LAALI LAALI THUKKALALA "ലാലി ലാലി തുക്കലാലാ" .. FB, N, G
അമ്മ കഥകൾ എഴുതുന്നുണ്ടെന്നു മോന് അറിയാം. ഇടയ്ക്കൊക്കെ ഞാൻ എഴുതുന്ന കഥകൾ വായിച്ചു കൊടുത്തു അവനെ ഞാൻ കഷ്ടപെടുത്താറുള്ളതാണ്.
ചിലപ്പോഴൊക്കെ അവനു രാത്രിയിൽ കഥകൾ കേൾക്കണം അപ്പോൾ മാത്രമേ അവൻ ഉറങ്ങു. അതും അവനെ പറ്റി തന്നെ പെട്ടെന്ന് പറഞ്ഞു കൊടുക്കുന്ന കുട്ടിക്കഥകൾ... അതാണ് അവനു കൂടുതൽ ഇഷ്ടം.
ആ കഥകളിലൊക്കെ അവൻ സ്പൈഡർമാൻ ആയിരിക്കും.
ഇന്നലെ പെട്ടെന്ന് അവൻ ഒരു ആവശ്യം പറഞ്ഞു... അവനെ പറ്റി ഫേസ്ബുക്കിൽ ഒരു കഥ എഴുതണം..
ആവശ്യം കേട്ടപ്പോൾ എനിക്ക് തോന്നി.. ന്യായമായ കാര്യമാണ്..
"നാട്ടുകാരെ പറ്റി എഴുതുന്നൂ.. ബന്ധുക്കളെ പറ്റി എഴുതുന്നൂ.. പിന്നെ എന്തുകൊണ്ട് അവനെ പറ്റി ഒന്ന് എഴുതി നോക്കിക്കൂട.."
അന്ന് അവനു ഒന്നര വയസ്സ് പ്രായം.. പെറുക്കി പെറുക്കി ഓരോ വാക്കുകൾ പറയുന്ന പ്രായമാണ്..
ആ സമയത്താണ് അവധിക്കു നാട്ടിൽ പോകുവാൻ തീരുമാനിച്ചത്. അങ്ങനെ കാറോടിച്ചു ഞങ്ങൾ നാട്ടിൽ എത്തി...
ബാംഗ്ലൂരിൽ നിന്നും വെളുപ്പിനെ പുറപെട്ടതാണ്.. അതുകൊണ്ടു തന്നെ നല്ല ക്ഷീണവും ഉണ്ട്.
രാത്രിയിലെ ഭക്ഷണവും കഴിഞ്ഞു ഉറങ്ങുവാൻ തീരുമാനിച്ചു.
ചെക്കൻ ഉറങ്ങിയാലേ എനിക്ക് ഉറങ്ങുവാൻ പറ്റൂ..
മോനെ ഉറക്കുവാൻ നോക്കിയിട്ടു അവൻ ഉറങ്ങുന്നില്ല... പതിവില്ലാത്ത വിധം കരച്ചിലാണ്..
ഒന്ന് മാത്രമേ അവൻ പറയുന്നുള്ളൂ.. "ലാലി ലാലി തുക്കലാലാ" ..
"ഇതെന്താ സംഭവം" എന്ന് എനിക്ക് മനസ്സിലായില്ല....
പിന്നെ അതറിയുവാൻ ലക്ഷ്മിയെ വിളിച്ചൂ.. അപ്പോഴാണ് കാര്യങ്ങൾ മനസ്സിലായത്..
"രണ്ടു ദിവസമായി ലക്ഷ്മി അവനു ഉറങ്ങുവാൻ പുതിയ ഒരു പാട്ടു പാടി കൊടുക്കുന്നുണ്ട്.. "
ആ പാട്ടു ഞാൻ പാടണം എന്നതാണ് അവൻ്റെ ആവശ്യം..
മലയാളത്തിൽ മര്യാദയ്ക്ക് പാടുവാനറിയാത്ത ഞാൻ ഇനി കന്നടയിൽ താരാട്ടു പാട്ടു പാടണം..
പിന്നെ അവൻ പറയുന്നത് പോലെ അല്ല യഥാർത്ഥത്തിൽ അത് "ലാലി ലാലി സുകുമാര" എന്നാണ്...
ഈ പാട്ടു 1983 ൽ ഇറങ്ങിയ "ഭക്ത പ്രഹ്ളാദ" എന്ന കന്നഡ സിനിമയിൽ നിന്നുള്ളതാണ്. രാജ്‌കുമാറും (കന്നഡയിലെ സൂപ്പർസ്റ്റാർ) സരിതയുമാണ് (നടൻ മുകേഷിൻ്റെ മുൻ ഭാര്യ തന്നെ) കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിചിരിക്കുന്നത്.
രാജ്‌കുമാറും വാണിജയറാമും കൂടെയാണ് ഈ പാട്ടു പാടിയിരിക്കുന്നത്..
കുട്ടിയായ പ്രഹ്ളാദന് അമ്മ പാടികൊടുക്കുന്ന താരാട്ടു പാട്ടാണ് ഇത്. ഏതായാലും അവനു തല്ക്കാലം ഞാൻ യു ട്യൂബിൽ ആ പാട്ടു അങ്ങു ഇട്ടു കൊടുത്തു.
പാവം... അവൻ അത് കേട്ട് ഉറങ്ങി.
പക്ഷെ എന്നിലെ അമ്മ പരാജയം സമ്മതിച്ചില്ല. അന്ന് തന്നെ കുത്തിയിരുന്ന് ആ പാട്ടു മൊത്തം പഠിച്ചൂ..
എനിക്ക് ആകെ അറിയാവുന്ന കന്നഡ പാട്ട് ഇന്നും ഇത് മാത്രമാണ്...
പാട്ടിൻ്റെ ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്....
.....................സുജ അനൂപ്
https://www.youtube.com/watch?v=hKGLHdOEUUU

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ