ANAMIKA അനാമിക FB, N, G, K, P, E, A, AP, KZ
പുതിയ കോളേജ്... ചുറ്റും പുതുമുഖങ്ങൾ..
ഉള്ളിൽ എവിടെയോ ഒരു നീറ്റലുണ്ട്..
ആദ്യമായാണ് ഇത്രയും ദൂരെ മാറി നിൽക്കുന്നത്.. വീട്ടിൽ നിന്നും മാറി നിൽക്കുവാൻ എനിക്ക് ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല...
"നാട്ടിൽ ഇനി പഠിക്കേണ്ട ഹോസ്റ്റലിൽ നിറുത്താം" എന്ന തീരുമാനം അമ്മാവൻ്റെതു മാത്രം ആയിരുന്നൂ..
ഇഷ്ടപെട്ട വിഷയം ബിരുദത്തിനു കിട്ടിയപ്പോൾ പിന്നെ പറഞ്ഞത് മൊത്തം ഞാൻ സമ്മതിച്ചൂ..
ക്ലാസ്സിൽ ചെന്നപ്പോഴും ഒരു വിരസത തോന്നി. പരിചയമുള്ള ആരും ഇല്ല. പുറത്തു മൊത്തം റാഗിങ്ങ് ഉണ്ട്. അതുകൊണ്ടു തന്നെ ഒതുങ്ങി ക്ലാസ്സിൽ തൽക്കാലം ഇരിക്കാം എന്ന് തീരുമാനിചൂ.
പതിയെ പതിയെ ഞാൻ ആ കോളേജ് ജീവിതം ആസ്വദിച്ചു തുടങ്ങി. അതിനു കാരണം അനാമിക ആയിരുന്നൂ.
എപ്പോഴാണ് ക്ലാസ്സിൽ മുൻബെഞ്ചിൽ ഇരിക്കുന്ന അവളെ ഞാൻ ശ്രദ്ധിച്ചു തുടങ്ങിയത് എന്ന് ഓർമ്മയില്ല..
പതിയെ ഞങ്ങൾ കൂട്ടുകാരായി.
കോളേജിൽ പലരും ഞങ്ങൾ പ്രണയിക്കുന്നുണ്ടോ എന്ന് പോലും സംശയിച്ചൂ...
ആരും അസൂയയോടെ നോക്കുന്ന ബന്ധമായിരുന്നൂ ഞങ്ങളുടേത്.. അത്രയ്ക്ക് നല്ല സുഹൃത്തുക്കൾ ആയിരുന്നൂ ഞങ്ങൾ.
എത്രവേഗം ആണ് കാലം കടന്നു പോയത്. അവസാനവർഷ പരീക്ഷ അടുക്കാറായി.
"ബിരുദാനന്തരബിരുദ പഠനം ചെന്നൈയിൽ മതി"
എന്ന് അച്ഛൻ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. അവിടെ ആവുമ്പോൾ ജോലി കിട്ടുവാൻ എളുപ്പം ആണത്രേ..
അത് കേട്ടപ്പോൾ മുതൽ അവളെ പിരിയേണ്ടി വരുo എന്ന തോന്നൽ മനസ്സിൽ എവിടെയോ അലോസരമുണ്ടാക്കി കൊണ്ട് കിടന്നൂ..
അവളെ ഞാൻ ഒരിക്കലും പ്രണയിച്ചിട്ടില്ല.. എന്തും തുറന്നു പറയാവുന്ന നല്ല കൂട്ടുകാരി..
അതിനപ്പുറം അത് വളരുവാൻ ഒരിക്കലും ഞാൻ അനുവദിച്ചിട്ടില്ല..
അവസാന പരീക്ഷ കഴിഞ്ഞ പുറത്തിറങ്ങുമ്പോഴാണ് ആദ്യമായി അവൾ എന്നോട് അങ്ങനെ ഒരു കാര്യം ആവശ്യപ്പെട്ടത്.
മൂന്ന് വർഷത്തിൽ ഒരിക്കൽ പോലും അവൾ അങ്ങനെ ഒന്ന് പറഞ്ഞിട്ടില്ല.
"അവളുടെ വീട്ടിൽ ഞാൻ ചെല്ലണം"
അതിൽ ഒരു തെറ്റും എനിക്ക് തോന്നിയില്ല...
ഇനി ഒരിക്കലും ഒരുപക്ഷെ തമ്മിൽ കണ്ടെന്നു വരില്ല..
പിറ്റേന്ന് അവൾ പറഞ്ഞ മേൽവിലാസത്തിൽ ഞാൻ ചെന്നൂ. അവിടെ എന്നെ കാത്തു അവളുടെ അച്ഛനും അമ്മയും അവളും ഉണ്ടായിരുന്നു.
ഹോസ്റ്റലിലായിരുന്ന അവളുടെ അനിയത്തി മാത്രം അവിടെ ഉണ്ടായിരുന്നില്ല ...
കുളിച്ചൊരുങ്ങി സെറ്റു സാരിയുടുത്താണ് അവളെന്നെ എതിരേറ്റത്. അതുകൊണ്ടു തന്നെ എനിക്ക് ഒരു വല്ലായ്ക തോന്നിയിരുന്നൂ..
ഭക്ഷണം കഴിക്കുമ്പോൾ പോലും എനിക്ക് അത് അനുഭവപ്പെട്ടു..
വലിയൊരു സദ്യ തന്നെ എനിക്കായി അവിടെ ഒരുക്കി വച്ചിരുന്നൂ. മാത്രമല്ല അമ്മ എനിക്ക് വിളമ്പി തരുവാൻ അവളെ നിർബന്ധിക്കുന്നുണ്ടായിരുന്നൂ.
എങ്ങനെയൊക്കെയോ സദ്യ തീർത്തു എന്ന് വരുത്തി ഞാൻ എഴുന്നേറ്റു..
ഊണ് കഴിഞ്ഞു അവളുടെ അച്ഛനുമായി സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം തൻ്റെ അവസ്ഥ എന്നോട് പറയുന്നത്.
"കാൻസർ രോഗത്തിൻ്റെ അവസാനഘട്ടത്തിലൂടെയാണ് അദ്ദേഹം കടന്നു പോവുന്നത്. മരിക്കുന്നതിന് മുൻപേ ഒരു കുട്ടിയെങ്കിലും വിവാഹം കഴിച്ചു കാണണം. അവനെ കുടുംബം ഏല്പിച്ചിട്ടു പോകണം. അത്രമാത്രമേ ഇപ്പോൾ മനസ്സിലുള്ളൂ..."
ആ സംസാരത്തിനിടയിൽ എപ്പോഴൊക്കെയോ അദ്ദേഹം എന്നിൽ മരുമകനെ കണ്ടെത്തുകയാണോ എന്ന് എനിക്ക് തോന്നി.
അതുകൊണ്ടു തന്നെ പെട്ടെന്ന് അവിടെ നിന്നും പോരണം എന്നാണ് എനിക്ക് തോന്നിയത്.
"എൻ്റെ അച്ഛനെയും അമ്മയെയും അവർക്കു കാണുവാൻ താല്പര്യം ഉണ്ടെന്നു" കൂടി പറഞ്ഞതോടെ എനിക്കെല്ലാം മനസ്സിലാവുന്നുണ്ടായിരുന്നൂ.
അപ്പോഴാണ് അവൾ ചായക്കപ്പുമായി അടുത്തേയ്ക്കു വരുന്നത്.
"ഇനി ഈ ചടങ്ങു മുടക്കേണ്ട" എന്ന് അവളുടെ അമ്മ പറഞ്ഞതോടെ അവൾ നാണത്തോടെ അകത്തേയ്ക്കു ഓടിപ്പോയി..
എങ്ങനെയൊക്കെയോ ആ ചായ കുടിച്ചു കുടിച്ചില്ല എന്ന് വരുത്തിയ ശേഷം ഞാൻ അവിടെ നിന്നും ഇറങ്ങി.
" നിനക്കായ് എന്നും ഈ വാതിലുകൾ തുറന്നു കിടക്കും"
ഇറങ്ങുമ്പോൾ അച്ഛൻ അവസാനമായി പറഞ്ഞ ആ വാക്കുകൾ മനസ്സിൽ എവിടെയോ നോവായി നിന്നൂ ..
തിരിച്ചു ഹോസ്റ്റലിൽ എത്തി എല്ലാം കെട്ടിപ്പൂട്ടി ഞാൻ നാട്ടിലേയ്ക്ക് തിരിച്ചൂ.
നാട്ടിൽ എത്തി ഒരു മാസം കഴിഞ്ഞപ്പോൾ അവളുടെ ഒരു കത്ത് എന്നെ തേടി എത്തി.
"അവളുടെ അച്ഛൻ മരിച്ചു പോയി" എന്നാണ് കത്തിൽ ഉണ്ടായിരുന്നത്.
ഞാൻ അന്ന് ഇറങ്ങിയതിനു ശേഷം അവളുടെ അച്ഛന് പെട്ടെന്നു സുഖമില്ലാതെയായി.
ആശുപതിക്കിടക്കയിൽ വെച്ച് അച്ഛൻ അവളോട് പറഞ്ഞത്രേ
" അവൻ നിന്നെ സ്നേഹിക്കുന്നില്ല. അവനെ ഒരു നല്ല കൂട്ടുകാരനായി മാത്രം കണ്ടാൽ മതി "..
ഇപ്പോൾ ചിന്തിക്കുമ്പോൾ പലപ്പോഴും തോന്നുന്നൂ
"എൻ്റെ വാക്കിലും സംസാരത്തിലും എവിടെയോ അവൾക്കു ഞാൻ പ്രതീക്ഷ കൊടുത്തിരുന്നോ.."
"ഇല്ലെങ്കിൽ എന്തുകൊണ്ട് ഈ മൂന്ന് വർഷത്തിൽ ഒരിക്കൽ പോലും നാട്ടിൽ എനിക്കായി കാത്തു നിൽക്കുന്ന എൻ്റെ മുറപ്പെണ്ണിനെ പറ്റി ഞാൻ പറഞ്ഞില്ല..."
എൻ്റെ സ്വാർത്ഥത..
അവൾ എന്നെ സ്നേഹിക്കുന്നുണ്ട് എന്ന് തോന്നിയപ്പോഴൊക്കെ എന്തേ അത് ഞാൻ തിരുത്തിയില്ല....
മനസ്സിലെവിടെയോ അവൾ ഉണ്ടായിരുന്നിരിക്കണം...
മുറപ്പെണ്ണിനെ നേരത്തെ തന്നെ വീട്ടുകാർ എനിക്കായി പറഞ്ഞു വച്ചിട്ടുള്ളതാണ്...
അതിൽ നിന്നും എനിക്ക് ഒഴിഞ്ഞു മാറുവാൻ കഴിയില്ല..
ജീവിതാബാധ്യതകളിൽ നിന്നും രക്ഷ നേടുവാൻ അമ്മാവൻ കനിഞ്ഞാൽ മാത്രെമേ പറ്റൂ..
മൂക്കറ്റം കടത്തിൽ മുങ്ങി നില്കുന്നവന് പ്രേമിക്കുവാൻ അവകാശം ഉണ്ടോ....
ഇനിയൊരു ജന്മം ഉണ്ടെങ്കിൽ തീർച്ചയായും എൻ്റെ കൂടെ അനാമിക ഉണ്ടാവും...
.....................സുജ അനൂപ്

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ