BHOOMIYILE MALAGHA ഭൂമിയിലെ മാലാഖ FB,N,PT, G, P, E, K, X, L, A, AP, KZ, NL, QL, EK
ഇന്നും സ്കൂളിലേയ്ക്ക് ചെല്ലുവാൻ പറഞ്ഞു.
എനിക്കറിയാം എന്നും അവർക്കു അവനെ പറ്റി എന്തെങ്കിലും പരാതി പറയുവാൻ കാണും..
"എൻ്റെ കുട്ടി എന്ത് തെറ്റ് ചെയ്തിട്ടാണ് ?..
"അവരുടെ ഭാഷയിൽ പറഞ്ഞാൽ മറ്റുകുട്ടികളെ പോലെയല്ലത്രെ എൻ്റെ മകൻ. ബുദ്ധി ഇല്ലാതെയാണ് പോലും ദൈവം അവനെ ഭൂമിയിലേയ്ക്ക് അയച്ചത്."
"അവരുടെ ഭാഷയിൽ പറഞ്ഞാൽ മറ്റുകുട്ടികളെ പോലെയല്ലത്രെ എൻ്റെ മകൻ. ബുദ്ധി ഇല്ലാതെയാണ് പോലും ദൈവം അവനെ ഭൂമിയിലേയ്ക്ക് അയച്ചത്."
ഒറ്റ പ്രസവത്തിൽ രണ്ടു കുട്ടികൾ പിറന്നപ്പോൾ ഞാൻ സന്തോഷിച്ചൂ.. അതും ഒരാൺകുട്ടിയും പെൺകുട്ടിയും...
ഞങ്ങളുടെ കുടുംബത്തിൽ ആദ്യമായാണ് ഇരട്ടകൾ ഉണ്ടാവുന്നത്..
ഞങ്ങളുടെ കുടുംബത്തിൽ ആദ്യമായാണ് ഇരട്ടകൾ ഉണ്ടാവുന്നത്..
പക്ഷെ... എൻ്റെ സന്തോഷമെല്ലാം ദുഃഖമായി മാറുവാൻ അധികം നാളുകൾ വേണ്ടി വന്നില്ല.
അവനു ബുദ്ധിവളർച്ച ഇല്ല എന്ന തിരിച്ചറിവ് എനിക്ക് താങ്ങുവാൻ ആവുമായിരുന്നില്ല.പ്രസവത്തിൽ പറ്റിയ എന്തോ പിഴവാണ്..
ഉമ എത്ര വേഗമാണ് കാര്യങ്ങൾ പഠിക്കുന്നത്. ഉമേഷിനാണെങ്കിൽ ഒന്നും തലയിൽ കയറുന്നില്ല. അവൻ സംസാരിച്ചു തുടങ്ങിയത് പോലും ഒത്തിരി വൈകിയാണ്..
രണ്ടുപേരെയും ഒരുമിച്ചു സ്കൂളിൽ ചേർത്തതാണ്. ഉമ ഇപ്പോൾ പത്താം ക്ലാസ്സിൽ എത്തിയിരിക്കുന്നൂ.
ഉമേഷ് തോറ്റു തോറ്റാണ് പഠിക്കുന്നത്.
അദ്ധ്യാപകർ എപ്പോഴും പറയും
"ഞങ്ങളായിട്ടു ഉന്തി തള്ളി പാസ്സാക്കുകയാണ്... ഇവൻ ഈ ക്ലാസ്സിൽ ഇരുന്നാൽ മറ്റുള്ള കുട്ടികൾക്ക് ബുദ്ധിമുട്ടാണ്"
എൻ്റെ മകൻ്റെ മനസ്സ് അത് കേൾക്കുമ്പോൾ എത്ര വേദനിക്കുന്നുണ്ട് എന്ന് എനിക്കറിയാം.. അവൻ്റെ മുന്നിൽ വച്ചെങ്കിലും അവർക്കു അത് പറയാതെ ഇരുന്നു കൂടെ..
അല്ലെങ്കിലും ആർക്കും അവനോടു വലിയ താല്പര്യമില്ല. ഇവിടെ എല്ലാവർക്കും വേണ്ടത് ക്ലാസ്സിലെ ഒന്നാമനെ മാത്രമല്ലെ...
അല്ലെങ്കിലും ആർക്കും അവനോടു വലിയ താല്പര്യമില്ല. ഇവിടെ എല്ലാവർക്കും വേണ്ടത് ക്ലാസ്സിലെ ഒന്നാമനെ മാത്രമല്ലെ...
ഹെഡ്മിസ്ട്രസ് പല പ്രാവശ്യം പറഞ്ഞു
" മോനെ സ്പെഷ്യൽ സ്കൂളിൽ വിടുന്നതാണ് നല്ലത്"
" മോനെ സ്പെഷ്യൽ സ്കൂളിൽ വിടുന്നതാണ് നല്ലത്"
എനിക്കും താല്പര്യം ഉണ്ട്. അവർ പറയുന്നതിലും കാര്യം ഉണ്ട്.
പലപ്പോഴും മറ്റു കുട്ടികളുടെ മുൻപിൽ വച്ച് എൻ്റെ മകൻ എത്ര നാണം കെട്ടിരിക്കുന്നൂ..
അവരുടെ കളിയാക്കലുകൾ എത്ര മാത്രം അവനെ വേദനിപ്പിക്കുന്നുണ്ട്...
അവൻ്റെ അച്ഛന് മകനെ സ്പെഷ്യൽ സ്കൂളിൽ വിടുന്നത് നാണക്കേടാണത്രെ..

കുട്ടിക്ക് അല്പം ബുദ്ധി കുറഞ്ഞു പോയാൽ അത് നാണക്കേടാവുമോ..
എത്രയോ പ്രാവശ്യം അയാൾ എൻ്റെ മകനോട് പറഞ്ഞിരിക്കുന്നൂ..
" കുടുംബത്തിന് മാനക്കേടുണ്ടാക്കാതെ ഒന്ന് പോയി ചത്ത് തുലഞ്ഞൂടെ നിനക്ക്"
" കുടുംബത്തിന് മാനക്കേടുണ്ടാക്കാതെ ഒന്ന് പോയി ചത്ത് തുലഞ്ഞൂടെ നിനക്ക്"
അദ്ദേഹത്തിന് ഉമയോട് മാത്രമേ മതിപ്പുള്ളൂ.പഠനത്തിലും പഠ്യേതര വിഷയങ്ങളിലും ഉമ എന്നും ഒന്നാമതാണ്..
ഉമയ്‌ക്കു എൻ്റെ മകനോട് സ്നേഹമേ ഉള്ളൂ..
അവൾ അവനെ ഇരുത്തി പഠിപ്പിക്കുവാൻ ശ്രമിക്കുന്നുണ്ട്..
ക്ലാസ്സിലെ മറ്റു കുട്ടികൾ അവൻ്റെ പേരും പറഞ്ഞു ഉമയെ കളിയാക്കുമത്രേ..
അവൾ അവനെ ഇരുത്തി പഠിപ്പിക്കുവാൻ ശ്രമിക്കുന്നുണ്ട്..
ക്ലാസ്സിലെ മറ്റു കുട്ടികൾ അവൻ്റെ പേരും പറഞ്ഞു ഉമയെ കളിയാക്കുമത്രേ..
പാവം എൻ്റെ കുട്ടി .. അതെല്ലാം അവനു വേണ്ടി സഹിക്കും...
സ്കൂളിൽ ചെന്നപ്പോഴാണ് അറിഞ്ഞത്
"അവനെ സിക്‌റൂമിൽ ഇരുത്തിയിട്ടുണ്ട്"
"അവനെ സിക്‌റൂമിൽ ഇരുത്തിയിട്ടുണ്ട്"
പെട്ടെന്ന് ഒരു പനി വന്നതാണത്രേ. ഉമ കൂടെ ഉണ്ട്..
രാവിലെ കുഴപ്പമൊന്നും കണ്ടില്ല..
"പിന്നെ പെട്ടെന്ന് എന്താ പറ്റിയത്,,?
"പിന്നെ പെട്ടെന്ന് എന്താ പറ്റിയത്,,?
ഓട്ടോയിൽ കയറ്റി ഞാൻ അവനെ ഹോസ്പിറ്റലിൽ കൊണ്ട് പോയി, പനി കൂടുതലായതു കൊണ്ട് അവിടെ അവനെ അഡ്മിറ്റ് ചെയ്തു.
ഒരാഴ്ച കഴിഞ്ഞിട്ടും പനി മാറിയില്ല...
അന്ന് രാത്രി പനി കുറച്ചു കുറഞ്ഞതുപോലെ തോന്നി.
"എൻ്റെ കുട്ടി എന്നെ തന്നെ നോക്കി കിടക്കുകയാണ്.."
"എൻ്റെ കുട്ടി എന്നെ തന്നെ നോക്കി കിടക്കുകയാണ്.."
പെട്ടെന്ന് അവൻ എന്നോട് ചോദിച്ചൂ
" അമ്മയ്ക്ക് എന്നോട് വെറുപ്പ് തോന്നുന്നില്ലെ..."
" അമ്മയ്ക്ക് എന്നോട് വെറുപ്പ് തോന്നുന്നില്ലെ..."
"ഒരമ്മയ്ക്ക് തൻ്റെ കുട്ടികളെ വെറുക്കുവാൻ സാധിക്കുമോ?" എൻ്റെ കണ്ണ് നിറഞ്ഞു..
പതിയെ അവൻ്റെ കൈയ്യിൽ പിടിച്ചിട്ടു ഞാൻ പറഞ്ഞു...
" ഇല്ല ... എൻ്റെ മോൻ ഉറങ്ങിക്കോ.. അമ്മ എന്നും മോനോടൊപ്പം ഉണ്ടാവും"
പതിയെ അവൻ്റെ കൈയ്യിൽ പിടിച്ചിട്ടു ഞാൻ പറഞ്ഞു...
" ഇല്ല ... എൻ്റെ മോൻ ഉറങ്ങിക്കോ.. അമ്മ എന്നും മോനോടൊപ്പം ഉണ്ടാവും"
അവൻ പതുക്കെ ഉറങ്ങി തുടങ്ങി.
അന്ന് മാത്രം എൻ്റെ കൈ അവൻ ഉറക്കത്തിൽ മുറുകെ പിടിച്ചിരുന്നൂ...
അന്ന് മാത്രം എൻ്റെ കൈ അവൻ ഉറക്കത്തിൽ മുറുകെ പിടിച്ചിരുന്നൂ...
അവൻ്റെ കട്ടിലിൽ അവനെ നോക്കിയിരുന്നു എപ്പോഴോ ഞാനും മയങ്ങി..
രാവിലെ എൻ്റെ കുട്ടി ഉണർന്നില്ല.
രാത്രിയിൽ എപ്പോഴോ ആരും അവനെ വെറുക്കാത്ത ലോകത്തേയ്ക്ക് അവൻ പോയിരുന്നൂ.ഇനി ഇപ്പോൾ അവനെ പറ്റി ആരും പരാതി പറയില്ലല്ലോ. അവനു വേണ്ടി കരയുവാൻ ഞാനും ഉമയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
.......................................
ഇന്ന് വളരെ വർഷങ്ങൾക്കു ശേഷം ഞാൻ മനസ്സ് തുറന്നു ചിരിച്ചൂ.............

അവൻ്റെ മരണത്തിനു ശേഷം എൻ്റെ ഉമ ഒത്തിരി മാറിപോയിരുന്നൂ.
അദ്ദേഹം അവളോട് പ്ലസ് ടുവിനു ശേഷം മെഡിസിന് പോകണം എന്നാണ് ആവശ്യപ്പെട്ടത്..
പക്ഷെ അവൾ തിരഞ്ഞെടുത്തത് സ്പെഷ്യൽ എഡ്യൂക്കേഷൻ ആയിരുന്നൂ..
അവളുടെ ആങ്ങളെയെ പോലെ ആരും ഇനി കഷ്ടപ്പെടരുത്?ഈ ജീവിതത്തിൽ ആങ്ങളയ്ക്കു വേണ്ടി അത്രയെങ്കിലും ചെയ്യുവാൻ അവളെ അനുവദിക്കണം.
അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നൂ...
ആദ്യമായി അവനു വേണ്ടി അവൾ അച്ഛനോട് വഴക്കിടുന്നൂ..
"അവരും മനുഷ്യരാണ്. വീടിനുള്ളിൽ ഒളിപ്പിച്ചു വയ്‌ക്കേണ്ടവരോ. അനാഥാലയത്തിൽ തള്ളേണ്ട ജന്മങ്ങളോ അല്ല. അവരെ മനസ്സിലാക്കുന്ന മാതാപിതാക്കളെയും അധ്യാപകരെയും വാർത്തെടുക്കുവാൻ എനിക്ക് ഒരവസരം വേണം."
"എന്നെ ഇതിനു അനുവദിക്കണം.." അവൾ അദ്ദേഹത്തിൻ്റെ കാലിൽ വീണു.
അന്നാദ്യമായി എൻ്റെ മോന് വേണ്ടി അവൻ്റെ അച്ഛൻ്റെ കണ്ണുകൾ നിറഞ്ഞു...
പഠിച്ചിടങ്ങളിൽ ഒന്നും അവൾ പിന്നിലായില്ല. അവൾ വളർന്നൂ ഒത്തിരി. ഇന്നെൻ്റെ മകളുടെ സ്പെഷ്യൽ സ്കൂളിലിൻ്റെ ഉദ്ഘാടനം ആണ്. എൻ്റെ മോന് വേണ്ടി അവൾ കാത്തു വച്ച സമ്മാനം.....
.....................സുജ അനൂപ്

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ