NAGARA JEEVITHATHINTE MARUPURAM NALAAM BHAGAM നഗര ജീവിതത്തിൻ്റെ മറുപുറം നാലാം ഭാഗം FB
ഓരോ യാത്രകളും സമ്മാനിക്കുന്നത് ഓരോ ഓർമ്മകളാണ്. ചിലപ്പോൾ നൊമ്പരമുണർത്തുന്നവ ചിലപ്പോൾ ചിന്തിപ്പിക്കുന്നവ...
അന്ന് ഒരു ദിവസ്സം മല്ലേശ്വരത്തു കമ്പനി ആവശ്യവുമായി പോയതായിരുന്നൂ. മീറ്റിംഗ് കഴിഞ്ഞിറങ്ങിയപ്പോൾ രാത്രി എട്ടു മണിയായി...
വീട്ടിൽ എത്തുമ്പോൾ രാത്രി പത്തുമണിയാകും...
അതുകൊണ്ടു തന്നെ അനുപേട്ടനെ വിളിച്ചു പറഞ്ഞു " ഞാൻ മന്ത്രി മാളിൻ്റെ മുന്നിൽകാത്തു നിൽക്കാം. വന്നു കൊണ്ട് പോകണം"
പുള്ളിക്കാരൻ്റെ ഓഫീസ് ഇവിടെ അടുത്താണ്.
മാളിൽ കയറി തെണ്ടി നടന്നാൽ കൈയ്യിലെ പൈസ തീരുന്നതു അറിയില്ല. അതുകൊണ്ടു തന്നെ അത്യാവശ്യ സാധനങ്ങൾ വാങ്ങിയതിന് ശേഷം ഞാൻ പുറത്തിറങ്ങി.
അനുപേട്ടൻ വരുവാൻ പതിനഞ്ചു മിനുട്ട് കൂടെ എടുക്കും.
അനുപേട്ടൻ വരുവാൻ പതിനഞ്ചു മിനുട്ട് കൂടെ എടുക്കും.
വെറുതെ വായ് നോക്കി മാളിൻ്റെ മുന്നിൽ നിൽക്കുമ്പോഴാണ് അവരെ കാണുന്നത്.
ഒരു പാവം സ്ത്രീ...
അവർ കാര്യമായി ഭേൽപുരി വിൽക്കുന്നൂ..
കുറച്ചു നേരം ചുമ്മാ നോക്കി നിന്നൂ.
അവരുടെ കൈയ്യുടെ വേഗത സമ്മതിക്കണം....
"അനുപേട്ടന് കഴിക്കുവാൻ എന്തെങ്കിലും വേണം" എന്ന് പറഞ്ഞിരുന്നൂ. എന്നാൽ പിന്നെ ഭേൽപുരി വാങ്ങാം എന്നോർത്തു. കാറിൽ ഇരുന്നു കഴിക്കാമല്ലോ...
അവരുടെ അടുത്ത് ചെന്ന് അത് വാങ്ങുന്നതിനിടയിൽ പതിയെ വിശേഷങ്ങൾ ചോദിച്ചൂ...
അവർക്കും സന്തോഷം...
"ആരാണ് അല്ലെങ്കിൽ തന്നെ അവരോടു വിശേഷങ്ങൾ ചോദിക്കുക..?"
തിരക്ക് പിടിച്ചു ഓടുന്നതിനിടയിൽ ഈ മഹാനഗരത്തിൻ്റെ ഒരു കോണിലെ ഭേൽപുരി കച്ചവടക്കാരിയെ ഗൗനിക്കാൻ ആർക്കും നേരം കാണില്ല...
ഭേൽപുരി ഉണ്ടാക്കുന്ന അഞ്ചു മിനിറ്റിൽ ഞാൻ മനസ്സിലാക്കിയ അവരുടെ ജീവിതം എന്നെ ഒത്തിരി ചിന്തിപ്പിച്ചൂ....
ഭാര്യയും ഭർത്താവും നോർത്ത് കർണാടകയിൽ നിന്ന് ഉള്ളവരാണ്. ജീവിക്കുവാൻ ഒരു മാർഗ്ഗം തേടി ഇവിടെ എത്തി. ഇപ്പോൾ ഈ മഹാനഗരത്തിൻ്റെ ഭാഗം.
രണ്ടു പേരും മാളിൻ്റെ പുറത്തെ രണ്ടു ഗേറ്റിൽ നിന്നാണ് കച്ചവടം ചെയ്യുന്നത്. ആരും വാങ്ങാതെ പോവരുതല്ലോ...
ഒരു സാധാരണ ഭേൽപുരിക്ക് മുപ്പതു രൂപ വരും.
ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും കച്ചവടം കൂടുതൽ ആയിരിക്കും. 2000 രൂപ മുതൽ 4000 രൂപ വരെ ഒരാൾക്ക് ലഭിക്കും.
വൈകീട്ട് അഞ്ചു മണി മുതൽ രാത്രി ഒൻപതര വരെ മാത്രമേ കച്ചവടം ചെയ്യുകയുള്ളൂ.
തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ കച്ചവടം കുറവാണ്. ഒരാൾക്ക് 400 മുതൽ 500 രൂപ വരെ മാത്രമേ കിട്ടുകയുള്ളൂ..
ഒരു ഓട്ടോ പിടിച്ചു ആണ് രണ്ടു പേരും വരുന്നത്. പോകുന്നതും ഒരുമിച്ചു തന്നെയാണ്...
പകൽ സമയം സന്തോഷത്തോടെ ഒരുമിച്ചു ചിലവഴിക്കുന്നൂ..
ഭാഗ്യം.... നേരം ഒത്തിരി ഉണ്ടല്ലോ...
ഭാഗ്യം.... നേരം ഒത്തിരി ഉണ്ടല്ലോ...
മക്കൾ രണ്ടുപേരും കോളേജിൽ പഠിക്കുന്നു...
സന്തോഷത്തോടെ ഇവിടെ ജീവിക്കുന്നൂ...
എങ്ങനെ പോയാലും രണ്ടു പേർക്കും കൂടെ നല്ലൊരു തുക വരുമാനം ലഭിക്കുന്നൂ.
സ്വന്തം കച്ചവടം ആയതുകൊണ്ട് തന്നെ ആവശ്യത്തിന് സ്വാതന്ത്ര്യം ഉണ്ട്... കൂടെ മനസ്സമാധാനവും....
കഷ്ടപ്പെട്ട് മുതലാളിമാരുടെ ചീത്ത കേട്ട് മനസ്സമാധാനമില്ലാതെ പണി എടുക്കുന്ന എത്രയോ പേരുണ്ട്. പണം ഉണ്ടാവും സംതൃപ്തി ഉണ്ടാവുമോ ..
പക്ഷെ ഇവിടെ പണവും ഉണ്ട്... മനസ്സമാധാനവും ഉണ്ട്... സംതൃപ്തിയും ഉണ്ട് ...
.....................സുജ അനൂപ്
.....................സുജ അനൂപ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ