KALLANUM POLICUM കള്ളനും പോലീസും FB, N, G, A

ബാല്യകാലത്തിലെ അവധി ദിവസ്സങ്ങളിൽ കളികളിൽ ഏറ്റവും ഇഷ്ടപ്പെട്ടിരുന്നത് "കള്ളനും പോലീസും" കളി ആയിരുന്നൂ..

ഇപ്പോഴെത്തെ കുട്ടികൾക്ക് ഇങ്ങനെ ഒരു കളി ഉണ്ട് എന്ന് തന്നെ അറിയണം എന്നില്ല.

അവരുടെ ലോകം മുഴുവൻ വീഡിയോ ഗെയിം ആണല്ലോ...

പറമ്പിലെ പഴുത്ത പ്ലാവിലകൾ മുഴുവൻ പെറുക്കിയെടുത്താണ് അന്ന് പോലീസിൻ്റെ അരപ്പട്ടയും തൊപ്പിയും ഉണ്ടാക്കിയിരുന്നത്. പിന്നെ കയ്യിൽ ഒരു വടിയും കൂടെ ആയാൽ പോലീസ് തയ്യാറായി..

എനിക്കെന്നും പോലീസ് ആകുവാനായിരുന്നൂ ഇഷ്ടം..

കള്ളൻ ആകുവാൻ പിന്നെ പ്രത്യേകിച്ച് തയ്യാറെടുപ്പുകൾ ഒന്നും നടത്തേണ്ട ആവശ്യം ഇല്ല..

കുട്ടികൾ രണ്ടു ഗ്രൂപ്പുകളായി തിരിയുന്നൂ. ഒന്ന് കള്ളൻമ്മാരുടെതും പിന്നൊന്ന് പോലീസിൻ്റെതും..

പിന്നെയാണ് ഭാവാഭിനയം..

കള്ളൻമ്മാരുമായി ജയിലേയ്ക്ക് പോവുന്ന പോലീസ് വഴിയിൽ ഉറങ്ങി പോവുന്നൂ.അങ്ങനെ കള്ളൻമ്മാർ രക്ഷപെടുന്നു..

പത്തു മിനുട്ടിനുള്ളിൽ കള്ളൻമ്മാർ ഒളിച്ചിരിക്കണം..

പിന്നെ പറമ്പു മുഴുവൻ കള്ളന് വേണ്ടിയുള്ള തിരചിലാണ്..

ഇങ്ങനെ ഓടിച്ചാടിയുള്ള കളികൾ കാരണം അന്നൊന്നും തടിയൻമ്മാരായ കുട്ടികൾ ആരും തന്നെ അയല്പക്കങ്ങളിലോ ക്ലാസ്സിലോ ഉണ്ടായിരുന്നില്ല.

അന്ന്  "ഭക്ഷണം കഴിക്കു" എന്നും പറഞ്ഞു അമ്മ പുറകെ നടക്കാറും ഇല്ല...

ഓടി കളിച്ചു ക്ഷീണിക്കുമ്പോൾ കിട്ടുന്നതെല്ലാം അന്നത്തെ കുട്ടികൾ വാരികഴിക്കുമായിരുന്നൂ.....

കിണറ്റിൽ നിന്നും നേരെ കോരി കുടിക്കുന്ന വെള്ളത്തിൻ്റെ രുചിയും ഒന്ന് വേറെ തന്നെയായിരുന്നൂ...

അന്നൊന്നും പൊണ്ണത്തടി മൂലം അസുഖo വന്ന കുട്ടികളും ഇല്ല...

ഏതായാലും ഇന്നും പറമ്പിലൂടെ നടക്കുമ്പോൾ പഴുത്ത പ്ലാവിലകൾ കാണുമ്പോൾ മനസ്സിൽ ഉറങ്ങി കിടക്കുന്ന ആ പത്തു വയസ്സുകാരി തുള്ളിച്ചാടും..

ഒരിക്കലും മടങ്ങി വരില്ലാത്ത ബാല്യത്തിന് വേണ്ടി ....

.....................സുജ അനൂപ്







അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ദൈവത്തിൻ്റെ നീതി DAIVATHINTE NEETHI, FB, N, A, E, NL, KZ, K, P, EK, NA

ENTE APPACHAN എൻ്റെ അപ്പച്ചൻ

എൻ്റെ പള്ളിക്കൂടം - ഓർമ്മയിലെ വസന്തകാലം ORMMAYILE VASANTHAKAALAM FB, N, G, LF, TMC