JANANA SAMAYAM ജനന സമയം FB, N, G

പണ്ടത്തെ കാലത്തെ അപ്പന്മാരെയും അമ്മമാരെയും പറ്റി പറഞ്ഞു കേൾക്കാറുള്ള കൂടുതൽ കഥകളും മക്കളുടെ ജനന സമയത്തെക്കുറിച്ചു ഉള്ളതാണ്.

അന്നൊക്കെ  മക്കൾ ഒത്തിരി ഉണ്ടാവുമല്ലോ....

പക്ഷെ മക്കളുടെ ജനന തീയതി ഒട്ടുമിക്ക മാതാപിതാക്കൾക്കും അറിയണം എന്നില്ല. ഞാൻ പറയുന്നത് 1950- 1960 കാലഘട്ടത്തേയും അതിന് മുൻപേയുള്ള കാലഘട്ടത്തേയും കുറിച്ചാണ്...

എങ്ങാനും മകൻ ജനിച്ചതെപ്പോഴാണ് എന്ന് ചോദിച്ചാൽ അപ്പൂപ്പൻമ്മാർ പറയുന്നത് കേട്ടിട്ടുണ്ട്.

"അന്ന് പുഞ്ചപ്പാടത്തു കൊയ്തു കഴിഞ്ഞു വന്നപ്പോഴായിരുന്നല്ലോ അവളുടെ പ്രസവം"

അപ്പോൾ അതുമായി ബന്ധപ്പെട്ട ഒരു സംഭവം പറയാം...

ഞാൻ അന്ന് എത്രാം  ക്ലാസ്സിലാണ് പഠിക്കുന്നത് എന്ന് ഓർമ്മയില്ല.

ഒരു ദിവസ്സം രാവിലെ പൊക്കത്തുള്ള ഒരു വീട്ടിലെ ചേട്ടൻ ഓടിപെടഞ്ഞു വീട്ടിൽ വന്നൂ..

കാളിങ് ബെൽ കേട്ട് വന്ന അമ്മയോട് ചേട്ടൻ പറഞ്ഞു 

" അത്യാവശ്യമായി അപ്പച്ചൻ്റെ ജനന തീയതി വേണം. തെറ്റാതെ പറഞ്ഞു കൊടുക്കണം. പറ്റുമെങ്കിൽ നാളും കൂടെ പറഞ്ഞു കൊടുക്കണം"

അമ്മിച്ചി ഓർത്തു. 

"ഇതെന്തു കൂത്ത് ?"

ഏതായാലും അമ്മിച്ചി പറഞ്ഞു

" വൈകീട്ട് പറഞ്ഞു തരാം. ഇനി എങ്ങാനും തെറ്റി പോയാലോ?"

വൈകീട്ട് പുള്ളിക്കാരൻ വീണ്ടും വന്നൂ. ആ സമയം അപ്പച്ചൻ ഉണ്ട്.

അപ്പച്ചൻ ജനന തീയതി കൃത്യമായി പറഞ്ഞു കൊടുത്തൂ..

പ്രശ്‌നം എന്താണെന്നു വച്ചാൽ...

പുള്ളിക്കാരൻ്റെ  അമ്മ നേരത്തെ മരിച്ചു പോയതാണ്. ഇതുവരെ അങ്ങനെ ജനനത്തീയതിയുടെ ആവശ്യം വന്നിട്ടില്ല. 

ആരെങ്കിലും ചോദിച്ചാൽ തോന്നിയ തീയതി പറയും അത്ര തന്നെ.

ഇപ്പോൾ തിരിച്ചറിയൽ കാർഡിൽ ചേർക്കുവാൻ ജനന തീയതി വേണം..

അമ്മ പറഞ്ഞ ഓർമ്മയുണ്ടത്രേ..

"മറിയക്കുട്ടി  (അമ്മൂമ്മ) അപ്പച്ചനെ പ്രസവിച്ചു അഞ്ചു ദിവസ്സം കഴിഞ്ഞാണ് ആ ചേട്ടനെ പുള്ളിക്കാരൻ്റെ അമ്മ പ്രസവിച്ചതത്രെ."

ഏതായാലും അപ്പച്ചന് ജനനത്തീയതി ഓർമ്മയുണ്ടായിരുന്നതുകൊണ്ടു പുള്ളിക്കാരൻ രക്ഷപെട്ടൂ...

.....................സുജ അനൂപ്




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ENNU SWANTHAM എന്ന് സ്വന്തം, A, E, FB, K

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA