MASHI PENA മഷിപ്പേന FB, N, P, G, A, WMC, TMC

എനിക്ക് തോന്നുന്നു പങ്ക് വയ്ക്കുക എന്ന ശീലം ആദ്യമായി പഠിപ്പിച്ചത് മഷിപ്പേന ആയിരുന്നൂ.

 മഷിപ്പേന അന്ന് സ്കൂളിൽ നിർബന്ധം ആയിരുന്നൂ. ബോൾ പേന ഉപയോഗിക്കുവാൻ എൻ്റെ സ്കൂളിൽ സമ്മതിക്കില്ലായിരുന്നൂ.

"കൈയ്യക്ഷരം നന്നാക്കുവാൻ മഷി പേനയാണ് നല്ലതത്രെ.."

മൂന്നാം ക്ലാസ്സു വരെ പെൻസിൽ ആണ് ഉപയോഗിച്ചിരുന്നത്. അതുകൊണ്ടു തന്നെ നാലാം ക്ലാസ്സിൽ ആകുവാൻ കാത്തിരിക്കും ചേച്ചിമാരുടെ പോലെ മഷിപ്പേന ഉപയോഗിക്കുവാൻ...

ധൃതി പിടിച്ചു സ്കൂളിൽ എത്തുമ്പോഴാണ് ഓർക്കുക

"അയ്യോ മഷി നിറയ്ക്കുവാൻ മറന്നൂ"

പിന്നെ നേരെ ഒരു ഓട്ടമാണ് ഹൈദ്രോസ്‌കയുടെ കടയിലേയ്ക്ക്.. പത്തു പൈസയ്ക്ക് മഷി നിറച്ചു കിട്ടും.

കഷ്ടപ്പെട്ട് മഷിയും നിറച്ചു വരുമ്പോഴാണ് കൂട്ടുകാരികൾ പറയുക

" മഷി നിറച്ചില്ല. കുറച്ചു മഷി കടം തരണം"

അങ്ങനെ പങ്ക് വയ്ക്കലിൻ്റെ ആദ്യപാഠങ്ങൾ പഠിച്ചൂ...

ഇടയ്ക്കു പേന തെളിയില്ല. അതെടുത്തു ഒന്ന് വീശി നോക്കും.

കൃത്യമായി മുന്നിൽ ഇരിക്കുന്നവളുടെ വെള്ള ഷർട്ടിൽ അത് ഒരു കലാവിരുതായി പ്രത്യക്ഷപ്പെടും...

ലീക്കായ പേന തരുന്ന പണികൾ ചെറുതല്ല. കയ്യിൽ നിറയെ മഷി.

"ഉച്ചയ്ക്ക് ഇതു മുഴുവൻ ഉരച്ചു കളഞ്ഞിട്ടു വേണം ഊണ് കഴിക്കുവാൻ"

മഷിപ്പേന തരുന്ന പണികളും ചെറുതല്ല....

കഷ്ടപ്പെട്ട് എത്ര വൃത്തിയായി എഴുതിയാലും ഒരു തുള്ളി വെള്ളം മതി അത് മൊത്തം കുളമാക്കി പേജ് നശിപ്പിക്കുവാൻ...

മഴയത്തെങ്ങാനും ബാഗു നനഞ്ഞാൽ കാര്യം എളുപ്പമായി... പിന്നെ ഒരൊറ്റ അക്ഷരം പോലും വായിക്കുവാൻ പറ്റില്ല...

അന്നൊക്കെ ഗൾഫിൽ നിന്നും വരുന്നവർ കുട്ടികൾക്ക് തരുന്ന വിലപിടിപ്പുള്ള രണ്ടു സമ്മാനങ്ങൾ ആണ് ഉള്ളത്

 " ഇൻസ്ട്രുമെന്റ് ബോക്സും ഹീറോ പേനയും"

ഇതു രണ്ടും കൈയ്യിൽ വച്ച് അങ്ങനെ ഗമയിൽ സ്കൂളിലേയ്ക്ക് ഒരു പോക്കുണ്ട്.

" കണ്ടാൽ തോന്നും ലോകം കീഴടക്കിയിട്ടുള്ള വരവാണ് എന്ന്"

ഹീറോപ്പേനയിൽ മഷി നിറയ്ക്കുന്നത് ഒരു സുഖമുള്ള പരിപാടി ആയിരുന്നൂ. ലീക്ക് ആവുകയും ഇല്ല.

എന്തൊക്കെ കുറ്റം ഉണ്ടെങ്കിലും "ബിസ്മി പേനയും ഹീറോ പേനയും" ആണ് ഇന്നും നമ്മുക്ക് പ്രീയപെട്ടത്.

ഇന്നും എനിക്ക് മഷിപ്പേന കൂട്ടിനായുണ്ട് ...

ഒരു പാവം പാർക്കർ പേന...

.....................സുജ അനൂപ്



പാർക്കർ പേന 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

EERKIL KALI ഈർക്കിൽ കളി FB, N, K, G, A, NA