ENTE FARM എൻ്റെ ഫാം FB, N, A, KT, G
അന്നും ഇന്നും മണ്ണും മണ്ണിൻ്റെ മണവും ഞാൻ ഇഷ്ടപ്പെടുന്നൂ. നാട്ടിൽ നിന്ന് പോന്നതിനു ശേഷവും കൃഷി എനിക്കിപ്പോഴും ഇഷ്ടം തന്നെയാണ്.
ഞാൻ പൂക്കളെ ആണ് സ്നേഹിക്കുന്നതെങ്കിൽ കാർഷിക വിളകളെ സ്നേഹിക്കുന്ന ആളാണ് അനുപേട്ടൻ.
അങ്ങനെയാണ് ഞങ്ങൾ ആ ഫാം വാങ്ങുന്നത്. പാലക്കാടു ജില്ലയിലെ നെമ്മാറയിലാണ് ഞങ്ങളുടെ ഫാം (ANUP'S ഫാം) ഉള്ളത്. വല്ലപ്പോഴും ആ ഫാമിൽ ഞങ്ങൾ പോകാറുണ്ട്.
നഗരത്തിൻ്റെ തിരക്കിൽ നിന്നും മാറി ഒതുങ്ങി നിൽക്കുന്ന ഫാം..
ഇപ്പോഴും നമ്മുടെ നാട്ടിൽ അന്യo നിന്ന് പോയികൊണ്ടിരിക്കുന്ന തനതായ കൃഷിരീതികൾ പിന്തുടരുന്ന ഒത്തിരി കർഷകർ ഇപ്പോഴും ആ ഗ്രാമത്തിൽ ഉണ്ട്...
കൊയ്തു നടക്കുന്നത്തിനു തൊട്ടു മുൻപേ ഉള്ള സമയം ആ ഫാമിന് ചുറ്റും കാണുവാൻ എന്ത് രസമാണെന്നു അറിയാമോ..
കതിരിട്ടു നിൽക്കുന്ന നെൽച്ചെടികൾ .. പുഴുക്കളേയും കീടങ്ങളെയും അകത്താക്കുവാൻ വരുന്ന കൊറ്റികൾ, നിറയെ ചിത്രശലഭങ്ങൾ..
ഗ്രാമീണ തനിമയോടെ പാടത്തു പണി എടുക്കുന്ന പെണ്ണുങ്ങൾ.. അങ്ങനെ പോകുന്നൂ ആ കാഴ്ച..
കൊയ്തു കഴിഞ്ഞു കിടക്കുന്ന പാടത്തേയ്ക്കു ആട്ടിൻകൂട്ടങ്ങളുമായി കർഷകർ വരും.. ആട്ടിൻകൂട്ടo നീങ്ങുന്നത് കണ്ടാൽ മേഘക്കൂട്ടം നീങ്ങുകയാണെന്നേ തോന്നൂ...
പിന്നെ നാട്ടുവഴികളിലൂടെയുള്ള നടത്തം, കുളത്തിലെ മുങ്ങിക്കുളി എല്ലാം ഞാൻ ആസ്വദിക്കുന്നത് എൻ്റെ ഫാമിൽ ചെല്ലുമ്പോഴാണ്..
വെറുതെ നെല്ലിമുത്തച്ഛനോടു സംസാരിച്ചിരിക്കുവാനും ഒരു രസമാണ്..
കുളത്തിലെ വെള്ളത്തിൽ നിറയെ കാൽപാദങ്ങളെ ഇക്കിളി കൂട്ടുന്ന മീനുകളാണ്.. മോന് അവയെ കാണുബോൾ പേടിയാണെങ്കിലും ഞാൻ നിർബന്ധിക്കുമ്പോൾ കൂടെ വെള്ളത്തിൽ ചാടും..
മോൻ്റെ സന്തോഷമാണ് കാണേണ്ടത്..
അവൻ കഴിഞ്ഞ പ്രാവശ്യം ഫാമിൽ വന്നപ്പോഴാണ് ആദ്യമായി ഒരു ഓന്തിനെ കാണുന്നത്..
കുഞാങ്ങള ആ ഓന്തിനെ വാലിൽ തൂക്കിയെടുത്തു കാണിച്ചു അവനെ പേടിപ്പിച്ചൂ..
ഇടയ്ക്കു മയിൽ സന്ദർശിക്കുവാൻ വരാറുണ്ട്.. ഓരോ സന്ദർശന വേളകളിലും തൻ്റെ പീലികൾ ദാനം ചെയ്തിട്ടാണ് പുള്ളിക്കാരൻ്റെ പോക്ക്.. അതുകൊണ്ടു തന്നെ ഫാമിൽ ചെല്ലുമ്പോഴെല്ലാം മയിൽപീലി ഞാൻ ഓടിനടന്നു പെറുക്കി എടുക്കും..
ഇവിടെ നിന്ന് നോക്കിയാൽ നിറയെ മലനിരകൾ കാണുവാൻ സാധിക്കും..
ഫാമിലെ വീട്ടിൽ എപ്പോഴും നിറയെ വിരുന്നുകാരാണ് ... അണ്ണാൻ, പച്ചക്കിളി, മാടത്ത, തത്ത, അരിപ്രാവ് അങ്ങനെ ആ പട്ടിക നീളും ...
പിന്നെ വല്ലപ്പോഴും വരുന്ന ഞങ്ങളും.....
.....................സുജ അനൂപ്

![]() |
എൻ്റെ കുളം |
![]() |
നെല്ലി മുത്തച്ഛൻ്റെ കൊച്ചുമോൻ |
![]() |
ഫാം |
![]() |
'അമ്മ ആൻഡ് ammas lioncub |
![]() |
എൻ്റെ ഫാം house |
![]() |
നെല്ലി മുത്തച്ഛൻ്റെ സമ്മാനം |
![]() |
എൻ്റെ നെല്ലി മുത്തച്ഛൻ |
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ