കോൽ ഐസ് ( KOL ICE) FB, N, G, A, TMC

മോഡേൺ ഐസ് സ്റ്റിക്ക് 

എൻ്റെ പാവം കോൽ ഐസ് 


കുട്ടിക്കാലത്തെ ഓർമ്മകളുടെ ഒരേട് ഞാൻ കരുതി വച്ചതു കോൽ ഐസിനു (ഐസ് സ്റ്റിക്) വേണ്ടിയായിരുന്നൂ.

ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും അവധി ദിവസ്സങ്ങളിലും എല്ലാം ആ ബെല്ലടി ശബ്ദത്തിനായി ഞങ്ങൾ കുട്ടികൾ കാത്തിരുന്നിരു ന്നൂ..

എത്ര തരo ഐസുകളാണെന്നോ അയാളുടെ ആ പെട്ടിയിൽ ഉണ്ടായിരുന്നത്..

സാധാ കോൽ ഐസ് - 25 പൈസ, സേമിയ ഇട്ട കോൽ ഐസ് - 40 പൈസ, പാൽ ഐസ് - 50 പൈസ, ഐസ് കേക്ക് - ഒരു രൂപ, കപ്പ് ഐസ്ക്രീം - 2 രൂപ, വലിയ കപ്പ് ഐസ് ക്രീം - അഞ്ചു രൂപ

ഓർമ്മകളിൽ എവിടെയോ സുവർണ്ണ ലിപികളിൽ ആ വില വിവര പട്ടികയും രേഖപ്പെടുത്തി വച്ചിരുന്നൂ..

അന്നൊക്ക പുള്ളിക്കാരൻ സൈക്കിളിൽ വരുന്നത് ഞങ്ങൾ ആഘോഷിച്ചിരുന്നത് ഇന്നത്തെ കുട്ടികൾ സ്‌പൈഡർമാൻ സിനിമ കാണുവാൻ പോകുമ്പോൾ ആഘോഷിക്കുന്നത് പോലെയാണ്..

വൃത്തിയില്ല വെടുപ്പില്ല എന്നൊന്നും പറഞ്ഞു അന്ന് മാതാപിതാക്കൾ അത് തടഞ്ഞിരുന്നില്ല..

പക്ഷെ ആഴ്ചയിൽ ഒരിക്കൽ മാത്രമേ അത് വാങ്ങി തരുമായിരുന്നുള്ളൂ...

പിന്നീടെപ്പോഴോ അയാൾ വരാതെയായി..

അപ്പോഴേയ്ക്കും കുട്ടിക്കാലത്തിൻ്റെ നിഷ്കളങ്കതയും കൈമോശം വന്നിരുന്നൂ..

കച്ചവടം മോശമായി കാണും. എല്ലാവരും ബേക്കറികളിൽ കിട്ടിയിരുന്ന സിപ് അപ്പ് തേടി പോയി തുടങ്ങിയിരുന്നല്ലോ..

പിന്നീട് ആഴ്ചയിലൊരിക്കൽ അപ്പച്ചൻ വലിയ ഫാമിലി പാക്ക് ഐസ്ക്രീം  വാങ്ങി കൊണ്ട് വന്നു തരുമായിരുന്നൂ...

പക്ഷെ.. കൈയിലും നാവിലും ചായം പൂശി തന്നിരുന്ന പാവം കോൽ ഐസ് എന്നിട്ടും മനസ്സിൽ നിറഞ്ഞു നിന്നൂ...

.....................സുജ അനൂപ്



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA