CHERCHA ചേർച്ച FB, P, N, K, E, A, G, AP
"അവളെ ഞാൻ എങ്ങനെ എൻ്റെ ജീവിതത്തിലേയ്‌ക്ക് ക്ഷണിക്കും. കാലം ആർക്കും വേണ്ടി കാത്തുനിൽക്കില്ലല്ലോ. ഞങ്ങളുടെ വഴികൾ എന്നേ വേർപിരിഞ്ഞതാണ്"
ഇന്ന് എൻ്റെ ഒരു വിളി മതി....
അവൾ എൻ്റെ കൂടെ ഇറങ്ങി വരും.
പക്ഷെ ഇന്ന് എനിക്ക് കൂട്ടായി, താങ്ങായി, തണലായി സുമയുണ്ട്. എൻ്റെ കുറവുകളെ സ്നേഹിച്ചു എൻ്റെ കൂടെ വന്നവൾ.
ഹൈസ്കൂൾ കാലഘട്ടത്തിൽ ആണ് ഞാൻ സുമിയെ സ്നേഹിച്ചു തുടങ്ങിയത്. ആ ഇഷ്ടം ഞാൻ അവളോട് തുറന്നു പറഞ്ഞു..
അവൾ അത് അംഗീകരിച്ചൂ...
ഒപ്പം എൻ്റെയും അവളുടെയും വീട്ടുകാരും...
ജീവിതത്തിലെ ഏതു നിർണ്ണായക തീരുമാനവും ഞങ്ങൾ ഒരുമിച്ചു മാത്രമേ അതിനു ശേഷം എടുത്തിട്ടുള്ളൂ.
പ്ലസ് ടുവിനു ശേഷം അവൾ ബിരുദത്തിനും ഞാൻ ഡിപ്ലോമയ്ക്കും ചേരുവാൻ തീരുമാനിച്ചൂ.
ജോലി കിട്ടി കഴിഞ്ഞാൽ എത്രയും വേഗം അവളെ വിവാഹം കഴിക്കാമല്ലോ എന്നാണ് ഞാനും അവളും ചിന്തിച്ചത്...
കാലം കടന്നു പോയികൊണ്ടിരുന്നൂ....
എനിക്ക് ഒരു ജോലി കിട്ടിയപ്പോഴേയ്ക്കും അവൾ ബിരുദാനന്ത ബിരുദത്തിനു ചേർന്നിരുന്നൂ...
ഇടയ്ക്കെപ്പോഴോ അവൾ എന്നിൽ നിന്ന് അകലം പാലിക്കുന്നതായി എനിക്ക് തോന്നി...
പഠനത്തിൻ്റെ തിരക്കുകൾ എന്ന രീതിയിൽ മാത്രമേ അതിനെ ഞാൻ കണ്ടുള്ളൂ..
ബിരുദത്തിനു പഠിക്കുമ്പോൾ തന്നെ വീട്ടുകാർ ഞങ്ങളുടെ വിവാഹം ഉറപ്പിച്ചിരുന്നൂ..
പിന്നീട് അങ്ങോട്ട് അവൾക്കു ആവശ്യമായ സൗന്ദര്യ വർദ്ധക വസ്തുക്കൾ മുതൽ വസ്ത്രങ്ങൾ വരെ ഞാനാണ് വാങ്ങി കൊടുത്തിരുന്നത്...
അവളുടെ അവസാനവർഷ പരീക്ഷ കഴിഞ്ഞപ്പോഴാണ് വിവാഹത്തീയതി നിശ്ചയിക്കുവാൻ അമ്മയും അച്ഛനും അവളുടെ വീട്ടിലേയ്ക്കു ചെന്നത്.
"ഒന്നും അറിയില്ല" എന്ന രീതിയിൽ ആയിരുന്നൂ അവളുടെ അമ്മയുടെ സംസാരം..
" അവളുടെ വിവാഹം ഉറപ്പിച്ചിട്ടു ഒരു മാസം ആയിപോലും. ചെറുക്കൻ വിദേശത്തു നല്ല ജോലിയിൽ ആണ്. വിവാഹം കഴിഞ്ഞാൽ കൂടെ കൊണ്ട് പോവും"
അവൾ എന്നെ തേച്ചിട്ടു പോവും എന്ന് പറഞ്ഞ നല്ല സുഹൃത്തുക്കളെ ഞാൻ അപ്പോൾ ഓർമ്മിചൂ...
അവളോട് അവസാനമായി ഒന്ന് സംസാരിക്കണം എന്ന് എനിക്ക് തോന്നി...
അനിഷ്ടം മുഴുവൻ മുഖത്തു വാരി വിതറിയിട്ടാണ് അവൾ എന്നോട് സംസാരിക്കുവാൻ വന്നത്..
ഞാൻ എന്തെങ്കിലും പറയും മുൻപേ അവൾ എൻ്റെ ചോദ്യം മനസ്സിലാക്കിയ പോലെ ഒരു ചളിപ്പു പോലും ഇല്ലാതെ ഉത്തരം തന്നൂ...
" ഇപ്പോഴത്തെ എൻ്റെ വിദ്യാഭ്യാസവും കഴിവും വച്ച് നിനക്ക് എന്ത് യോഗ്യതയാണ് ഉള്ളത് എന്നെ വിവാഹം കഴിക്കുവാൻ?. ഞാൻ സ്വപ്നം കണ്ട ജീവിതം നീയായിട്ട് തട്ടി തെറുപ്പിക്കരുത് "
ഞാൻ ഒന്നും മറുപടിയായി പറഞ്ഞില്ല..
"നിന്നെ അറിഞ്ഞ് സ്നേഹിക്കാനുള്ള മനസ്സ് " എന്ന ഉത്തരം എൻ്റെ നാവിൻ തുമ്പിൽ കുടുങ്ങി നിന്നൂ ...
പക്ഷെ ... സ്നേഹത്തോടെ "മനുവേട്ടാ" എന്ന് മാത്രം വിളിച്ചിരുന്ന നാവിൽ നിന്നും വന്ന "നിനക്ക്" എന്ന വാക്ക് എൻ്റെ ഹൃദയത്തിൽ ആണ് തുളഞ്ഞു കയറിയത്...
"അവളുടെ വിവാഹത്തിൽ പങ്കെടുക്കില്ല" എന്ന് പറഞ്ഞ എന്നെ അമ്മയാണ് നിർബന്ധിച്ചു കൊണ്ട് പോയത്...
" അവളുടെ കഴുത്തിൽ മറ്റൊരു താലി വീഴുമ്പോൾ എല്ലാം മറക്കുവാൻ എനിക്ക് ആവുമത്രെ..."
വിവാഹം കഴിഞ്ഞ ഉടനെ അവൾ അമേരിക്കയിലെയ്ക്ക് പോയി...
പിന്നീടുള്ള ഓരോ ദിവസ്സങ്ങളും ഞാൻ ചത്തു ജീവിക്കുകയായിരുന്നൂ...
അതുകൊണ്ടു തന്നെ അവളുടെ വിവാഹം കഴിഞ്ഞു ആറുമാസത്തിനുള്ളിൽ തന്നെ അമ്മ എനിക്കായി സുമയെ കണ്ടെത്തി.
വിദ്യാഭ്യാസത്തിലും സൗന്ദര്യത്തിലും സുമിയേക്കാളും അവൾ ഒരു പടി മുന്നിൽ നിന്നൂ.
അത് അമ്മയ്ക്ക് നിർബന്ധം ആയിരുന്നൂ. പേരിൽ പോലും ആ പൊരുത്തം ഉണ്ടായിരുന്നൂ...
പിന്നീട് ഇപ്പോഴാണ് രണ്ടു വർഷത്തിന് ശേഷം അവളെ ഞാൻ കാണുന്നത്...
ആ കണ്ണുകളിലെ ദൈന്യത ഞാൻ കണ്ടില്ലെന്നു നടിച്ചൂ...
ഇടയ്ക്കെപ്പോഴോ അവളെ പറ്റി ഞാൻ കേട്ടിരുന്നൂ...
അവൾ വിവാഹം കഴിച്ചത് ഒരു സ്വവർഗ്ഗാനുരാഗിയെ ആണത്രെ. അത് പക്ഷേ അവൾ തിരിച്ചറിഞ്ഞത് തന്നെ മാസങ്ങൾക്കു ശേഷം ആണ്. അതിൽ പിന്നെ അവളെ അയാൾ എപ്പോഴും ഉപദ്രവിക്കുമായിരുന്നൂ പോലും.
വീട്ടിൽ നിന്ന് എങ്ങോട്ടെങ്കിലും ഓടി രക്ഷപെടുവാൻ അവൾക്കു ആവുമായിരുന്നില്ല.
അവൾ ആ വീട്ടിൽ ഒരു വേലക്കാരി മാത്രം ആയിരുന്നത്രേ...
ഇടയ്ക്കെപ്പോഴോ അനീതിക്കെതിരെ പ്രതികരിച്ച അവൾക്കു അതിനുള്ള ശിക്ഷ അവൻ നൽകിയത് തൻ്റെ കൂട്ടുകാർക്കു അവളെ കാഴ്ച നൽകികൊണ്ടായിരുന്നൂ..
എങ്ങനെയോ അവിടെ നിന്നും രക്ഷപെട്ട അവൾ നാട്ടിൽ തിരിച്ചെത്തി...
അവളുടെ കണ്ണുകളിലെ നിരാശ ഞാൻ കണ്ടു...
പക്ഷേ....
"അവൾ സ്വപ്നം കണ്ട ജീവിതം അവൾക്കു കിട്ടിയല്ലോ. കാരണം അവൾ സ്നേഹിച്ചത് പണത്തെയും പ്രതാപത്തെയും മാത്രം ആയിരുന്നല്ലോ.."
"പക്ഷെ ഞാൻ സ്വപ്നം കണ്ടത് എന്നെ മനസ്സിലാക്കുന്ന ഒരു ഭാര്യയും ഒത്തുള്ള ചെറിയ ജീവിതം മാത്രമാണ്. ചെറിയ സ്വപ്നങ്ങളുടെ കാവൽക്കാരൻ മാത്രമായിരുന്നൂ ഞാൻ എന്നും. അതുകൊണ്ടു തന്നെ സുമ മാത്രമാണ് എനിക്കു ചേരുക"
.....................സുജ അനൂപ്

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ