ANIMOL ആനിമോൾ FB, AP
എൻ്റെ ആനിമോളെ അറിയാത്ത ആരും തന്നെ ഈ നാട്ടിൽ ഉണ്ടാവില്ല... എല്ലാവരെയും സ്നേഹിക്കുന്ന ആരോടും പരാതി പറയാത്ത എൻ്റെ ആനിമോൾ..
നാട്ടുകാരുടെ മുന്നിൽ ആനിമോൾക്കു കുറവുകൾ ഉണ്ടായിരുന്നൂ.. ബുദ്ധിവികാസം ഇല്ലാത്ത ഒരു കുട്ടി. അച്ഛനില്ല. അമ്മ മാത്രമേ ഉള്ളൂ എന്ന സഹതാപം വേറെയും...
പക്ഷെ അമ്മയായ എൻ്റെ മനസ്സിൽ അവൾക്കു ഒരു കുറവും ഞാൻ കണ്ടില്ല.
പഠിച്ചിട്ടും പഠിച്ചിട്ടും അക്ഷരങ്ങൾ തലയിൽ നിൽക്കാതെ വന്നപ്പോൾ സ്കൂളിൽ നിന്നും അവൾ പുറത്തായി. എന്നിട്ടും അവൾക്കായി ഞാൻ സ്വപ്നങ്ങൾ മെനഞ്ഞു കൂട്ടി.
പത്തൊൻപതാം വയസ്സിൽ ഒരു കുഞ്ഞിനെ എനിക്ക് തന്നു അദ്ദേഹം പോയതാണ്. എനിക്ക് വേറെ ആരുണ്ട്..
എൻ്റെ സങ്കടം എന്നും അവളെ കുറിച്ചായിരുന്നൂ..
എൻ്റെ മരണത്തിനു ശേഷം അവൾക്കു ആരുണ്ടാവും..
ചിലപ്പോഴൊക്കെ ഞാൻ ഓർത്തു "എനിക്കു മുൻപേ അവളെ ദൈവം വിളിച്ചിരുന്നെങ്കിലെന്നു"..
കാലം തൻ്റെ രഥത്തിൽ കുതിച്ചുകൊണ്ടിരുന്നൂ..
മനസ്സുകൊണ്ട് കൊച്ചുകുട്ടിയാണെങ്കിലും ശരീരം കൊണ്ട് ആനിമോൾ വളരുന്നത് എന്നിൽ നടുക്കം ഉണർത്തി.
"വിവാഹം കഴിച്ചാൽ ഒരു പക്ഷെ അവൾക്കു കുറച്ചു കൂടെ കാര്യപ്രാപ്തി വരുo" ആരൊക്കെയോ എന്നെ ഉപദേശിച്ചൂകൊണ്ടിരുന്നൂ.
"സ്വത്തു മാത്രം നോക്കാതെ എൻ്റെ മകളെ സ്നേഹിക്കുവാൻ ആരെങ്കിലും വരുമോ" എന്ന സംശയം മാറിയത് സാംസണെ കണ്ടപ്പോൾ ആയിരുന്നൂ..
സുമുഖനായ ചെറുപ്പക്കാരൻ. ചെറിയ ജോലിയുണ്ട്. വിദ്യാഭ്യാസവും ഉണ്ട്. പറയത്തക്ക ഭൂസ്വത്തും കുലമഹിമയും ഇല്ല.
"ദത്തു നിൽക്കുവാൻ തയ്യാറാണ്" എന്ന് കൂടെ ബ്രോക്കർ പറഞ്ഞപ്പോൾ പിന്നെ എനിക്ക് അധികം ചിന്തിക്കേണ്ടി വന്നില്ല.
അവൻ്റെ നാട്ടിൽ മൊത്തം ഞാൻ ഒന്ന് അന്വേഷിച്ചൂ . എല്ലാവര്ക്കും നല്ല അഭിപ്രായം.
"അങ്ങനെ ഒരു ചെറുക്കനെ കിട്ടുന്നത് ഭാഗ്യമായി കരുതിയാൽ മതിയത്രെ..."
പിന്നെ ഒന്നും നോക്കിയില്ല. കല്യാണം നടത്തി. ആനിമോൾ പ്രത്യേകിച്ച് അഭിപ്രായം ഒന്നും പറഞ്ഞില്ല. അല്ലെങ്കിലും ഞാൻ പറയുന്നതെല്ലാം അവൾക്കു സമ്മതമായിരുന്നൂ...
പക്ഷെ എല്ലാം തെറ്റിയത് ആദ്യരാത്രിയിലായിരുന്നൂ, എത്ര നിർബന്ധിച്ചിട്ടും സാംസണിൻ്റെ മുറിയിലേക്ക് പോകുവാൻ അവൾ കൂട്ടാക്കിയില്ല.
എന്നത്തേയും പോലെ എൻ്റെ കൂടെ അവൾ ഉറങ്ങി.
അന്നാണ് അവനെ ശരിക്കും ഞാൻ സ്നേഹിച്ചു തുടങ്ങിയത്... ഒരു കുറ്റപ്പെടുത്തൽ പോലും അവൻ്റെ ഭാഗത്തു നിന്നും ഉണ്ടായില്ല...
സ്വന്തം മകനെ പോലെ അവനെ കരുതി.
ഒരു കുട്ടിയെ കൊണ്ട് നടക്കുന്നത് പോലെ അവൻ ആനിമോളെ കൊണ്ട് നടന്നു. പതിയെ പതിയെ അവർക്കിടയിലെ അകലം കുറയുന്നത് എനിക്ക് മനസ്സിലായി. മനസ്സിൽ ഞാൻ അവനെ അഭിനന്ദിച്ചൂ..
എപ്പോഴോ ആനിമോൾ സാംസണിൻെ മുറിയിലേക്ക് താമസം മാറ്റി. ആ മാറ്റം അമ്മയായ എനിക്ക് വേദന തന്നുവെങ്കിലും അവൾക്കു കാര്യങ്ങൾ മനസ്സിലായി തുടങ്ങുന്നത് കണ്ടു ഞാൻ സന്തോഷിച്ചൂ..
മാസത്തിലൊരിക്കൽ രണ്ടു ദിവസ്സം സാംസൺ സ്വന്തം വീട്ടിലേയ്ക്കു പോകും. കൈ നിറയെ സാധനങ്ങൾ കൊടുത്താണ് ഞാൻ അവനെ അയച്ചിരുന്നത്...
ആ രണ്ടു ദിവസ്സങ്ങളിലും ആനിമോളുടെ സങ്കടം കണ്ടില്ലെന്നു ഞാൻ നടിച്ചൂ..
എത്ര പെട്ടെന്നാണ് മാറ്റങ്ങൾ സംഭവിക്കുന്നത്....
ഞാൻ ഒരു മുത്തശ്ശിയായി.. ആനിമോൾക്കു കുഞ്ഞുവാവ വന്നിരിക്കുന്നൂ...
അവൾ ഗർഭിണിയായ സമയമെല്ലാം ഞാൻ ഒന്നേ പ്രാർത്ഥിച്ചിട്ടുള്ളൂ ..
"ഒരിക്കലും അവളെ പോലെ ആ കുട്ടി ആകരുതെന്നു"
ദൈവം എൻ്റെ പ്രാർത്ഥന കേട്ടു..
അന്നൊരിക്കൽ അർത്തുങ്കൽ പള്ളിയിൽ പോയതായിരുന്നൂ ഞാൻ. ആനിമോളെയും കുഞ്ഞിനേയും അയൽപക്കത്തുള്ള ത്രേസ്യാക്കുട്ടിയെ ഏല്പിച്ചിട്ടാണ് വന്നത്.
കുഞ്ഞിനായി നേർന്നതാണ്, വച്ച് താമസിപ്പിക്കുവാൻ വയ്യ....
സാംസൺ വീട്ടിൽ പോയേക്കുവാണ്..
വേഗം തീർത്തു എങ്ങനെ എങ്കിലും വീട്ടിലേക്കു എത്തണം എന്ന ചിന്തയുമായി നടക്കുമ്പോഴാണ്, ആൾകൂട്ടത്തിൽ സാംസണെ കാണുന്നത്. കൂടെ ഒരു പെൺകുട്ടിയും.
വീണ്ടും നോക്കി അതെ സാംസൺ തന്നെ ആണ്. അവരുടെ പുറകെ കുറച്ചു നേരം അവർ കാണാതെ നടന്നു. വീട്ടിലെത്തിയപ്പോഴും ഒരു അസ്വസ്ഥത മനസ്സിൽ വ്യാപിച്ചിരുന്നൂ.
"സാംസൺ ആനിമോളെ ചതിക്കുമോ "
അന്ന് രാത്രിയിൽ സാംസൺ വന്നു. അവൻ്റെ മുഖത്തു ഭാവമാറ്റം ഒന്നുമില്ല. മനഃപൂർവം പള്ളിയിൽ പോയ കാര്യം ഞാൻ അവനിൽ നിന്നും മറച്ചു വെച്ചൂ..
പിറ്റേ മാസം അവൻ രണ്ടു ദിവസ്സത്തേയ്ക്കു നാട്ടിൽ പോകുന്നൂ എന്ന് പറഞ്ഞപ്പോൾ അവൻ്റെ പുറകെ എൻ്റെ വിശ്വസ്തനെ അയക്കുവാൻ ഞാൻ മറന്നില്ല.
കാര്യങ്ങൾ ഞാൻ പ്രേതീക്ഷിച്ചതു പോലെ തന്നെ...
സാംസണിനു കോളേജിൽ പഠിക്കുമ്പോൾ മുതൽ ലിസിയെ ഇഷ്ടമായിരുന്നൂ. ജീവിക്കുവാൻ ഒരു വകയും ഇല്ല. വീട്ടിലെ കഷ്ടപ്പാട് എല്ലാം കൂടെ ആയപ്പോൾ അവൻ ആനിമോളെ വിവാഹം കഴിച്ചതാണ്.
ലിസി ഇപ്പോഴും അവനായി കാത്തിരിക്കുന്നൂ....
മാസത്തിലൊരിക്കൽ രണ്ടു ദിവസ്സം അവൻ താമസിക്കുന്നത് ലിസിയുടെ കൂടെ ആണ്..
തിരിച്ചു വന്ന അവനോടു ഞാൻ ഒന്നും ചോദിച്ചില്ല. എല്ലാത്തിനുമുപരി എൻ്റെ മോളുടെ കണ്ണ് നിറയരുത് എന്ന് മാത്രെമേ എനിക്കു ഉണ്ടായിരുന്നുള്ളൂ...
എനിക്ക് വയസ്സായി.. എൻ്റെ കാലശേഷം ആനിമോള്ക്കു അവനെ ഉണ്ടാവൂ..
പതിയെ പതിയെ എൻ്റെ പ്രതീക്ഷകളെ തകർത്തുകൊണ്ട് ആനിമോൾ രോഗിയായി മാറി. സാംസൺ ഒന്നിനും ഒരു കുറവും വരുത്താതെ അവളെ നോക്കുന്നുണ്ട്. ആശുപത്രിയിൽ കൊണ്ട് പോവുന്നൂ...മരുന്നെല്ലാം അവൻ തന്നെയാണ് കൊടുക്കുന്നത് പ്രെത്യേകിച്ചു ഒരു കുഴപ്പവും ഞാൻ അതിൽ കണ്ടില്ല.
പതിയെ ആനിമോൾ ചിത്തഭ്രമം കാണിക്കുവാൻ തുടങ്ങി. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല...
പ്രസവം കഴിഞ്ഞാൽ ചിലർക്കൊക്കെ അങ്ങനെ സംഭവിക്കാറുണ്ടത്രേ...
അന്ന് രാത്രിയിൽ ദുഖവെള്ളിയാഴ്ചയിലെ ചടങ്ങുകൾ കഴിഞ്ഞു ഞാൻ ഇത്തിരി വൈകിയാണ് വീട്ടിലെത്തിയത്.കുഞ്ഞിനെ ഞാൻ കൈയിൽ എടുത്തിരുന്നൂ..
ആനിമോളെ കൂടെ കൊണ്ട് പോയില്ല. സാംസൺ വീട്ടിൽ ഉണ്ടല്ലോ..
കണ്ണുനീരോടെ ഞാൻ കരഞ്ഞു പ്രാർത്ഥിചൂ എൻ്റെ ആനിമോൾക്കു വേണ്ടി .. പക്ഷെ ആ പ്രാർത്ഥന ദൈവം കേട്ടില്ല.
തിരിച്ചു വന്ന ഞാൻ കണ്ടത് ആനിമോൾ കട്ടിലിൽ അനക്കം ഇല്ലാതെ കിടക്കുന്നതാണ്. വായിൽ നിന്നും നുരയും പതയും വന്നിരുന്നൂ..
സാംസണെ അവിടെ എങ്ങും കണ്ടില്ല....
എൻ്റെ അലറിക്കരച്ചിൽ കേട്ട് ഓടി ആദ്യം വന്നത് ത്രേസ്യാക്കുട്ടി ആണ്. എല്ലാവരും ഓടിവരുന്നുണ്ട്.
എൻ്റെ കണ്ണുകൾ അടഞ്ഞതു മാത്രം ഓർമ്മയുണ്ട്...
എത്ര നേരം കഴിഞ്ഞാണ് കണ്ണ് തുറന്നതു എന്ന് അറിയില്ല.
"പോസ്റ്റ് മോർട്ടം ചെയ്യുവാൻ ആനിമോളുടെ ശരീരം കൊണ്ട് പോയത്രേ.." എപ്പോഴോ അങ്ങനെ ഒന്ന് ഞാൻ കേട്ടതായി ഓർമ്മയുണ്ട്...
പിറ്റേന്ന് അവളുടെ ശരീരം അവർ സിമിത്തേരിയിലേയ്ക്ക് എടുത്തു. എൻ്റെ എല്ലാമെല്ലാമാണ് ആ പോകുന്നത്.....
ആരോ പറയുന്നത് കേട്ടു...
"ആനിമോളുടെ ഉള്ളിൽ കൂടുതൽ അളവിൽ മരുന്നുകൾ ഉണ്ടായിരുന്നൂ. അവൾ ആത്മഹത്യക്കു ശ്രമിച്ചതാണത്രേ..."
"എൻ്റെ മോൾക്ക് ആത്മഹത്യ ചെയ്യുവാനുള്ള ബുദ്ധി ഇല്ല" എന്ന് ഉറക്കെ ഉറക്കെ എനിക്ക് വിളിച്ചു പറയണമെന്നുണ്ടായിരുന്നൂ..
ഞാൻ അത് ചെയ്തില്ല. കാരണം "എനിക്ക് ശേഷം ആ കുഞ്ഞുവാവയ്ക്കു ആരുണ്ട്?"
ആനിമോളുടെ ഒന്നാം ചരമവാർഷികത്തിൻ്റെ പിറ്റേന്ന് സാംസൺ വന്നു പറഞ്ഞു
"കുഞ്ഞിനെ നോക്കുവാൻ ഒരാൾ വേണ്ടേ, ഞാൻ ഒരു വിവാഹം കഴിക്കുവാൻ പോകുന്നൂ"
എനിക്ക് പറയണം എന്നുണ്ടായിരുന്നൂ " ലിസിയെ കെട്ടുവാൻ എൻ്റെ മോളെ നീ കുരുതി കൊടുത്തതല്ലേ എന്ന്"..
എന്നിട്ടും എൻ്റെ ദൈവത്തിൻ്റെ മുന്നിൽ എല്ലാം സമർപ്പിച്ചു..ഞാൻ അത് ക്ഷമിച്ചൂ..
അങ്ങനെ എൻ്റെ മോളുടെ കാലത്തി "ലിസി" (അവളെ അങ്ങനെ വിളിക്കുവാനാണ് എനിക്കിഷ്ടം) എൻ്റെ വീട്ടിലേയ്ക്കു കടന്നു വന്നു.
മനസ്സുകൊണ്ടും ശരീരം കൊണ്ടും ഞാൻ എൻ്റെ ആനിമോളുടെ അമ്മയാണ്..ഒരിക്കലും ലിസിയുടെ അമ്മയാകുവാൻ എനിക്കാകുമായിരുന്നില്ല...
സാംസണും ലിസിയും ഒരുമിച്ചു പള്ളിയിൽ പോകുന്നൂ. സിനിമയ്ക്ക് പോകുന്നൂ. യുവമിഥുനങ്ങളെ പോലെ അവർ ജീവിതം ആസ്വദിക്കുകയാണ്..
അതെല്ലാം കാണുമ്പോൾ ഞാൻ ഓർക്കും "ഒരിക്കൽ പോലും അവൻ എൻ്റെ മോളെ ആശുപതിയിലേക്കല്ലാതെ ഈ പടി കടന്നു പുറത്തു ഒരു ആഘോഷത്തിന് പോലും കൊണ്ട് പോയിട്ടില്ല"
ആനിമോളുടെ കുഞ്ഞും ഞാനും പതിയെ അവരുടെ ലോകത്തിൽ അധികപ്പറ്റായി മാറി..
പക്ഷെ എല്ലാം കാണുന്ന ദൈവം മുകളിൽ ഉണ്ടല്ലോ.....
വിവാഹം കഴിഞ്ഞ് അഞ്ചു വർഷം കഴിഞ്ഞിട്ടും അവർക്കു കുട്ടികൾ ഉണ്ടായില്ല. ചികിത്സകൾ പലതും നടത്തി നോക്കി. അവസാനം ഡോക്ടർമാർ വിധിയെഴുതി.
"ഒരിക്കലും ലിസിക്ക് ഒരു കുഞ്ഞിനെ പ്രസവിക്കാനാവില്ല"
അതുവരെ എൻ്റെ മോളെ അധികപ്പറ്റായി കണ്ട സാംസണും ലിസിയും അവളെ സ്നേഹിച്ചു തുടങ്ങി...
എൻ്റെ സങ്കടം അവിടെ തീർന്നൂ..
ഇനി സമാധാനമായി കണ്ണടയ്ക്കാം.. എൻ്റെ കുഞ്ഞിനെ അവർ നോക്കിക്കൊള്ളും.
പക്ഷെ ഉത്തരം കിട്ടാത്ത ആ ചോദ്യത്തിന് എനിക്ക് മറുപടി വേണം.. "എൻ്റെ ആനിമോൾ എങ്ങനെ മരിച്ചൂ?.."
മരണകിടക്കയിൽ കിടക്കുമ്പോൾ ലിസിയോടും മോളോടും പുറത്തു നിൽക്കുവാൻ ഞാൻ പറഞ്ഞു.
സാംസണെ മാത്രം അടുത്ത് വിളിച്ചു ഞാൻ ആ രഹസ്യം ചോദിച്ചൂ..
അവൻ ആ രഹസ്യം എന്നോട് പറഞ്ഞു.
"പലപ്പോഴും ഭ്രാന്തിയെ പോലെ പെരുമാറുന്ന ആനിമോളെ അവൻ വെറുത്തു തുടങ്ങിയിരുന്നൂ. പെട്ടെന്നുള്ള ദേഷ്യത്തിനാണ് പൂട്ടി വച്ചിരുന്ന മരുന്നുകൾ അവൻ ആനിമോൾക്കു എടുത്തു കൊടുത്തതത്രെ.."
അവൾ അത് എടുത്തു കഴിച്ചൂ.. അവൾ മരിക്കണം എന്ന് അവൻ ആഗ്രഹിച്ചിരുന്നൂ... അതുകൊണ്ടു തന്നെ ആശുപത്രിയിലേക്ക് അവളെ കൊണ്ട് പോവാതെ അവൻ എന്തോ അത്യാവശ്യം ഉള്ളതുപോലെ നടിച്ചു പുറത്തേക്കു പോയി...
ഞാനറിയാതെ എൻ്റെ കണ്ണുകൾ അടയുകയായിരുന്നൂ.. തൊട്ടടുത്ത് അപ്പോൾ ആനിമോൾ മാത്രെമേ ഉണ്ടായിരുന്നുള്ളൂ..
"'അമ്മ എന്താ ഇത്ര വൈകിയത്.. എത്ര നാളായി ഞാൻ കാത്തിരിക്കുന്നൂ.. അവരുടെ ലോകത്തിൽ നമ്മൾ ഇനി ഇല്ല അമ്മേ"
ഞാൻ ഓർത്തു "ആനിമോൾ എത്ര നന്നായി സംസാരിക്കുന്നൂ..എൻ്റെ കുട്ടിയെ ഇങ്ങനെ കണ്ടിട്ട് എത്ര നാളുകളായി"
ഞാൻ തിരിഞ്ഞു നോക്കി ശരിയാണ് ഞാൻ ആനിമോളും വീണ്ടും ഒരുമിച്ചിരിക്കുന്നൂ.. ഇനി ഈ ലോകത്തിൽ എൻ്റെ ആനിമോളെ എന്നിൽ നിന്നും വേർതിരിക്കുവാൻ ആർക്കും ആവില്ല.."
ഞങ്ങൾ പോവുകയാണ് അവളുടെ അപ്പൻ്റെ അടുത്തേയ്ക്ക്.... എല്ലാ ദുഃഖങ്ങളും ദുരിതങ്ങളും ഉപേക്ഷിച്ചു ഒന്നിച്ചുള്ള യാത്ര....
.....................സുജ അനൂപ്

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ