KADHANAYAKANE KANANILLA കഥാനായകനെ കാണാനില്ല FB, N, G

കുട്ടിക്കാലത്തു നടന്ന ഒരു സംഭവം ആണ്. അന്ന് എനിക്ക് ഒരു പതിനൊന്നു വയസ്സ് കാണും.

അന്നൊരു ദിവസ്സം ഞങ്ങളെല്ലാവരും കൂടെ കള്ളനും പോലീസും കളിക്കുകയായിരുന്നൂ. കൂട്ടത്തിൽ എട്ടു വയസ്സുള്ള ഒരു കുട്ടിയും ഉണ്ട്. അവനെ കാര്യമായി നോക്കി കൊള്ളണം എന്ന് അവൻ്റെ അമ്മ പറഞ്ഞേല്പിച്ചിട്ടുണ്ട്.

മൊത്തം ആറു പേർ ഉണ്ട് . മൂന്ന് കള്ളൻമ്മാരും മൂന്ന് പോലീസുകാരും...

കളി മുറുകി..

രണ്ടു കൂട്ടരും വാശിയിൽ ആയിരുന്നൂ..

"പിടി തരില്ല" എന്ന് പറഞ്ഞു കള്ളൻമ്മാരും.

" പിടിച്ചേ അടങ്ങൂ" എന്നും പറഞ്ഞു പോലീസുകാരും..

കളി കാര്യമായി.

കള്ളൻമാരെ രണ്ടു പേരെ കണ്ടു പിടിച്ചു.

"പക്ഷേ... എത്ര തിരഞ്ഞിട്ടും എട്ടു വയസ്സുള്ള ആ കുട്ടിയെ കിട്ടിയില്ല."

"ഇനി രക്ഷയില്ല" എന്ന് തോന്നിയപ്പോൾ വീട്ടിൽ പറഞ്ഞു.

അവൻ്റെ വീട്ടിലും അറിയിച്ചൂ..

കേട്ട പാതി കേൾക്കാത്ത പാതി ജ്ഞാനദൃഷ്ടിയുള്ള നാട്ടുകാർ ഉറപ്പിച്ചൂ

" കുട്ടിയെ തട്ടിക്കൊണ്ടു പോയത് തന്നെ "

അത് കൂടി കേട്ടതോടെ അവൻ്റെ അമ്മ വലിയ വായിൽ കരച്ചിലായി...

തെക്കേലെ പറമ്പു മൊത്തം ആൾകൂട്ടമായി... ആൾകൂട്ടത്തിൻ്റെ നടുവിൽ കരഞ്ഞു കൊണ്ട് അവൻ്റെ അമ്മയും...

ഈ സമയത്താണ് ഒരു പഴുത്ത വാഴക്കുലയുമായി പൊക്കത്തെ കടയിലെ ചേട്ടൻ്റെ വരവ്...

പാവം ചേട്ടൻ വാഴക്കുല റോഡിൽ വച്ച് ചേച്ചിയെ ആശ്വസിപ്പിക്കുവാൻ പോയി...

ചർച്ചകൾ മുറുകുകയാണ്..

കൂട്ടത്തിൽ കൊച്ചിനെ ചാക്കിലാക്കി തട്ടിക്കൊണ്ടു പോയത് കണ്ടവർ വരെയുണ്ട്...

അപ്പോൾ "ദാ വരുന്നൂ " കഥാനായകൻ...

ആൾകൂട്ടം എന്തിനാണെന്ന് അവനു ഒരു എത്തും പിടിയും കിട്ടിയില്ല...

പതിയെ ആളുകളെ വകഞ്ഞു മാറ്റി നടുക്കെത്തിയ അവൻ കാണുന്നത് നിലത്തു കുത്തിയിരുന്ന് നിലവിളിക്കുന്ന അമ്മയെയാണ്..

അവനെ കണ്ട എല്ലാവരും ഞെട്ടി...

അപ്പോഴാണ് സംഭവം മനസ്സിലാവുന്നത്...

അവൻ നേരെ ഒളിക്കുവാൻ കയറിയത് എൻ്റെ തറവാട്ടിലെ തട്ടിൻ മുകളിൽ ആണ്. അവിടെ ഇരുന്നു ആശാൻ മയങ്ങി പോയി. ഉണർന്നപ്പോഴാണ് നേരം വൈകി എന്ന് മനസ്സിലായത്...

പണി പാളി എന്ന് മനസ്സിലായി. വീട്ടിൽ തിരിച്ചു കയറേണ്ട സമയം ആയിരിക്കുന്നൂ ..

അങ്ങനെ ആശാൻ തിരിച്ചു വീട്ടിലേക്കു നടക്കുമ്പോഴാണ് തെക്കേലെ പറമ്പിലെ ആൾകൂട്ടം കാണുന്നത്...

"ആളുകൾ പാമ്പിനെ തല്ലികൊല്ലുന്നതാവും എന്നാണ് ആശാൻ വിചാരിച്ചത്"

ഏതായാലും ഞങ്ങൾക്ക് കിട്ടേണ്ടത് വയറു നിറച്ചും കിട്ടി..

പക്ഷെ ..

എല്ലാം ശുഭമായി അവസാനിച്ചപ്പോൾ തലയ്ക്കു കൈയ്യും കൊടുത്തു ഒരാൾ അവിടെ നില്പുണ്ടായിരുന്നൂ...

" കൈയ്യിൽ കാലിയായ വാഴക്കുലയും തൂക്കി".....

ചർച്ച കൊഴുത്തു വന്നപ്പോൾ ആളുകൾ ക്ഷീണം തീർത്തതാണ്...

.....................സുജ അനൂപ്



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്വവർഗ്ഗാനുരാഗം SWAVARGANURAGAM FB, N, E, K, A, AP, P, G