NAGARA JEEVITHATHINTE MARUPURAM ARAAM BHAGAM നഗര ജീവിതത്തിൻ്റെ മറുപുറം ആറാം ഭാഗം FB


അന്ന് പള്ളിയിൽ നിന്നും ഇറങ്ങി വീട്ടിലേയ്ക്കു പോകുമ്പോഴാണ് അയാളെ ശ്രദ്ധിക്കുന്നത്. പലപ്പോഴും അയാളെ ഞാൻ റോഡരുകിൽ ഒരു ഉന്തു  വണ്ടിയുമായി കണ്ടിട്ടുണ്ട്.

എന്തോ ഒരിക്കൽ പോലും ആ വണ്ടിയുടെ അടുത്തേയ്ക്കു പോകണം എന്ന് തോന്നിയിട്ടില്ല..

കപ്പ പുഴുങ്ങി വിൽക്കുന്ന ഒരു മനുഷ്യൻ...ഇതുവരെ അത് വാങ്ങണം എന്ന് തോന്നിയിട്ടില്ല.

അന്നെന്തോ ഒരു കഷ്ണം കഴിച്ചു നോക്കാം എന്ന് വിചാരിച്ചൂ..

നിറയെ കപ്പ പുഴുങ്ങിയത് ആ പത്രം നിറയെ ഉണ്ട്. ഇരിക്കുന്നത് കാണുമ്പോൾ തന്നെ അറിയാം അത് നല്ല പതുപതുത്ത കപ്പയാണു എന്ന്.

രണ്ടു തരo കപ്പ അയാളുടെ കൈയ്യിൽ ഉണ്ടായിരുന്നൂ,  ചെറിയ കഷ്ണം 30 രൂപ, വലിയ കഷ്ണം 40 രൂപ..

വേണമെങ്കിൽ കൂടെ മുളക് ചട്ണി കിട്ടും...

നല്ല രുചി ഉണ്ടായിരുന്നൂ..

ഞാൻ പലപ്പോഴും കടയിൽ നിന്നും കപ്പ വാങ്ങിയാൽ രുചിയുള്ളത് കിട്ടാറില്ല. വീട്ടിൽ എത്തി വേവിച്ചു കഴിയുമ്പോഴാണ് അത് മനസ്സിലാകുന്നത്.

വില കൂടുതൽ തന്നെയാണ്...പക്ഷേ അവരുടെ അധ്വാനവും കൂടുതലല്ലേ..

വണ്ടി ഉന്തിക്കൊണ്ടു വേണം ഈ പൊടിയിലൂടെ കിലോമീറ്ററുകൾ നടക്കുവാൻ.

പുഴുങ്ങി വച്ചതു പിറ്റേന്ന് ഉപയോഗിക്കുവാൻ സാധിക്കില്ല..

നഗരത്തിൻ്റെ ഒരു ഭാഗത്തു അടിഞ്ഞു കൂടിയ കൊഴുപ്പു കളയുവാൻ കഷ്ടപ്പെട്ട് കിലോമീറ്ററുകൾ നടക്കുന്നവരെ കാണാം. മറുപുറത്തു ഒരു കുടുംബം പോറ്റുവാൻ കിലോമീറ്ററുകൾ നടക്കുന്നവർ..

ജീവിതം അങ്ങനെയാണ്. ഉള്ളവൻ പിന്നെയും പിന്നെയും കുമിഞ്ഞു കൂട്ടുവാൻ ഓടുന്നൂ....

ഒന്നും ഇല്ലാത്തവൻ രണ്ടറ്റവും കൂട്ടി മുട്ടിക്കുവാൻ ഓടുന്നൂ....

.....................സുജ അനൂപ്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സ്‌ലേറ്റും പെൻസിലും SLATUM PENCILUM FB, N, G, A, TMC, LF

THEEPETTI PADAM തീപ്പെട്ടി പടം FB, N, G, E, A

സ്വവർഗ്ഗാനുരാഗം SWAVARGANURAGAM FB, N, E, K, A, AP, P, G