ENTE KOCHU CHANGHADAM എൻ്റെ കൊച്ചു ചങ്ങാടം FB, N, G, A, LF, TMC
കുട്ടിക്കാലത്തെല്ലാം മഴക്കാലത്ത് മുറ്റത്തു നിന്ന് കയറുവാൻ മടിയായിരുന്നൂ.
കോരിച്ചൊരിയുന്ന മഴയിൽ നനയുവാനും അപ്പച്ചൻ ഉണ്ടാക്കി തരുന്ന കൊച്ചു ചങ്ങാടത്തിൽ കളിക്കുവാനും ഒത്തിരി രസമായിരുന്നൂ.
ഇന്നത്തെ പോലെ തക്കാളി പനി, എലി പനി എന്നുള്ള ഒരു പനിയെയും അന്ന് പേടിച്ചിരുന്നില്ല...
പറമ്പിൽ വെള്ളം നിറയുവാൻ കാത്തിരിക്കും...
വെള്ളം നിറഞ്ഞു കഴിഞ്ഞാൽ അപ്പൻ നേരെ പറമ്പിൽ പോയി നല്ല വാഴത്തടിയും പത്തലിൻ്റെ കൊമ്പുകളും വെട്ടി കൊണ്ടു വരും.
പിന്നെ നല്ലൊരു ചങ്ങാടം ഉണ്ടാക്കി തരും. ചങ്ങാടം ഉണ്ടാക്കുവാൻ പഠിപ്പിച്ചു തന്നത് അപ്പച്ചനാണ്. ചങ്ങാടത്തിൽ കയറി തുഴയുവാൻ എന്തു രസമായിരുന്നൂ....
ഞങ്ങൾ മൂന്ന് പേരും അവരവരുടെ ഊഴം അനുസരിച്ചു ചങ്ങാടത്തിൽ കയറി തുഴയും.
മഴ കൂടുതൽ ഉണ്ടെങ്കിൽ മഴക്കോട്ട് ധരിക്കും..
എത്രയോ പ്രാവശ്യം ചങ്ങാടത്തിൽ നിന്നും വെള്ളത്തിൽ വീണിരിക്കുന്നൂ... എന്നാലും പരാജയം സമ്മതിക്കാതെ തുഴയും.
ഇന്ന് ആങ്ങള നല്ലൊരു ചങ്ങാടം ഉണ്ടാക്കി അവൻ്റെ മകൻ തുഴയുന്ന ഒരു വീഡിയോ അയച്ചു തന്നൂ...
ഒരിക്കൽ ഞങ്ങൾ തുഴഞ്ഞു കളിച്ച വഴികളിലൂടെ ആങ്ങളയുടെ മകൻ സഞ്ചരിക്കുന്നൂ...
ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകൾ...
ഇങ്ങനെ കുറച്ചു ഓർമ്മകൾ കൂടെ ഉള്ളപ്പോൾ ആണ് ജീവിതo സുന്ദരമായി തോന്നുന്നത് ....
അവൻ നവീന സാങ്കേതിക വഴികളിലൂടെ ചങ്ങാടം ഉണ്ടാക്കുന്നൂ..
വാഴത്തടിയും പത്തലും കിട്ടാനില്ല. ഒന്നാമത് എല്ലായിടത്തും മതിലുകൾ ആണ്..
ആ പാവം കൊന്ന പത്തലിനെ ഇപ്പോൾ എങ്ങും കാണാനില്ല...
ഒരിക്കലും തിരിച്ചു വരാത്ത ബാല്യം തലമുറകളിലൂടെ പുനർജ്ജനിക്കുന്നൂ...
.....................സുജ അനൂപ്
.....................സുജ അനൂപ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ