ENTE MITHAYI BHARANI എൻ്റെ മിഠായി ഭരണി, FB, N, A, G

അന്നും ഇന്നും ചോക്ലേറ്റുകൾ എൻ്റെ ദൗർബല്യമാണ്.

 ഇന്നും ഏതു പള്ളിയിൽ  പെരുന്നാളിന് പോയാലും തേൻ മിഠായി വാങ്ങിക്കാതെ ഞാൻ തിരിച്ചു വരാറില്ല.

ഇപ്പോഴും ബാംഗ്ലൂരിലെ കൊച്ചു പെട്ടിക്കടകളിൽ നിന്നും കപ്പലണ്ടി മിഠായി തിന്നുന്നത് എനിക്ക് ഇഷ്ടമാണ്...

അപ്പോൾ ഈ കഥ എൻ്റെ മിഠായി പ്രണയത്തെകുറിച്ചുള്ളതാണ്.

നാലാം ക്ലാസ്സിൽ പഠിക്കുന്ന സമയം...

ഒട്ടു മിക്കവാറും ദിവസ്സങ്ങളിലും അപ്പച്ചൻ മിഠായി കൊണ്ടുവന്നു തരും.

ശനിയാഴ്ചകളിൽ അപ്പച്ചൻ സ്പെഷ്യൽ ആയി "ഡയറി മിൽക്ക്" കൊണ്ട് വന്നു തരും, ഇല്ലെങ്കിൽ "ഫൈവ് സ്റ്റാർ."

കാണുവാൻ വരുന്ന ബന്ധുക്കളും മിഠായിയുമായിട്ടാണ് വരവ്.

അങ്ങനെയാണ് ഞാൻ ഒരു തീരുമാനം എടുത്തത്.

"കിട്ടുന്നത് മുഴുവൻ ഒറ്റയടിക്ക് തിന്നാതെ സൂക്ഷിച്ചു വയ്ക്കുക."

അപ്പോൾ തന്നെ നേരെ അടുക്കളയിൽ കയറി ഒരു കൊച്ചു ടിന്നു സംഘടിപ്പിച്ചു. അതിൽ മിഠായി ശേഖരണം തുടങ്ങി.

ആങ്ങളമാർ കണ്ടാൽ അടിച്ചു മാറ്റും എന്നുള്ളതുകൊണ്ട് ആരും കാണാതെ കട്ടിലിൻ്റെ അടിയിൽ ഒളിപ്പിച്ചു വച്ചു.

ഇടയ്ക്കിടയ്ക്ക് ഈ മിഠായി ഭരണി എടുത്തു ഓരോന്നായി എണ്ണി നോക്കി ഞാൻ നിർവൃതി അടയും.

എല്ലാത്തിനും മൂകസാക്ഷി അമ്മയും...

ഒരു ദിവസ്സം അവന്മ്മാരെ എല്ലാം കൊതിപ്പിച്ചു മിഠായി തിന്നണം എന്ന ദുരാഗ്രഹവും മനസ്സിൽ ഉണ്ടായിരുന്നൂ.. കാരണം അവൻമ്മാർ അവരുടേത് അപ്പപ്പോൾ തന്നെ തിന്നു തീർക്കുമായിരുന്നല്ലോ...

ഏതായാലും അങ്ങനെ എൻ്റെ ശേഖരണം പുരോഗമിച്ചുകൊണ്ടിരുന്നൂ..

അന്ന് സ്കൂളിൽ സ്പെഷ്യൽ ക്ലാസ്സ് ഉണ്ടായിരുന്നൂ. അതുകൊണ്ടു തന്നെ വീട്ടിൽ എത്തുവാൻ താമാസിച്ചൂ..

പിറ്റേന്ന് പൊതുഅവധി ദിവസ്സം കൂടി ആയിരുന്നൂ.

ഞാൻ വീട്ടിൽ ചെല്ലുമ്പോൾ പ്രജകളെല്ലാം വീടിൻ്റെ വരാന്തയിൽ തന്നെ ഉണ്ട്. അപ്പച്ചൻ നേരത്തെ എത്തിയിട്ടുണ്ട്..

എന്നെ നോക്കി ആങ്ങളമാർ (പാവം സോളമൻ അന്ന് ജനിച്ചിട്ടില്ല) ഒരു വല്ലാത്ത ചിരി ചിരിച്ചൂ...

എനിക്കൊന്നും മനസ്സിലായില്ല..

പിറ്റേന്ന് എൻ്റെ മിഠായി ഭരണി എടുത്തു നോക്കിയ എനിക്ക് എന്തോ പന്തികേട് തോന്നി...

മിഠായി ഭരണി തുറന്ന എനിക്ക് ഹൃദയാഘാതം വന്നില്ല എന്നെ ഉള്ളൂ..

പാവപ്പെട്ട ഒരു "പോപ്പിൻസ്" ഒഴികെ  ഒന്നും കാണാനില്ല...

എനിക്ക് സങ്കടം വന്നു.. വലിയ വായിൽ കരച്ചിലായി..

അമ്മ പറഞ്ഞു.. "അപ്പനോട് ചോദിച്ചാൽ മതി"

തലേന്ന് നേരത്തെ വന്ന അപ്പൻ അപ്പൻ്റെ ഏതോ ടൂൾ നോക്കിയതാണ് കട്ടിലിൻ്റെ അടിയിൽ. കിട്ടിയതാകട്ടെ എൻ്റെ മിഠായി ഭരണിയും..

അമ്മച്ചി എന്തെങ്കിലും പറയുന്നതിന് മുൻപേ അപ്പൻ അത് എല്ലാവര്ക്കും വീതിച്ചു കൊടുത്തു കഴിഞ്ഞിരുന്നൂ ...

"ഞാൻ വെറുതെ ഇരിക്കുമോ.. നിരാഹാര സമരം, മൗനവ്രതം എല്ലാം പുറത്തെടുത്തു"

പിറ്റേ ദിവസ്സം കുറച്ചു ചോക്ലേറ്റ് വാങ്ങി തന്നു അപ്പൻ ആ പ്രശ്നം പരിഹരിച്ചൂ..

അപ്പോൾ അവന്മ്മാരുടെ വക അറിയിപ്പ്

" വേണമെങ്കിൽ ഇനിയും ഭരണിയിൽ അടച്ചു വച്ചോളൂ...."

.....................സുജ അനൂപ്




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്വവർഗ്ഗാനുരാഗം SWAVARGANURAGAM FB, N, E, K, A, AP, P, G