KADANNAL MAN കടന്നൽ മാൻ FB, N, G, P, A, TMC

കഴിഞ്ഞ അവധിക്കാലത്തു നാട്ടിൽ പോയപ്പോൾ ഉണ്ടായ ഒരു സംഭവം ആണ്. കഥയിലെ നായകൻ കുഞ്ഞാങ്ങള തന്നെ "കിംഗ് സോളമൻ"...

ഈ തവണ നാട്ടിൽ കുറച്ചു ദിവസ്സം കൂടുതൽ ചെലവഴിക്കുവാൻ അവസരം കിട്ടി.

ആ സമയത്താണ് കുഞ്ഞാങ്ങളയ്ക്കു തോന്നുന്നത് എൻ്റെ മോനെയും മൂത്ത ആങ്ങളയുടെ മോനെയും മറൈൻ ഡ്രൈവിൽ ഒന്ന് കൊണ്ട് പോവാം...

ഒറ്റയ്ക്ക് ഈ രണ്ടു പോക്കിരികളെയും കൊണ്ട് പോവുന്നത് ശരിയാവില്ല എന്ന് അപ്പൻ ആദ്യം തന്നെ അവനെ പറഞ്ഞു മനസ്സിലാക്കിയതാണ്...

എവിടെ..... ഒരിക്കൽ വാക്ക് കൊടുത്താൽ ഈ പോക്കിരികൾ പിന്നെ സമ്മതിക്കുമോ ?..

അങ്ങനെ അപ്പൻ കുളിക്കുവാൻ പോയ നേരത്തു അവൻ പോക്കിരികളുമായി സ്ഥലം വിട്ടു..

മറൈൻ ഡ്രൈവ് യാത്രയെല്ലാം കഴിഞ്ഞു ആശാന്മാർ തിരിച്ചെത്തി.

അപ്പോഴാണ് മോൻ ഓടി വന്നു പറയുന്നത് " അമ്മെ.. എൻ്റെ കൈ നോക്കൂ.."

 നടുവിരൽ മൊത്തം നീര് വന്നു വീങ്ങി ഇരിപ്പുണ്ട്.

അവൻ കരയുന്നൊന്നുമില്ല. പാവം തോന്നി..

അപ്പോഴാണ് കഥകൾ മനസ്സിലാവുന്നത്...

മറൈൻ ഡ്രൈവിൽ ഒരു കുഞ്ഞു കടന്നാൽ കൂടു ഈ പോക്കിരികൾ കണ്ടെത്തി. റയാൻ കുട്ടൻ (മൂത്ത ആങ്ങളയുടെ മകൻ )ഒരു കോലെടുത്തു അതിനെ കുത്തി നോക്കി.

ജോക്കുട്ടൻ (എൻ്റെ മകൻ) നേരെ കൈകൊണ്ടു അതിനെ പിടിക്കുവാൻ നോക്കി. അങ്ങനെ കിട്ടിയ സമ്മാനമാണ്..

ഏതായാലും അവന്മ്മാരുടെ പുറകെ കൂടിയ മൊത്തം കടന്നലുകളെയും ആങ്ങള തല്ലി കൊന്നു. അഞ്ചോ ആറോ മാത്രമേ ഉണ്ടായിരുന്നുള്ളൂ അത് അവൻ്റെ ഭാഗ്യം....

ജോക്കുട്ടൻ ആണെങ്കിൽ കരച്ചിൽ തുടങ്ങി. കൈ വേദനിച്ചിട്ടു വയ്യ.

അവൻ്റെ കരച്ചിൽ നിർത്തുവാൻ കുഞ്ഞാങ്ങള കണ്ടു പിടിച്ച വിദ്യയാണ് "കടന്നൽ മാൻ"

എൻ്റെ മോന് അന്നും ഇന്നും "അവേഞ്ചേഴ്‌സിനോടാണ്" താല്പര്യം.

എട്ടുകാലി കടിച്ചിട്ടാണ് "സ്‌പൈഡർമാൻ" ഉണ്ടായതെന്ന് അവനു അറിയാം.. അപ്പോൾ എന്തായാലും കടന്നാൽ കുത്തിയാൽ "വാസ്പ് " ആവും.

കുഞ്ഞാങ്ങള പറഞ്ഞു കൊടുത്തു

 "കരഞ്ഞാൽ കടന്നൽ മാൻ ആവില്ല. എല്ലാം സഹിച്ചു നിൽക്കണം. പതിയെ പതിയെ ശരീരത്തിൽ മാറ്റങ്ങൾ വരും."

ആ പാവം പിന്നെ കൈ വേദനിക്കുന്നൂ എന്നും പറഞ്ഞു കരഞ്ഞിട്ടില്ല.

നാട്ടിൽ നിന്ന് വന്നിട്ടും എന്നും രാവിലെ കണ്ണാടിയുടെ മുന്നിൽ പോയി പാവം നോക്കും... എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ എന്നറിയുവാൻ...

ഇപ്പോൾ അവനു ചെറിയ ഒരു സംശയം ഇല്ലാതില്ല. ഇതു കുഞ്ഞാങ്ങള പറ്റിച്ച പണിയാണോ എന്ന് ....

അടുത്ത അവധിക്കു മുൻപ് ജോക്കുട്ടൻ "കടന്നൽ മാൻ" ആയാൽ കുഞ്ഞാങ്ങളയ്ക്കു കൊള്ളാം..ഇല്ലേൽ ഇവൻ വെറുതെ വിടുമെന്ന് തോന്നുന്നില്ല"....

.....................സുജ അനൂപ്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്വവർഗ്ഗാനുരാഗം SWAVARGANURAGAM FB, N, E, K, A, AP, P, G