CHAKKI POOCHA ചക്കി പൂച്ച FB, N, K, G, E, P, A, AP, KZ

ചക്കി പൂച്ച സുന്ദരിയായിരുന്നൂ.. അതുകൊണ്ടാണല്ലോ കണ്ടൻ അവളെ വീട്ടിലേയ്ക്കു കൂട്ടികൊണ്ടു വന്നത് .. യജമാനത്തിക്കു ഇഷ്ടം അല്ലെങ്കിലും കണ്ടൻ അവളെ ഉപേക്ഷിക്കുവാൻ തയ്യാറല്ല...

കണ്ടന് അവളെ അത്ര ഇഷ്ടമാണ്...

പക്ഷെ ആ വീട്ടിൽ ചക്കി പൂച്ചയ്ക്ക് എന്നും ദുഃഖം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതൊന്നും പറഞ്ഞാൽ കണ്ടനു മനസ്സിലാവില്ല.

എത്ര പെറ്റതാണ്.. എന്നിട്ടും ഒരുണ്ണിയെ പോലും കണ്ണ് നിറയെ കാണുവാനോ സ്നേഹിക്കുവാനോ ഇതുവരെ സാധിച്ചിട്ടില്ല.

പ്രസവം കഴിഞ്ഞു യജമാനത്തി കാണാതെ എല്ലാ ഉണ്ണികളെയും ഒളിപ്പിക്കുന്നതാണ്.

ഭക്ഷണം തേടി പുറത്തു പോവുമ്പോൾ ഉണ്ണികളേ യജമാനത്തി കണ്ടു പിടിച്ചു കൊണ്ടു പോയി കളയും.ആറ്റു നോറ്റു ഉണ്ടാവുന്ന ഉണ്ണികളെയാണ് യജമാനത്തി കൊണ്ടേ കളയുന്നത്.

ഒരമ്മയുടെ നീറുന്ന മനസ്സ് അവർക്കു അറിയില്ലേ.. അവർക്കും കുട്ടികൾ ഉള്ളതല്ലേ..

അപ്പോഴെല്ലാം കണ്ടൻ പറയും " കുട്ടികളെല്ലാം എവിടെ എങ്കിലും നന്നായി ജീവിക്കുന്നുണ്ടാവും"

എൻ്റെ മനസ്സിൽ എന്നാലും പേടിയാണ് " കുഞ്ഞുങ്ങൾക്ക് ഒന്നും അറിയില്ല. പരുന്തോ പട്ടിയോ പിടിച്ചു കൊന്നാലോ"

ഈ തവണ പ്രസവസമയത്തു ഞാൻ കണ്ടനോട് പറഞ്ഞതാണ് " നമുക്ക് വേറെ എവിടെക്കെങ്കിലും പോകാം"

പക്ഷെ കണ്ടൻ വരില്ല..

അല്ലെങ്കിലും ആ വീട്ടിൽ ഞാനാണല്ലോ അധിക പറ്റു...
കണ്ടനെ അവർക്കു ഒത്തിരി ഇഷ്ടമാണ്..

കണ്ടൻ കട്ട് തിന്നും.. അതൊന്നും അവർക്കു പ്രശ്നം അല്ല.. അവൻ ചെയ്തു കൂട്ടുന്ന ഒരു കുരുത്തക്കേടുകളും അവർക്കു വിഷയമല്ല..

എന്നോട് ദേഷ്യം ആണ്.

ഏതു നേരവും പെറുവാൻ മാത്രമേ എനിക്ക് നേരമുള്ളൂ.... അതാണ് അവരുടെ പ്രശ്‌നം..

പ്രസവം കഴിഞ്ഞിട്ടു ഒരാഴ്ചയായി.. കുഞ്ഞുങ്ങളെ ഒളിപ്പിച്ചു വച്ച് പതുക്കെ പുറത്തിറങ്ങിയതാണ് ഞാൻ.

പെട്ടെന്നാണ് കുഞ്ഞുങ്ങളുടെ കരച്ചിൽ കേട്ടത്.

ഒരു പെറ്റ വയറും കാണുവാൻ ഇഷ്ടപെടാത്ത കാഴ്ചയാണ് ഞാൻ കണ്ടത്..

അവർ എൻ്റെ മക്കളെ എടുത്തു കൊണ്ട് പോകുന്നൂ..

അഞ്ചു പേരെയും അവർ ജീവനോടെ ഒരു കുഴിയിലിട്ടു മൂടി.. ആഴത്തിൽ കുഴിച്ച കുഴി തിരയുവാൻ ഞാൻ എത്ര ശ്രമിച്ചൂ..

എനിക്ക് ഒന്നിനും സാധിച്ചില്ല... എൻ്റെ എല്ലാ കുഞ്ഞുങ്ങളെയും അവർ ഇതുപോലെ കൊന്നിട്ടുണ്ടാവുമോ...

എനിക്ക് തല ചുറ്റുന്നതുപോലെ തോന്നി... ഇനി ഈ വീട്ടിൽ എനിക്ക് സ്ഥാനമില്ല... എൻ്റെ കുഞ്ഞുങ്ങളെ കുരുതി കൊടുത്ത വീടാണ്..

മനുഷ്യകുട്ടികളോട് അവർ അങ്ങനെ ചെയ്യുമോ... ചോദിക്കുവാനും പറയുവാനും എനിക്ക് ആരുമില്ല..

പക്ഷെ അമ്മ എന്ന വാക്കിന് മനുഷ്യനായാലും മൃഗമായാലും ഒരേ അർത്ഥമെല്ലെ  ഉള്ളൂ.. എൻ്റെ കണ്ണീരു ഈ മുറ്റത്തുണ്ട്...

പെറ്റവയറിൻ്റെ ശാപം അത് അവർക്കു കിട്ടും.....

.....................സുജ അനൂപ്





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ENNU SWANTHAM എന്ന് സ്വന്തം, A, E, FB, K

ENTE APPACHAN എൻ്റെ അപ്പച്ചൻ

എൻ്റെ പള്ളിക്കൂടം - ഓർമ്മയിലെ വസന്തകാലം ORMMAYILE VASANTHAKAALAM FB, N, G, LF, TMC