ചാടി പോയി...

പക്ഷെ ആദ്യ ദിവസ്സം സ്കൂളിൽ പോയ അവനു അവിടത്തെ ഏകദേശ അവസ്ഥ മനസ്സിലായി..

പിറ്റേ ദിവസ്സം വലിയ വായിൽ കരയുന്നവരുടെ കൂട്ടത്തിൽ അവനും ഉണ്ടായിരുന്നൂ...

.....................സുജ അനൂപ്




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA